Image

സിബി മാത്യൂസിനെതിരെ വ്യാജ പരാതി: എസ്‌പിക്കും ലീഗല്‍ അഡൈ്വസര്‍ക്കെതിരേയും കേസ്‌

Published on 03 July, 2012
സിബി മാത്യൂസിനെതിരെ വ്യാജ പരാതി: എസ്‌പിക്കും ലീഗല്‍ അഡൈ്വസര്‍ക്കെതിരേയും കേസ്‌
തിരുവനന്തപുരം: വ്യാജ പരാതി നല്‍കിയെന്നാരോപിച്ച്‌ മുന്‍ ഇന്റലിജന്‍സ്‌ മേധാവി സിബി മാത്യൂസ്‌ നല്‍കിയ പരാതിയില്‍ എസ്‌പിക്കും ലീഗല്‍ അഡൈ്വസര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. മുന്‍ ഇന്റലിജന്‍സ്‌ എസ്‌പി കെ.കെ. ജോഷ്വായ്‌ക്കും വിജിലന്‍സ്‌ ലീഗല്‍ അഡൈ്വസര്‍ ആര്‍.എസ.്‌ ജ്യോതിക്കുമെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്‌.

വഞ്ചിയൂര്‍ പോലീസിനാണ്‌ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്‌. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ വിനീത്‌ കുമാറിനെതിരേയും അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ട്‌. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയാണ്‌ ഉത്തരവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക