ഞാൻ മരിച്ചാൽ .
ഇനി നിനക്ക് വരാനാവില്ലാ...
റോഡുകൾ ചേരുന്ന നാൽക്കവല ,
ഇന്ന് ശൂന്യമാണ്....
നമ്മളാദ്യമായ് ഒരുമിച്ച് കയറിയ ,
ബസ് ഇന്ന് നിശബ്ദമാണ്..
സംസാരിക്കാൻ വീർപ്പുമുട്ടിയ
നിമിഷങ്ങൾ ഇനി നമുക്കന്യമാണ്...
നടന്നെങ്കിലും നിന്നിലെത്തണമെന്നുണ്ട്,
കോവിഡ് നിരങ്ങിയ നിരത്തുകൾ, മാടിവിളിക്കുന്നുണ്ട്...
അവർക്കറിയാം നിന്നോടുള്ള ന്റെ പ്രണയം..
എങ്കിലും ഞാനൊരു വാഹിനിയാവുന്നില്ലാ.
നമ്മുടെ പ്രണയം ഈ കാലത്തിന്റെ
കോലായിൽ വിറങ്ങലടിച്ചുറങ്ങട്ടെ.....
പുതിയൊരു പുലരി നിനക്കവിടെ കാത്തിരിപ്പുണ്ട്,
വിടരാൻ കൊതിച്ചൊരു വസന്തമവിടെ മറഞ്ഞിരിപ്പുണ്ട്....
നോക്കൂ ,സുന്ദരമാണാലോകം,
കറുത്ത കോവിഡിന്റെ കാലം ഇവിടവസാനിക്കട്ടെ....
ഒരു കുഞ്ഞു ദീപം നാളെ എനിക്കായ്
കൊളുത്തണം,
ഇരുണ്ടു പോയൊരെന്നോർമ്മകൾ
നിന്നിൽ നിന്നകലുവാൻ മാത്രമായ് ...
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല