Image

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍

Published on 19 April, 2021
അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി മത്സ്യബന്ധന ബോട്ട് പിടിയില്‍
കൊച്ചി: അറബിക്കടലില്‍ മൂവായിരം കോടി രൂപയുടെ മയക്കുമരുന്നുമായി യാത്ര ചെയ്തിരുന്ന മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ നേവി പിടികൂടി. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുവര്‍ണയുടെ സഹായത്തോടെ ബോട്ട് കൊച്ചിയില്‍ അടുപ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലുള്ളവരെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറും.

യുദ്ധക്കപ്പലായ സുവര്‍ണ നടത്തിയ പരിശോധനയ്ക്കിടയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് നേവി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നേവി ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ ബോട്ട് കൊച്ചിയിലെത്തിക്കുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണയില്‍ 3,000 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.

മയക്കുമരുന്നിന്റെ അളവ്, വില എന്നതിനേക്കാളുപരി ഇന്ത്യ, മാല ദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന കള്ളക്കടത്ത് ശ്യംഘല തകര്‍ത്തുവെന്നതാണ് ഇന്നത്തെ ഓപറേഷന്റെ പ്രാധാന്യമെന്ന് നേവി വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. അടുത്തിടേ കൊച്ചി കേന്ദ്രമായി  കോടികളുടെ ലഹരിമരുന്ന് വില്‍പ്പന  നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക