Image

കോവിഡ് മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്ന് എന്‍.സി.പി

Published on 19 April, 2021
കോവിഡ് മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്ന് എന്‍.സി.പി


മുംബൈ: കോവിഡ് പ്രതിരോധകുത്തിവെപ്പെടുത്തവര്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ നല്‍കുന്നുണ്ടെങ്കില്‍ കോവിഡ് വന്ന് ജീവന്‍ നഷ്ടമായവരുടെ മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ വെക്കണമെന്ന് എന്‍.സി.പി. രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്ത്വം കേന്ദ്രസര്‍ക്കാരിനാണ്. എന്‍.സി.പി. വക്താവ് നവാബ് മാലിക് കുറ്റപ്പെടുത്തി. കോവിഡ് പ്രതിരോധകുത്തിവെപ്പു നടത്തുന്നതിന്റെ നേട്ടം തന്റേതാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കില്‍ രോഗംവന്ന് ഇത്രയധികം ആളുകള്‍ മരിച്ചതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാകണം. കോവിഡ് പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതുപോലെ മരിക്കുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്-അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക