ബെര്‍ലിന്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജര്‍മന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തില്‍ പീഡാനുഭവവാരം ഗ്യോട്ടിംഗ്യനില് കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷിക്കും.
റവ.ഫാ. രോഹിത്ത് സ്കറിയ ജോര്‍ജി മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ച ജര്‍മന്‍ സമയം വൈകിട്ട് 5:00ന് ഓശാന ശുശ്രൂഷയും കുര്‍ബാനയും, ബുധനാഴ്ച വൈകിട്ട് 5:30ന് പെസഹാ കുര്‍ബാന, ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ രാവിലെ 10:00ന്, ശനിയാഴ്ച രാവിലെ 10:00ന് ദുഃഖശനിയാഴ്ച കുര്‍ബാന, വൈകിട്ട് 5:00ന് ഈസ്റ്റര്‍ ശുശ്രൂഷയും കുര്‍ബാനയും നടക്കും.
ജര്‍മനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ക്കായി ഗൂഗിള്‍മീറ്റ് വഴി ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +4917661997521
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍