കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനും തീരുമാനം. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കി. രാത്രി 9 മുതല്‍ രാവിലെ 5 വരെ നൈറ്റ് കര്‍ഫ്യൂ പ്രഖാപിച്ചു. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
പൊതു ഇടങ്ങളില്‍ തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി, നിലവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9 വരെയേ പ്രവര്‍ത്തനാനുമതിയുള്ളൂ.