എല്ലാ മതങ്ങളും നോമ്പ് ആചരിക്കാറുണ്ട്. മനസ്സും ശരീരവും ശുദ്ധമാക്കാനും, അച്ചടക്കത്തിന്റെ ഭാഗമായി നോയമ്പ് ഒരാത്മപരിശോധയും നല്ലതാണ്. എന്റെ കുട്ടിക്കാലത്ത് അതായത് ഒരു പത്തു വയസ്സുവരെ നോയമ്പിന്റെ ആത്മീയത അറിയാനുള്ള ബോധമില്ലാത്ത കാലത്ത്, പെസഹായ്ക്ക് ഉണ്ടാക്കുന്ന അപ്പവും, പിന്നെ ഈസ്റ്ററിന് ഉണ്ടാക്കുന്ന വെള്ളയപ്പം അഥവാ പാലപ്പവും ഇറച്ചിക്കറിയുമായിരുന്നു നോയമ്പിനെപ്പറ്റിയുളള മധുരസ്മരണകള്‍. അല്പം കൂടി പ്രായമായപ്പോള്‍ യഹാദന്മാരാണ് ക്രിസ്തുവിനെ കുരിശില്‍ തറച്ചുവധിച്ചതെന്ന അറിവുണ്ടായപ്പോള്‍ ഞാനറിയാതെ തന്നെ ഒരു കടുത്ത യഹൂദ വിരോധിയായി. അന്ന് എന്റെ മുമ്പില്‍ ഒരു യഹൂദന്‍ പെട്ടിരുന്നെങ്കില്‍ അവനെ തട്ടിക്കളയാനുള്ള ദേഷ്യഎനിക്കുണ്ടായിരുന്നു. അറിയാതെയാണെങ്കിലും ഞാന്‍ ഒരു മതതീവ്രവാദിയായി മാറുകയായിരുന്നു. ഇപ്പോള്‍ ഒരു കഥയാണ് എന്റെ ഓര്‍മ്മയില്‍ വരുന്നത്. മാര്‍ത്തോമസ്ലീഹമാര്‍ഗ്ഗം കൂട്ടിയ ഒരു പു.ക.കുയില്‍പ്പെട്ട ഒരുവന്‍ ഒരു യഹൂദനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ട് ഒരാള്‍ ചോദിച്ചു. നീയെന്തിനാണ് ഈ പാവം യഹൂദനെ മര്‍ദ്ദിക്കുന്നത് 'അവന്‍ പറ്ഞ്ഞു' ഇവന്റെ വര്‍ഗ്ഗമല്ലേ നമ്മുടെ കര്‍ത്താവിനെ ക്രൂശില്‍ തറച്ചു കൊന്നത്? അത് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറമല്ലേ?' 'എന്ത് ചെയ്യാം ഇന്നലെയാണ് ഞാനീ വിവരം അറിഞ്ഞത്.'
ക്രിസ്തീയ വിഭാഗങ്ങളില്‍ എല്ലാവരും നോയമ്പു നോക്കുന്നുണ്ടോ എന്നെനിക്കറിവില്ല. സുറിയാനി കത്തോലിക്കര്‍ നോയമ്പുകാലത്തെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് വിവിധതരം ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഒരു ക്രൈസ്തവന്റെ അടിസ്ഥാന വിശ്വാസശില എന്നത് ക്രിസ്തു ദൈവപുത്രനാണെന്നും, നമ്മുടെ പാപങ്ങള്‍ക്കായ് കുരിശില്‍ തൂങ്ങി മരിച്ചു എന്നും, മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ്. ബാക്കി എല്ലാം ഇഷ്ടമുണ്ടെങ്കില്‍ ആചരിച്ചാല്‍ മതി എന്നാണ് എന്റെ പക്ഷം. ക്രിസ്തു ജീവിച്ച കാലഘട്ടത്തിലെ യഹൂദരുടെ ജീവിതം വളരെ കഷ്ടത നിറഞ്ഞതായിരുന്നു. റോമന്‍മാര്‍ ഭരിച്ചിരുന്ന ഒരു ജനത. അവര്‍ക്ക് വേണ്ടി സംസാരിക്കാനോ, അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കേള്‍ക്കുവാനോ, കാണുവാനോ ഭരിക്കുന്ന റോമാക്കാരോ, യഹൂദ പ്രമാണികളോ, പുരോഹിതവര്‍ഗ്ഗമോ തയ്യാറല്ലായിരുന്നു. ജെറുശലേമിലെ യഹൂദര്‍ പണക്കാരും പഠിപ്പുള്ളവരും ഉയര്‍ന്ന ജാതിക്കാരുമായിരുന്നു. അവര്‍ താഴെക്കിടയിലുള്ള അതായത് ഗലീലിയക്കാരായ, മുക്കവരായ യഹൂദന്മാരെ പുച്ഛത്തോടെയാണ് നോക്കി കണ്ടിരുന്നത്.
യേശുപാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടേയും, ചൂഷിതരുടേയും ദരിദ്രരുടേയും, പാപികളുടേയും, നീതിനിഷേധിക്കപ്പെട്ടവരുടെയും വക്താവായി. അതിനാല്‍ കുരിശില്‍ മരിക്കേണ്ടിവന്നു. ഇന്നും ഇതുതന്നെ ഒക്കെയാണഅ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സത്യം കുഴിച്ചുമൂടപ്പെടുുമെങ്കിലും ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ഇതു ഒരു സന്ദേശം കൂടിയാണ് ഈ നോയമ്പും, ഉയര്‍പ്പും നമുക്കുതരുന്ന പാഠം. സത്യം ഉയര്‍ത്തെഴുന്നേല്‍ക്കും, അതെ സത്യമേ ഉയര്‍ത്തെഴുന്നേല്‍ക്കുകയുള്ളൂ. അസത്യങ്ങളും കള്ളത്തരങ്ങള്‍ കൊണ്ടും പടുത്തുയര്‍ത്തിയതെല്ലാം മണ്ണടിഞ്ഞ അനുഭവങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അതുപോലെ വ്യവസ്ഥിതിയില്ലാത്ത സ്‌നേഹം അതുമാത്രമേ നിലനില്‍ക്കുകയുള്ളൂ. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നുമെങ്കിലും, ശത്രുക്കളെ സ്‌നേഹിക്കുക എന്നത് അത്ര നിസ്സാരമല്ല. ഏറ്റവും എളുപ്പം വെറുക്കുവാനാണ്. അതാണ് യേശുവിന്റെ മഹത്വവും ഇന്നും കോടാനുകോടി ജനഹൃദയങ്ങളില്‍ ഒളിമിന്നി പ്രകാശിക്കുന്ന സ്‌നേഹദീപവും, എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗങ്ങള്‍ ആശംസിച്ചുകൊണ്ട് തല്‍ക്കാലം വിട.
see also
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
jose cheripuram
2021-03-30 00:46:40
Dear Raju I know you were busy with Yohannan Achans passing away. Lent will be over in few days. Then you will find me in the basement. Wish you & Family A HAPPY EASTER & "VISHU".
RAJU THOMAS
2021-03-29 20:51:38
ഈ നോമ്പുകാലത്തും, യേശുവിനെ ക്രുശിച്ച യഹൂദനെ കൊല്ലണമെന്ന കഥ പറഞ്ഞുചിരിപ്പിച്ചതിനു നന്ദി. എന്നാലും, ഇപ്പോൾ എവിടെയാണ്-- ബെയ്‌സ്‌മെന്റിലോ പള്ളിയിലോ?