വാഷിംഗ്ടൺ ഡി.സി.
ഇൻഡ്യാനപോളീസിലെ ഫെഡെക്സ് കേന്ദ്രത്തിൽ നടന്ന ദാരുണമായ വെടിവയ്പ്പിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് , ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായി ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു
വൈകിട്ട് തന്നെ വെടിവയ്പ്പിൽ ജീവൻ പൊലിഞ്ഞവരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതിൽ സിഖ് സമൂഹത്തിൽപ്പെട്ടവർ ഉൾപ്പെടുന്നതറിഞ്ഞ് ,ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇൻഡ്യാനപോളീസിലെ പ്രാദേശിക അധികാരികളുമായും സാമൂഹിക നേതാക്കളുമായും നിരന്തരം ബന്ധപ്പെടുന്നു. ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകുകയും ചെയ്യും.
ഇൻഡ്യാനപോളീസ് മേയറുമായി കോൺസൽ ജനറൽ സംസാരിച്ചപ്പോൾ അദ്ദേഹം പൂർണ്ണ പിന്തുണ ഉറപ്പ് നൽകി. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറെടുത്തിട്ടുമുണ്ട്.
*****
ഇന്ത്യൻ എംബസി