-->

EMALAYALEE SPECIAL

യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)

Published

on

ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഹയറ്റ് ഹോട്ടലിൽ നടന്ന കൺസർവേറ്റിവ്‌ പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് :  

റിപ്പപ്ലിക്കൻ പാർട്ടിയിലെ യാഥാസ്ഥിതികർ  വർഷംതോറും ഒത്തുകൂടുന്ന   കോൺഫ്രൻസ് ഈ  വർഷം പതിവിൽനിന്നും വളരെ വ്യത്യസ്തം ആയിരുന്നു.  ക്രിസ്ത്യൻ വിഭാഗങ്ങളിലെ മത മൗലിക വാദികൾ  പൊതുവെ കോൺഫ്രൻസിൽ നിന്നും മാറിനിന്നു. പൊതുവെ ഇപ്രാവശ്യം ട്രംപ്ലിക്കൻ കോൺഫ്രൻസ് ആയിമാറി. ട്രമ്പിൻറ്റെ ആവശ്യപ്രകാരം നടത്തിയ ക്യാപ്പിറ്റൽ ആക്രമണത്തെ ക്രിസ്ത്യൻ മൗലിക വാദികൾ ഇപ്പോൾ  പിന്തുണക്കുന്നില്ല. ക്യാപ്പിറ്റൽ ആക്രമണം ഇത്രയും ഭീകരം ആയിമാറും എന്ന് അറിവില്ലാതെയാണ്  ഇവരിൽ പലരും ജനുവരി 6 നു നടന്ന റാലിയിൽ പങ്കെടുത്തത്.

ഇവരിലെ സ്ത്രീകൾ ജനുവരി 5 നു  കൊമ്പുകൾകൊണ്ട് കാഹളം ഊതി ക്യാപിറ്റലിനു ചുറ്റും പ്രദക്ഷിണം നടത്തി. യോശുവ ജെറിക്കോ പട്ടണം ആക്രമിക്കുന്നതിനുമുമ്പ്  കാഹളം ഊതി ജെറിക്കോയുടെ മതിലുകൾ വീഴ്ത്തി എന്ന ഐതീഹത്തെ  അനുകരിക്കുകയായിരുന്നു അവർ. കാപ്പിറ്റൽ ആക്രമണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ  ക്രിസ്ത്യൻ മൗലിക വാദികൾ ആണ്. അവരെ രക്ഷിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടു. ഇപ്പോൾ അവർ ട്രംപിനെതിരെ  തിരിഞ്ഞു.  

ക്രിസ്ത്യൻ മൗലിക വാദികൾ  ട്രംപിനെ എതിർക്കുവാനുള്ള മറ്റൊരു  പ്രധാന കാരണം, ട്രമ്പിൻറ്റെ സ്വർണ്ണ പ്രതിമയാണ്.  അഹറോൻ ഉണ്ടാക്കിയ കാളകുട്ടിയെപ്പോലെ, ട്രംപ് പ്രതിമ  ദൈവ കോപം ഉണ്ടാക്കും  എന്നവർ കരുതുന്നു.  വിഗ്രഹങ്ങളെ ഉണ്ടാക്കരുത് എന്ന ദൈവ കല്പന ഇവിടെ ലംഘിച്ചു. ക്രിസ്റ്റിയാനിറ്റിയിലെ നവീകരണ വിഭാഗങ്ങളുടെ മാഗ്‌ന കാർട്ട ആണ് വെളിപാട് പുസ്തകം. വെളിപാട്, പ്രവചനം ആണെന്നും, യേശു വീണ്ടും വരും ഇവർക്ക്  ഹർഷോന്മാദം നൽകി ഉടലോടെ സ്വർഗത്തിലേക്ക് ഉയർത്തും എന്ന് അവർ കരുതുന്നു.  യേശുവിൻറ്റെ രണ്ടാം വരവ് ആണ് ട്രംപ് എന്നും ഇവരിൽ ചിലർ വിശ്വസിക്കുന്നു.

എന്നാൽ ട്രംപ് ഇപ്പോൾ ഇവരെ നിരാശപ്പെടുത്തി. അതിനാൽ അവർ ട്രംപിനെതിരെ തിരിഞ്ഞിരിക്കുന്നു. വെളിപാടിലെ ' മഹതിയാം ബാബിലോൺ' വീണതുപോലെ  ട്രംപും വീഴും എന്നവർ കരുതുന്നു. അതാണ് അവർ ട്രമ്പിൽ നിന്നും അകലുന്നത്. എന്നാൽ കുറെ വ്യജ ക്രിസ്ത്യൻ   വചന തട്ടിപ്പുകാർ ഇപ്പോഴും ട്രമ്പിൻറ്റെ കൂടെ ഉണ്ട്. ട്രമ്പിൻറ്റെ പണം  തട്ടാൻ കൂടിയ ഈ  ചൂഷകർ ട്രംപ് വീഴുമ്പോൾ ഓടി മറയും.

'സ്വർണ്ണ കാളകുട്ടി' എന്ന് അറിയപ്പെടുന്ന  ട്രമ്പിൻറ്റെ സ്വർണ്ണ പ്രതിമ ഉടൻ മാർക്കറ്റിൽ വിൽപ്പനക്ക് വരും. മുൻകൂട്ടിത്തന്നെ  വലിയ വിലയും പ്രതീഷിക്കുന്നു. ഒരു മില്യൺ ആണ് പ്രതിമയുടെ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത്‌. ഏതെങ്കിലും മലയാളി ട്രമ്പൻമ്മാർ നോട്ടം ഇട്ടിട്ടുണ്ടാവണം.  ക്രിസ്ത്യൻ മൗലിക വാദികൾ മാത്രമല്ല  മറ്റു പല നേതാക്കളും  പ്രതിമ ഉണ്ടാക്കിതിനെ എതിർക്കുന്നു. 'അമേരിക്ക ഫസ്റ്റ്'-  ആദ്യം അമേരിക്ക പിന്നെ മാത്രം മറ്റുള്ളവ - എന്നത് ട്രമ്പിൻറ്റെ പ്രകടന മുദ്രാവാക്യം ആയിരുന്നു. അപ്പോൾ ഈ  പ്രതിമയും അമേരിക്കയിൽ നിർമ്മിച്ചത് ആയിരിക്കും അല്ലേ!. അല്ല.   മെക്സിക്കോയിൽ ആണ് 'ട്രംപ് പ്രതിമ' നിർമ്മിച്ചത്. ''മെക്സിക്കോയിൽനിന്നും റേപ്പിസ്റ്റുകളും കൊലപാതകികളും മാത്രമേ ഇങ്ങോട്ടു വരൂ'' എന്ന് ട്രംപ് മുൻകൂട്ടി പ്രവചിച്ചതു മറക്കണ്ട .    

 60 ൽ പരം കോടതികൾ ഇലക്ഷൻ കേസ്സുകൾ പുറംതള്ളി, എന്നിട്ടും ഇല്കഷനിൽ ജയിച്ചത് ട്രംപ് ആണ് എന്ന്  
  ട്രംപ് ആവർത്തിച്ചു നുണ പറയുന്നു.  കോടതികളെ ധിക്കരിക്കുകയും  വിധി  പ്രഖ്യാപിച്ച  ജഡ്ജിമാരെ  ചീത്ത വിളിക്കുകയും ചെയ്യുന്നു. വോട്ടിങ് മെഷീൻ കമ്പനി, ട്രമ്പിൻറ്റെ ലോയേഴ്സ്, കൂട്ടുകാരൻ തലയിണക്കാരൻ -ഇവർക്കെതിരെ ബില്യൺ ഡോളർ കേസുകളും കൊടുത്തിട്ടുണ്ട്.  
   
 'ജൂനിയർ'  സ്റ്റേജിൽ അധികാര കസർത്തു കാട്ടി തകർത്തു. ഗേൾ ഫ്രണ്ടും സ്റ്റേജിൽ വല്ലാത്ത ഡാൻസ് പ്രദർശിപ്പിച്ചു.  ട്രംപ് ആരാധകർ പോലും മടുത്തു.    കൂടാതെ ട്രമ്പിൻറ്റെ 'കാളകുട്ടി' പ്രതിമയും കൂടി വന്നപ്പോൾ  യാഥാസ്ഥികരുടെ കോൺഫ്രൻസ് ഒരു ട്രംപ് സ്റ്റേജ് ഷോ ആയി  മാറി. 2024 ൽ ട്രംപ് വീണ്ടും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കും, തനിക്കെതിരെ ആരും പ്രൈമറിയിൽ മത്സരിക്കാൻ പാടില്ല എന്നതും ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ നിൽക്കുന്നവർ രാജ്യസ്നേഹികൾ അല്ല,  അവർ റിപ്പപ്ലിക്കന്സ് പോലും അല്ല, അതിനാൽ അവരെ പാർട്ടിയിൽനിന്നും പുറത്താക്കണം എന്നും ട്രംപ് പ്രഖ്യാപിച്ചു.

ക്യാപ്പിറ്റൽ ആക്രമണം നടത്തിയതിനു ട്രംപിനെ ഇംപീച്ച് ചെയ്യുവാനും കുറ്റവാളി എന്ന് വിധിക്കുവാനും വോട്ട് ചെയ്യ്ത റിപ്പപ്ലിക്കൻ നിയമ നിർമ്മാതാക്കളുടെ പേരും ട്രംപ് വിളിച്ചു പറഞ്ഞു. തനിക്ക് എതിർ നിൽക്കുന്നവരെ റിപ്പപ്ലിക്കൻ പാർട്ടിയിൽനിന്നു പുറത്താക്കണം എന്നും ട്രംപ് ആവശ്യപ്പെട്ടു. മിറ്റ് റോമിനി, മുൻ വൈസ് പ്രസിഡണ്ട്  ഡിക് ചെയിനിയുടെ മകൾ ലിസ് ചെയിനി, എന്നിവരുടെ പേര് ട്രംപ് എടുത്തു പറഞ്ഞു. ട്രംപ് അടുത്ത കാലത്താണ് റിപ്പപ്ലിക്കൻ ആയത്.  ജൂനിയർ 2016 പ്രൈമറിയിൽ,  അപ്പന് വോട്ട് ചെയ്യുവാൻ പോലും സാധിച്ചില്ല, കാരണം അയാൾ റിപ്പപ്ലിക്കൻ  അല്ലായിരുന്നു. റിപ്പപ്ലിക്കൻ ആയി രെജിസ്റ്റർ ചെയ്യുവാൻ മറന്നുപോയി.  തലമുറകളായി റിപ്പപ്ലിക്കൻസ്സ് ആയിരിക്കുന്ന  മിറ്റ് റോമിനിയെയും ലിസ് ചെയിനിയെയും ആണ്  റിപ്പപ്ലിക്കൻ പാർട്ടിയിയിൽനിന്നും പുറത്താക്കണം എന്ന് ഈ പുതു മടിശീലക്കാരൻ ട്രംപ് ഡിമാൻഡ് ചെയ്യുന്നത്.  
 
ട്രംപ്ലിക്കൻസ് എന്ന പഴയ  ചീഞ്ഞ ചവർ, പേട്രിയോട്ടിക് പാർട്ടി എന്നൊരു പുതിയ വിഴുപ്പു കെട്ടിൽ അവതരിപ്പിക്കും എന്ന് പല തവണ ട്രംപ്ലിക്കൻസ് ഭീഷണി നടത്തി. മൂന്നാമതൊരു പാർട്ടി വന്നാൽ റിപ്പപ്ലിക്കൻ പാർട്ടിയുടെ  അവസാനം ആണ്. ഭീഷണിയിലൂടെ റിപ്പപ്ലിക്കൻ പാർട്ടിയെ ട്രംപിസം ആക്കിമാറ്റാൻ ആണ്  ട്രംപ് ശ്രമിച്ചത്.  ട്രംപിസം ഉപേക്ഷിച്ചാൽ പാർട്ടി രക്ഷപ്പെടുമോ!

ഇനിയും ഒർലാൻഡോ സമ്മേളനത്തിൽ ട്രംപ് വിളിച്ചുകൂവിയ കുറെ പതിവിൻപടി കള്ളങ്ങളെ ഒന്ന് വിശകലനം ചെയ്യാം:
2020 തിരഞ്ഞെടുപ്പിൽ താൻ തോറ്റില്ല, വിജയം നമ്മിൽ നിന്നും മോഷ്ടിക്കപ്പെട്ടു എന്നാൽ 2024 ഞാൻ വീണ്ടും മൂന്നാം തവണ  മത്സരിച്ചു ജയിക്കും എന്നതായിരുന്നു ട്രമ്പിൻറ്റെ നുണകളുടെ ക്രൗൺ ജുവൽ. 'തോറ്റില്ല, തോറ്റിട്ടില്ല,  തോക്കത്തില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന പഴയ കോളജ് കാലത്തെ മുദ്രാവാക്യം പോലെ.

 റിപ്പപ്ലിക്കൻ പാർട്ടിയിലെ യാഥാസ്ഥിതികരുടെ കോൺഫ്രൻസ് എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. പങ്കെടുത്തവർ ഭൂരിഭാഗവും ട്രംപ് ഗിയർ ധരിച്ചവർ ആയിരുന്നു. പ്രസംഗകരും ട്രംപ് സപ്പോർട്ടേഴ്‌സ് തന്നെ. ട്രംപ്  പാർട്ടിവിട്ട് എങ്ങും പോകുന്നില്ല, റിപ്പപ്ലിക്കൻ പാർട്ടിയിൽ ഇപ്പോഴും ട്രംപിനെ അനുകൂലിക്കുന്നവർ ധാരളം ഉണ്ട്, 2024 ൽ ട്രംപ് വീണ്ടും മത്സരിക്കും, കൂടാതെ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മറ്റി ഉണ്ടാക്കും, 2022 മിഡ് ടെം  ഇല്കഷനിൽ ട്രംപ് അനുകൂലികൾക്കുവേണ്ടി പ്രവർത്തിക്കും  എന്നതൊക്കെ പ്രസംഗകർ ആവർത്തിച്ചു. കൺവെൻഷൻ ഒരു  ട്രംപ്ലിക്കൻ  കൂട്ടായ്മ്മ ആയി  മാറി. റിപ്പപ്ലിക്കൻ നേതാക്കൾ എന്തുകൊണ്ടാണ് ട്രംപിനെ ഭയക്കുന്നത് എന്നുമാത്രം ആരും വെളിപ്പെടുത്തിയില്ല.

കുറ്റവാളി റോജർ സ്റ്റോൺ കൺവെൻഷൻ ടിക്കറ്റ് വാങ്ങിയിരുന്നില്ല; അതിനാൽ കൺവെൻഷൻ ഹാളിൽ കയറ്റിയില്ല.  അതിനാൽ റോജർ സ്റ്റോൺ ഹോട്ടലിനു വെളിയിൽ, ട്രംപ് ആരാധകൻ ഫോർജിയാട്ടോ ബ്ലോയുടെ കൂടെ   റാപ് ഡാൻസ് ചെയ്തു. പുറകിൽ ഒരു ട്രക്കിൻറ്റെ പുറത്തുള്ള   ആയുധധാരിയായ ട്രമ്പിൻറ്റെ റാംബോ പോസ്റ്റർ ഉണ്ടായിരുന്നു.  2016 നിലെ ഇല്കഷനിൽ ഉണ്ടായ റഷ്യൻ ഇടപെടൽ നിമിത്തം റോബർട്ട് മുള്ളർ റിപ്പോർട്ടിൻറ്റെ അടിസ്ഥാനത്തിൽ 7 കുറ്റങ്ങൾക്ക് റോജർ സ്റ്റോൺ ശിക്ഷിക്കപ്പെട്ടു. എന്നാൽ ട്രംപ് സ്റ്റോണിന് പാർഡൺ കൊടുത്തു.

കൺവെൻഷനിൽ ഭൂരിഭാഗം പേരും മാസ്ക്ക് ധരിച്ചില്ല, ഹോട്ടൽ അധികാരികളും കൺവെൻഷൻ  ഓർഗനയിസേഴ്‌സും, അംഗങ്ങൾ  മാസ്ക്ക് ധരിക്കാൻ തുടരെ ആവശ്യപ്പെട്ടിട്ടും ആരും അനുസരിച്ചില്ല. 'ഫ്രീഡം എന്നവർ വിളിച്ചു പറഞ്ഞു കൂക്കു വിളിച്ചു. 500000 ൽ അധികം പേര് കോവിഡ് നിമിത്തം മരിച്ചത് അവർ പരിഗണിച്ചില്ല. സ്റ്റേജിൽ കയറിയ റിപ്പപ്ലിക്കൻസും മാസ്ക് ധരിച്ചില്ല.

മെക്സിക്കോക്കാരെ വെറുക്കുന്ന റ്റെഡ് ക്രൂസ്, ടെക്‌സസ്സ്‌കാരെ ഉപേക്ഷിച്ചു ഓടിയത് മെക്സിക്കോയിലേക്ക് ആണ്.  വെള്ളവും ഇലക്ട്രിസിറ്റിയും ഇല്ലാതെ കഷ്ടപ്പെട്ട  ടെക്‌സസുകാർക്കു  16000 ഡോളർ എനർജി ബില്ല് ലഭിച്ചു. ഇതൊന്നും കണക്കാക്കാതെ ഓടിയ ക്രൂസിനെ മീഡിയ നിർത്തി പൊരിച്ചു. സഹികെട്ട ക്രൂസ്  റിസോർട്ട് വിട്ട് തിരികെവന്നു. ഒരു കാറിൻറ്റെ ട്രങ്കിൽ വെള്ളം എടുത്തു വെക്കുന്ന ഫോട്ടോ പബ്ലിഷ് ചെയ്തു നേരെ ഓടിയത് ഒർലാണ്ടോയിലേക്കാണ്.      

ക്രൂസ്, റിസോട്ടിൽ സുഖിച്ചപ്പോൾ, ടെക്‌സാസുകാരേ  സഹായിക്കാൻ,  ന്യൂയോർക്കിൽനിന്നും ടെക്‌സാസിൽ എത്തിയ  ഡെമോക്രാറ്റ് കോൺഗ്രസ് അംഗം അലക്‌സാൻഡ്രിയ ഒക്കാസിയോ കോർട്ടേസിനെ പരിഹസിച്ചു  കൊണ്ടാണ്  ക്രൂസ്  പ്രസംഗം തുടങ്ങിയത്.  ജനുവരി 6 ലെ ഭീകര അക്രമികളുടെ ഒരു ടാർഗറ്റ് ആയിരുന്നു  കോർട്ടസ്.  അവരും മറ്റു ഡെമോക്രാറ്റുകളും മില്യൻസ്   ടെക്സ്സാസ് കാർക്കുവേണ്ടി സംഭരിച്ചു. റിപ്പപ്ലിക്കൻസിൻറ്റെ അമിത ലാഭ മോഹം നിമിത്തമാണ് ടെക്‌സാസ്  നിവാസികൾ അത്രയും ദുരവസ്ഥ സഹിക്കേണ്ടി വന്നത്. അതാണ് റ്റെക്സൺ ട്രമ്പൻ മലയാളി എഴുത്തുകാർ മൗനം പാലിച്ചത്. അലക്‌സാൻഡിയയുടെ നാവ് ഇരുവായ്ത്തല വാള് ആണ്, ക്രൂസിന് തിരികെ നല്ലവണ്ണം അലക്‌സാൻഡിയയിൽനിന്നു  കിട്ടുകയും ചെയ്തു.    
 
എപ്പോഴും യുക്തി രഹിതമായി സംസാരിക്കുന്ന റ്റെഡ് ക്രൂസ് ഇത്തവണയും പതിവിൻപടി വിഡ്ഢിത്തരം പാടി. കൺട്രി  ക്ലബുകാരുടെ പാർട്ടിയല്ല റിപ്പപ്ലിക്കൻ പാർട്ടി എന്ന് ക്രൂസ് പറഞ്ഞു. എന്നാൽ ക്രൂസ് പുകഴ്ത്തുന്ന ട്രംപ്, ഗോൾഫ് ക്ലബ് ഉടമയാണെന്നതും, ട്രംപ് താമസിക്കുന്നത് ഗോൾഫ് ക്ലബിൽ ആണെന്നതും ക്രൂസിൻറ്റെ വലിയ തലയിൽ പതിഞ്ഞില്ല. റിപ്പപ്ലിക്കൻ പാർട്ടി = ട്രംപ് എന്നാണ് അയാൾ പ്രസംഗിച്ചത്. റിപ്പപ്ലിക്കൻ പാർട്ടി വ്യക്തി സ്വാതന്ത്രത്തിൻറ്റെ പാർട്ടിയാണ് എന്നും ക്രൂസ് അടിച്ചുവിട്ടു. എന്നാൽ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി  ഫാസിസത്തിലൂടെ ഭരിക്കുന്ന നാസികളുടെ സീൽ സ്റ്റേജിൽ പ്രദർശിപ്പിച്ചിരുന്നു. ട്രംപിസം = ഫാസിസം എന്നാണ് നാസി സീൽ വെക്തമാക്കിയത്. അതിൻറ്റെ കീഴിൽ നിന്നാണ്  ക്രൂസ്  സ്വാതന്ത്ര്യത്തിൻറ്റെ പാർട്ടിയാണ് ട്രംപിസം എന്ന് പ്രസ്താവിച്ചത്.

നാസികളുടെ സീൽ, സ്റ്റേജിൽ പ്രദർശിപ്പിച്ചതിനെ തുടക്കത്തിൽ ഹയാറ്റ് ഹോട്ടൽ വക്താവ് ' അത് അവരുടെ സ്വാതന്ത്ര്യത്തിൻറ്റെ ഭാഗമാണ്' എന്ന് ന്യായികരിച്ചു. നാസിസത്തെ പിന്തുണക്കുന്ന  ഹോട്ടൽ ശൃംഖല  ബോയിക്കോട്ട് ചെയ്യുവാൻ ഉള്ള ആഹ്വാനം  നാഷണൽ ലെവലിൽ വൻ ശ്രദ്ധ നേടി. ഇപ്പോൾ ഹോട്ടൽ ഞഞഞ്ഞാ പിഞ്ഞഞ്ഞ  പറഞ്ഞു തടി തപ്പാൻ നോക്കി. സ്റ്റേജിൽ ഉണ്ടായിരുന്ന നാസി സീൽ, നാസികളുടേതു ആണെന്ന് അവർക്ക്‌ അറിവില്ലായിരുന്നു എന്നൊക്കെ പറഞ്ഞു.

ജോൺ ബോയ്ഹ്നർ:  
മുൻ റിപ്പപ്ലിക്കൻ സ്പീക്കർ, ജോൺ ബൊയ്ഹ്നർ  റ്റെഡ് ക്രൂസിനോട്  അമേരിക്കക്കാരുടെ പ്രിയ  ' ഗോ ഫ .... യൂർസെൽഫ്  എന്ന് പറഞ്ഞത് കൂടാതെ  'മാംസം ധരിച്ച ലൂസിഫർ'  എന്നും;  ''മറ്റുള്ളവരെക്കാൾ മിടുക്കനാണ് എന്ന് കരുതുന്ന  ഒരു അശ്രദ്ധമായ കഴുതയേക്കാൾ അപകടകരമായവൻ ആണ് ക്രൂസ്  എന്നും വിശേഷിപ്പിച്ചു.

യെലേന ഡസനോവ എന്ന സ്ത്രീ, ട്രമ്പിൻറ്റെ ട്വീറ്റുകൾ സമാഹരിച്ചു ഒരു പുസ്തകം പ്രസിദ്ധികരിക്കും എന്ന് പ്രഖ്യാപിച്ചു. ഫെയിസ്‍ബുക്കും ട്വീറ്ററും  ട്രംപിനെ പുറത്താക്കിയതിനുള്ള പ്രതികരണം ആണ് ഇത്.  'ട്രമ്പിനു ചെയ്ത് വോട്ടുകൾ, വോട്ടിങ് മെഷീനുകൾ മാറ്റി മറിച്ചു ബൈഡനുള്ള വോട്ടുകൾ ആക്കി മാറ്റി,  നിങ്ങൾ വോട്ടിങ് മെഷീൻ കമ്പനികൾക്ക് എതിരെ എന്ത് നടപടി എടുക്കും?'' എന്ന് മറ്റൊരു സ്ത്രീ  ട്രംമ്പിൻറ്റെ ലോയറോട് ചോദിച്ചു.  ആരോപണം അടിസ്ഥാനരഹിതമാണ്, അങ്ങനെ വോട്ടുകൾ മാറ്റപ്പെട്ടിട്ടില്ല, ഇല്കഷൻ പൂർണ്ണമായും നിയമ പ്രകാരം ആയിരുന്നു എന്ന് ലോയർ  പ്രതികരിച്ചു.

ക്യാപ്പിറ്റൽ ആക്രമണത്തിനുള്ള  ആസൂത്രണ തിർമൂർത്തികൾ ആണ്, ട്രംപ്, ക്രൂസ്, ജോഷ് ഹൗളി എന്നിവർ. കാപിറ്റൽ ആക്രമണത്തെ ന്യായികരിച്ചാണ് ജോഷ് ഹൗളി സംസാരിച്ചത്. ട്രംപ്, ജോഷ്, റ്റെഡ് ക്രൂസ്, പോംപിയോ, ഫ്ലോറിഡ ഗവർണ്ണർ റോൺ  ഡിസാൻറ്റിസ്, ഫ്ലോറിഡ മുൻ ഗവർണർ റിക്ക് സ്കാട്ട് -ഒക്കെ 2024  പ്രസിഡണ്ട് സ്ഥാനാർത്ഥികൾ ആണ്.  റിപ്പപ്ലിക്കൻ പാർട്ടി ട്രംപിസം അല്ല എന്നും പാർട്ടിയെ ഒന്നിപ്പിക്കുവാനും 2022 സ്ഥാനാർത്ഥികളെ  ജയിപ്പിക്കാനും താൻ പരിശ്രമിക്കും എന്ന് സ്‌കോട്ട് പ്രസ്താവിച്ചു.

ദേശീയ തലത്തിൽ 40 സ്റ്റേറ്റുകളിൽ 253 തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്ലുകൾ റിപ്പപ്ലിക്കൻസ്സ് അവതരിപ്പിച്ചിട്ടുണ്ട്. അവയെല്ലാം വോട്ടർമാരെ തടയുന്നതുമാണ്. കൂടുതൽ പേർ വോട്ട് ചെയ്താൽ റിപ്പപ്ലിക്കൻസ്സ് ജയിക്കുകയില്ല അതിനാൽ വോട്ടർമാരെ തടയുന്ന കർശന നിയമങ്ങൾ വേണം എന്നാണ് റിപ്പപ്ലിക്കൻ ലോയർ സുപ്രീം കോടതിയിൽ വാദിച്ചത്. വൻ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയുവാനും പ്രവർത്തിക്കുവാനും മിടുക്കർ ആണ് റിപ്പപ്ലിക്കൻസ്, ആൾ ബലത്തിൽ മാത്രമാണ് അവർ പിടിച്ചു നിൽക്കുന്നത്. അവരുടെ ഏറ്റവും നഷ്ടവും, നാണക്കേടും വിഡ്ഢിത്തവും ആയിരുന്നു ട്രംപിനെ തിരഞ്ഞെടുത്തത്. അവർ വീണ്ടും അത് ആവർത്തിക്കാൻ മാത്രം അത്രക്ക് ബുദ്ധി ശൂന്യരോ?. റിപ്പപ്ലിക്കൻ അല്ലാത്തവരെ എങ്ങനെയും വോട്ട് ചെയ്യിക്കാതിരിക്കുക എന്നതാണ് പാർട്ടിയുടെ നയവും ലക്ഷ്യവും.

ഏതെങ്കിലും കാരണവശാൽ ട്രംപ് വീണ്ടും ജയിച്ചാൽ  അതോടെ റിപ്പപ്ലിക്കൻ പാർട്ടിയും ഛിന്നഭിന്നമാകും, ട്രംപിസം വളരും, ട്രമ്പിൻറ്റെ പിൻഗാമിയും ട്രാംപ്ലിക്കൻ ആയിരിക്കും. അമേരിക്കൻ ജനാധിപത്യം ഫാസിസമായി മാറുകയും ചെയ്യും. ബിൽ ക്രിസ്റ്റൽ പറഞ്ഞതുപോലെ ഒർലാണ്ടോ കൺവെൻഷൻ, 1930-കളിലെ  നാസി കൂട്ടം പോലെ തോന്നി. അതേ! അമേരിക്കയിൽ നാസിസം ആവർത്തിക്കണമോ?

'ഞാൻ ബൈഡാനോടു തോറ്റാൽ, പിന്നെ നിങ്ങൾ എന്നെ കാണുകയില്ല' എന്നാണ്  ട്രംപ് പറഞ്ഞത്. ട്രംപ് പറഞ്ഞ ആയിരക്കണക്കിന് നുണകളിൽ ഒന്നുമാത്രം. കൺവെൻഷനിൽ തുടരെ ട്രംപ് അടിച്ചുവിട്ടതും 2020 ഇലക്ഷനിൽ ജയിച്ചത് ട്രംപ് ആണ് എന്ന വൻ നുണ ആയിരുന്നു. ട്രമ്പിൻറ്റെ അനേക നേട്ടങ്ങളും തുടരെ പറയുന്ന നുണകൾ മാത്രമാണ്. നുണകൾ പല പ്രാവശ്യം ആവർത്തിച്ചാൽ സത്യമാകും അതാണ്  ട്രംപിസത്തിൻറ്റെ  വിശ്വാസ പ്രമാണം, റിപ്പപ്ലിക്കൻ പാർട്ടിയും അത്  ആവർത്തിക്കുന്നു.

ഇന്ത്യൻ അമേരിക്കൻസ്സിലെ കുറെ ക്രിസ്തിയാനികൾ ട്രംപിസത്തിൽ ആണ്. അമേരിക്കയെ ക്രിസ്ത്യൻ രാജ്യം  ആക്കുവാൻ ആണ് അവർ സ്വപ്നം കാണുന്നത്. എന്നാൽ  ഇന്ത്യയെ ഹിന്ദു രാജ്യം ആക്കുവാൻ  ബിജെപി ശ്രമിക്കുന്നതിനെ അവർ എതിർക്കുന്നു.  കഥ അറിയാതെ ആട്ടം കാണുന്ന കുറെ  ഹിന്ദുക്കളും ഉണ്ട് ട്രംപിസത്തിൽ. ട്രംപിസവും  വെള്ളക്കാരിലെ  ഹിന്ദു വിരുദ്ധരും ഇവരെ തല്ലി ഓടിക്കും എന്നത് ഇവർക്ക് അറിയുമോ?.

അമേരിക്കൻ ജനത ഇന്ന് സഹിക്കുന്ന വലിയ പ്രശ്‍നം ഇടതോ വലതോ ഡെമോക്രാറ്റോ റിപ്പപ്ലിക്കനോ എന്നതല്ല.  ജനാധിപത്യം നിലനിൽക്കണോ  അതോ അമേരിക്ക ജർമ്മൻ സ്റ്റയിൽ ഫാസിസം ആയി അധഃപതിക്കണോ  എന്നതാണ്.

 കു അനോൻ മാഗാ തൊപ്പിക്കാർ  ഇപ്പോഴും ട്രംപ് ആണ് പ്രസിഡണ്ട് എന്നും  മാർ ലാർഗോ ക്യാപിറ്റൽ ആണെന്നും  കരുതുന്നു. രക്ത രൂഷിത സായുധ ഭീകര ആക്രമണം നടത്തി ഭരണം പിടിച്ചെടുക്കുവാനും അവർ തയ്യാർ ആണ്. മാർച്ച് 4 ന് ട്രമ്പിൻറ്റെ ഇനാഗുറേഷൻ ആണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഒന്നും നടക്കില്ല എങ്കിലും  ഭീകര അക്രമണങ്ങൾ അവർ പലയിടത്തും എപ്പോൾ വേണമെങ്കിലും അഴിച്ചുവിടാം. ട്രംപിനെതിരെ അനേകം കേസ്സുകൾ ഉണ്ട്. അവയുടെ വിധി അനുസരിച്ചിരിക്കും ട്രമ്പിൻറ്റെ ഭാവിയും രാജ്യത്തിൻറ്റെ ഭാവിയും.  ട്രംപ് ജെയിലിൽ പോയാൽ, അതോടെ ട്രംപിസം അവസാനിക്കുമോ!. ട്രംപിസത്തിനു അധികം ആയുസ്സ് ഇല്ല, എന്നാൽ വെള്ളക്കാരുടെ വർണ്ണ മേൽക്കോയ്മ്മയും, ക്രിസ്ത്യൻ ദേശീയതയും  അമേരിക്കയിൽ വളരെക്കാലം ഉണ്ടായിരിക്കും.     

Facebook Comments

Comments

 1. PROUDBOY> W.HOUSE

  2021-03-07 11:45:13

  Proud Boy Spoke To A Trump White House Staffer Days Before Insurrection: Proud Boys was in contact with Trump’s White House in the days leading up to the violent Jan. 6 insurrection, according to an FBI official. The FBI made the discovery after obtaining cellphone data following the January attack on the U.S. Capitol. An anonymous official told The New York Times the data showed that a member of the violent pro-Trump street gang contacted a White House staffer before the attack. The source did not reveal to the Times the name of the Proud Boys member or which White House employee it was, and said it’s not clear what they discussed.

 2. JIM CROW is not DEAD

  2021-03-06 17:44:44

  Jim Crow Is Not Dead... And Why We Should Care. Jim Crow was a series of laws, written without shame, that publicly pronounced white supremacy and strict separation of the races. It was institutionalized racism backed by law. Many of the manifestations of Jim Crow are gone now. On the surface, the full architecture of Jim Crow has been dismantled. But at the heart of Jim Crow was the bedrock belief that whites should not have to share, let alone cede, power to Blacks. There are many legacy structures of that which remain, from housing, to education, to financial resources, and beyond. But for the sake of today’s discussion let us focus on one that undergirds all the others: the right to vote.

 3. FBI Report

  2021-03-06 15:48:53

  FBI: Top Trump Official Was In Contact With Domestic Terrorist Group Ahead Of Capitol Siege. The New York Times claims that a Donald Trump’s White House official was in contact with a member of the far-right group Proud Boys ahead of the violent attack on Capitol Hill on January 6th that left 7 people dead and dozens injured. Citing a law enforcement official who was briefed about an FBI investigation, The Times reported Friday that mobile phone data, including location and call records links a Proud Boys member and a top White House official.

 4. ദേ വന്നു, ദേ പോയി -മാർച്ച് 4 .എന്തെല്ലാം വീമ്പുകൾ ആയിരുന്നു!. ഇതുകൊണ്ടൊന്നും അടിയൻ വിടവാങ്ങുകയില്ല; കിട്ടാനുള്ളത് കിട്ടിയാലേ അടിയൻ പോകു എന്ന മട്ടിൽ ട്രംപ്. ഇനിയും അടുത്ത ദിവസം ക്യാപിറ്റൽ ആക്രമിക്കും, ട്രംപിനെ പ്രസിഡണ്ടാക്കും എന്ന് കു അനോൻ. ഇത് കൂടുതൽ വിഡ്ഢികളിൽനിന്നും പണം പിരിക്കാനുള്ള അടവ് എന്ന് ആന്റ്റി ട്രംപ് റിപ്പപ്ലിക്ക്നസ്സ്. ഇവർ ഇപ്പോൾ പല ചേരികളിൽ ആണ്. 5- 10 ഡോളർ കിട്ടിയാലും മതി എന്ന് ട്രംപ് യാചിക്കുന്നു. -Trump's fake inauguration on March 4 was QAnon's latest vision that flopped. A new date is now being peddled to perpetuate the mind games. ക്യാപ്പിറ്റൽ ആക്രമണം നടക്കുമ്പോൾ.- പ്രൗഡബോയിയും വയിറ്റ് ഹൗസ് സ്റ്റാഫും തമ്മിൽ നടന്ന ഫോൺ സംഭാഷണം ഫ്‌ബിഐ പരിശോധിക്കുന്നു. 'A Proud Boy was in contact with someone in Trump's White House before the Capitol riot, The New York Times reported. The revelation was found from cell phone data obtained by the FBI following the January 6 attack. സ്പീക്കറുടെ മേശയിൽ കാൽ കയറ്റി വെച്ചവനെ ഓർക്കുന്നുവോ!. അയാൾ കോടതിയിൽ ജഡ്ജിയുടേയും ലോയറുടെയും നേരെ അലറി 'ഇത് ന്യായം അല്ല' - Man, റിച്ചാർഡ് ബർനേറ്റ്, pictured with feet on Pelosi's desk yells at judge: "It's not fair". The Arkansas man who was pictured with his feet on House Speaker Nancy Pelosi's desk during the Jan. 6 insurrection had an outburst in court Thursday, yelling at the judge and his own lawyers that it isn't "fair" he is still in jail, KNWA reports. he was arrested days after the attack at the Capitol, per the New York Times. Barnett lost his patience after D.C. District Court Judge Christopher Cooper continued his trial until May 4. നമ്മുടെ മലയാളി പ്രൗഡ് ബോയിസ് ഒക്കെ എന്തിയെ?

 5. FBI is making a List

  2021-03-05 22:10:35

  FBI has a new list of indictments, there are Senators & Members of Congress in it.

 6. LAWSUIT

  2021-03-05 16:19:07

  Donald Trump Jr., along with his father Donald Trump, Rudy Giuliani, and Rep. Mo Brooks (R-AL), were hit with a new lawsuit for their role in inciting the violent January 6th Capitol riot that left seven people dead and multiple injured. According to CNN, the lawsuit “alleges Trump, Trump Jr., Brooks, and Giuliani broke Washington, DC, laws, including an anti-terrorism act, by inciting the riot, and that they aided and abetted violent rioters and inflicted emotional distress on the members of Congress.” All four men spoke at a rally that took place just before rioters stormed the Capitol. Brooks told rallygoers that it was time for them to “kick ass” and even to sacrifice their own blood in the name of liberty, while Giuliani demanded a “trial by combat” to determine the outcome of the 2020 presidential election. Additionally, the lawsuit, filed by House impeachment manager Eric Swalwell (D-Calif.), alleges that Trump and his allies violated “a civil rights law meant to counter the Ku Klux Klan’s intimidation of elected officials,” CNN writes.

 7. malayali democrat

  2021-03-05 14:56:40

  ട്രംബിനെതിരെ കളിച്ചവന്മാരെ ഓരോരുത്തരെയായി ജനങ്ങൾ പൊ ക്കു കുന്നു. ആദ്യം പതിനയ്യായിരം പേരുടെ മരണത്തിനുത്തരവാദിയായ കൊമോ ചെറുക്കന്മാരെ. പിന്നെ ഇമലയാളിയിൽ ട്രംപിനെ തെറി പറഞ്ഞെഴുതിയഎല്ലാത്തിനെയും.

 8. സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ ട്രംപ് നിയമിച്ച ഫെഡറികോ ക്ലെയിനെ ഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാൾ ട്രമ്പിൻറ്റെ സഹായിയാണ്. കാപിറ്റൽ ആക്രമണത്തിൽ ഇയാളുടെ പങ്കു നിമിത്തമാണ് അറസ്റ്റ് ചെയ്‌പ്പെട്ടതു. The FBI on Thursday arrested Federico Klein, a former State Department aide, on charges related to the storming of the Capitol on Jan. 6, marking the first known instance of an appointee of trump facing criminal prosecution in connection with the attempt to block Congress from certifying President Joe Biden’s victory. Klein, 42, was taken into custody in Virginia, said Samantha Shero, a spokesperson for the FBI’s Washington Field Office. Details on the charges against him were not immediately available. Klein worked on Trump’s 2016 campaign and was then hired at the State Department. കാപ്പിറ്റൽ അക്രമിച്ചുകൊണ്ടിരുന്ന സമയത്തു അക്രമികളും ഉള്ളിൽ ഉണ്ടായിരുന്ന ട്രംപ് അനുഭാവികൾ ലോ മേക്കേഴ്‌സ് -ഇവർ തമ്മിൽ നടന്ന ഫോൺ മെസ്സേജുകൾ ഫ്‌ബിഐ പരിശോധിക്കുന്നു. കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുക.

 9. Ur friend a Terrorist?

  2021-03-05 00:11:08

  If you know anyone whom you have talked in the past & is a terrorist; report them to FBI. If you protect him, you can be in trouble too. Members of Congress who had communications with rioters on or around the January 6th Capitol riot are having their phone records examined. Get those traitors.

 10. Joseph Abraham

  2021-03-04 20:28:09

  If you are emotionally attached beyond reason to your tribe, religion, politics -to the point you don't care whether it is true, all you have learned so far is useless. You have lost your reasoning power. You are a waste, useless burden to your relatives & society. When you promote LIES, you are a danger to mankind. If your mother knew ahead that you will be trash, she would have thrown you away. trumplicans are Liars & trash.

 11. Mike Pompeo-2024

  2021-03-04 20:19:10

  Mike Pompeo is running in 2024. If trump is not in Jail, he will be running too. Pompeo is leftover of the dead tea party. It will be fun to watch their fight. Lots of people have stopped reading e malayalee due to the trash comments. It is like a street boy's comment who grew up in the street without both parents.

 12. Anthappan

  2021-03-04 14:20:46

  Republican parties conservatism is nothing other than conserving the new agenda of Qanon and White supremacy, and that is White America. And some Malayalee Christians claim Nampoori heritage and White heritage support these insurrectionists.

 13. White Xns

  2021-03-04 13:07:38

  “White Christians still hold unchallenged dominance within the GOP. They represent two-thirds of rank-and-file Republicans ... And they represent more than 90% of Republican senators, House members and governors.” -JohnJHarwood @CNN White Domestic Terrorists has interfered in Government's daily activity. Republicans see it as a normal activity

 14. Make VOTING harder

  2021-03-04 11:02:41

  ‘I Want To Make It Harder To Vote In America, Not Easier’: Pro-Trump Conservative Pushes For Voter Suppression. Right-wing commentator Josh Bernstein posted a video to his website over the weekend calling for the states to ramp up their voter suppression in order to get Republicans back in power. Bernstein read off a list of ideas proposed by Donald Trump about limiting voting while also adding a few ideas of his own. “We cannot have early voting,” Bernstein said. “We should have one day to vote, and no, it should not be [a day] off, okay? You either go before work, you either go on your lunch break, or you go after work. That’s it. If you can’t get there in that one day, then it wasn’t important enough for you, and to be quite frank, I don’t want you to vote. If you can’t make it in that one day, stay home.” Bernstein went on to say that the U.S. must “raise the voting age to a minimum of 21” and every voter must provide “proof of income” when they show up to vote.

 15. Mosco Mitch

  2021-03-04 10:56:04

  Mitch McConnell’s Wife Referred For Criminal Investigation Over Corruption While Sec. Of Transportation. The Transportation Department inspector general has asked the Justice Department to open a criminal investigation into former Secretary Elaine Chao, wife of Senate Minority Leader Mitch McConnell (R-KY), accusing her of misusing her position to benefit her business operation, The New York Times reported Wednesday

 16. Proudless boys

  2021-03-04 10:35:15

  some republicans even now blame ANTIFA for the capitol attack. So far all those who got arrested are extremists-the trumplicans. Far-right groups like the Proud Boys and the Oath Keepers are splintering and realigning after the Capitol riot. Some may form new groups to launch violent attacks, the analysts said. Extremist groups including the Proud Boys and the Oath Keepers were involved in the Capitol attack. Far-right groups are splintering in the wake of the Capitol riot but are likely to regroup into new organizations, extremism analysts say. Experts spoke with The New York Times about the phenomenon and the discord within the groups after the attack on January 6. Posts on the encrypted messaging app Telegram, where far-right groups coalesced after being ousted from mainstream platforms, suggest that extremist groups are riven by paranoia and disputes. Insider reported in February that the Proud Boys, a right-wing "male chauvinist" street gang, had been beset by infighting since the revelation that one of its leaders, Enrique Tarrio, was a longtime FBI informant. "What you are seeing right now is a regrouping phase," Devin Burghart, who runs the Institute for Research and Education on Human Rights, told The Times. "They are trying to reassess their strengths, trying to find new foot soldiers and trying to prepare for the next conflict." Other groups, including the Oath Keepers, a far-right paramilitary group, and the Groyper Army, a white-nationalist youth group, have also fractured under pressure from law enforcement, The Times reported. Law-enforcement agencies have said they arrested members of the groups involved in the chaos that engulfed the Capitol, including the Proud Boys and the Oath Keepers. But experts warned that new groups could form or that radicalized individuals could commit acts of violence alone. "There is a small segment that is going to see this as Lexington and Concord, the shot heard around the world, and the beginning of either the racial holy war or the fall of our society, of our government," Tom O'Connor, a retired FBI counterterrorism specialist, told The Times. Lexington and Concord were the Massachusetts settlements where the first shots were fired in the Revolutionary War.

 17. GOLDEN BULL

  2021-03-04 10:29:31

  The golden bull was made in China Trump 'Golden Idol' Statue At CPAC Has A Super-Awkward Origin Story. The gold-colored statue of Donald Trump that had conservatives lining up for photos at last weekend’s Conservative Political Action Conference (CPAC) has a surprising origin, and it’s more than a little awkward given the former president’s rhetoric. The statue was made in China, both Politico and CNN reported. “Everything is made in China,” Jose Mauricio Mendoza, a business partner of statue creator Tommy Zegan, admitted to Politico. “I want to be straight because if I’m going to sell these statues, they have to be true.” CNN even obtained footage of the statue in China, above. Trump spent much of his administration railing against China, despite having extensive business dealings with the country (himself and his family company). He also hammered China during his CPAC speech. The creators of the statue originally claimed it was made in Mexico, but Mendoza eventually confirmed the truth to The Independent. “If somebody says ‘Why would he do it?’ well, I think that you don’t want to have a Trump statue at the CPAC and say ’Yeah, it was made in China,’” Mendoza told the newspaper, adding they could make four statues in China for the price of one elsewhere.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

റംസാന്‍ നിലാവ്

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

View More