തൃശൂര്‍ : പുസ്തകപ്രകാശനപരിപാടിക്കെത്തിയ എഴുത്തുകാരി അരുന്ധതി
റോയിക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കേരള
സാഹിത്യഅക്കാദമി ഹാളിലെ
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അരുന്ധതിക്കെതിരെ കാശ്മീര്‍ പരാമര്‍ശത്തില്‍
പ്രതിഷേധിച്ചാണ് ബിജെപിക്കാര്‍ കരിങ്കൊടി കാട്ടിയത്.പൊലീസെത്തി ഇവരെ നീക്കം
ചെയ്തു. ഐ ഷണ്മുഖദാസ് രചിച്ച "ശരീരം, നദി, നക്ഷത്രം" എന്ന പുസ്തകം അരുന്ധതി റോയി പ്രകാശനം ചെയ്തു.