കൊപ്പേല്‍ (ഡാലസ്) : ഡാലസ് സെന്റ്. അല്‍ഫോന്‍സ സിറോ
മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മ യുടെ ഒന്‍പതു ദിവസം നീണ്ടു
നില്ക്കുന്ന തിരുന്നാളിന് ജൂലൈ 23 നു ശനിയാഴ്ച വൈകുന്നേരം 6:30 നു
നടക്കുന്ന കൊടിയേറ്റൊടെ ഭക്തി പൂര്‍ണ്ണമായ തുടക്കം
കുറിക്കും.തിരുന്നാള്ദിനങ്ങളി
ഇടവകയുടെ വാര്‍ഡുകള്‍ വിവിധ ദിനങ്ങളില്‍ നേതൃത്വം നല്കുന്ന തിരുന്നാളില്‍ ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍ വി. സി (വികാരി), ഫാ. മാത്യു ശാശ്ശേരില്‍ (നിയുക്ത വികാരി), ഫാ. പോള്‍ പൂവത്തുങ്കല്‍, ഫാ. ജേക്കബ്ക്രിസ്റ്റി (ഹൂസ്ടന് ), ഫാ. ജോസ് കാട്ടേക്കര സി. എം. ഐ, ഫാ. ജോബി ചെരടായി, ഫാ. ജോജി കണിയാംപടിക്കല്, ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. മാത്യു കാവില്‍പുരയിടം തുടങ്ങി നിരവധി വൈദികര്‍ പങ്കെടുത്തു വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ജൂലൈ 24 നു രാവിലെ ഞായറാഴ്ച ഒന്‍പതിന് നടക്കുന്ന തിരുന്നാള്‍ ശുശ്രുഷകള്‍ക്കു ശേഷം പാടും പാതിരി എന്നറിയപ്പെടുന്ന ഫാ. പോള്‍ പൂവത്തിങ്കല്‍ നടത്തുന്ന സംഗീതകച്ചേരി ദേവാലയ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
ജൂലൈ 25 തിങ്കള്‍ മുതല്‍ 29 വെള്ളി വരെ വി. കുര്‍ബാനയും മറ്റു തിരുന്നാള്‍ കര്‍മ്മങ്ങളും വൈകുന്നേരം 6:30 നു മുതല്‍.
ജൂലൈ 30 ശനിയാഴ്ച 4:30 നു വൈകുന്നേരം ആരംഭിക്കുന്ന
തിരുക്കര്മ്മങ്ങല്ക് ശേഷം ഇടവക അവതരിപ്പിക്കുന്ന വിവധ കലാപരിപാടികള്‍
തുടര്‍ന്ന് ഹാളില്‍ അരങ്ങേറുന്നതാണ്.
സമാപന ദിനം ജൂലൈ 31
ഞായറാഴ്ച വൈകുന്നേരം 4:30 നു ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയും
തുടര്‍ന്ന് പള്ളി ചുറ്റിയുള്ള പ്രദക്ഷിണവും ചെണ്ടമേളവും ഉണ്ടാവും.
സ്നേഹവിരുന്നിനു ശേഷം 8:30 നു സെന്റ്. അല്‍ഫോന്‍സാ ഹാളില്‍ ഡാലസ് ശ്രീ
രാഗം മ്യൂസിക് നടത്തുന്ന ഗാനമേളയോട് കൂടിയാണ് തിരുന്നാള്‍ പരിപാടികള്‍
സമാപിക്കുക.
ജൂഡിഷ് മാത്യുവും കുടുംബവുമാണ് ഈവര്‍ഷത്തെ തിരുന്നാള്‍ നടത്തുന്നത്.
വികാരി ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍ വി. സി, ട്രസ്ടിമാരായ സെബാസ്ട്യന് വലിയപറമ്പില്‍, ജോസഫ് കെ. വര്‍ഗീസ് എന്നിവര്‍ തിരുന്നാളിന് നേതൃത്വം നല്കുന്നു. തിരുന്നാളില്‍ പങ്കെടുക്കുവാന്‍ വികാരി ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.