'കാക്ക കാക്ക'യും 'വാരണം ആയിര'വും സമ്മാനിച്ച ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. സ്വന്തം പ്രൊഡക്ഷന്‍ ബാനറായ ഫോട്ടോണ്‍ കഥാസിന്റെ ബാനറില്‍ ഗൗതം മേനോന് സംവിധാനം ചെയ്യുന്ന 'തുപ്പറിയും ആനന്ദന്' എന്ന ചരിത്ര പശ്ചാത്തലമുള്ള സിനിമയില്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലത്തെ ഗെറ്റപ്പില്‍ സൂര്യയെ കാണാനാകും.
വാരണം ആയിരത്തില്‍ സൂര്യക്ക് മൂന്നു ഗെറ്റപ്പുകളുണ്ടായിരുന്നെങ്കില് ഗൗതം മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൂര്യയ്ക്ക് എം.ജി.ആര് കാലത്തെ പരിവേഷമായിരിക്കും. റൊമാന്റിക് ഡിറ്റക്ടീവിന്റെ വേഷമാണ് സൂര്യക്ക്. കഴിഞ്ഞ നാല് വര്‍ഷമായി തുപ്പറിയും ആനന്ദത്തിന്റെ രചനയിലായിരുന്നു ഗൗതം മേനോന്. അടുത്ത വര്‍ഷം ആദ്യത്തോടെയാകും ഈ സൂര്യ ചിത്രം തുടങ്ങുക.
'ഗൗതം മേനോനും ഞാനും ഒന്നിക്കുമ്പോള്‍ പ്രണയവും, മികച്ച ഗാനങ്ങളും, ആക്ഷനുമായിരിക്കും കാണികള്‍ പ്രതീക്ഷിക്കുക. എന്നാല്‍ തുപ്പറിയും ആനന്ദന് ആധുനികശൈലിയില്‍ ചിത്രീകരിക്കുന്നചരിത്രപശ്ചാത്തലത്തിന്റെ പിന്‍ബലമുള്ള സിനിമയായിരിക്കും'സൂര്യ പറയുന്നു. ചിത്രീകരണം അവസാന ഘട്ടത്തിലുള്ള 'മാട്രാന്' കഴിഞ്ഞ് ഹരിയുടെ 'സിങ്കം' രണ്ടാം ഭാഗത്തിലാകും സൂര്യ അഭിനയിക്കുക. ഈ ഇടവേളയില്‍ ബഹുഭാഷാ ചിത്രമായ 'നീതാനെ എന്‍ പൊന്‍വസന്തം' എന്ന പ്രണയകാവ്യം പൂര്‍ത്തിയാക്കി വിജയ് നായകനാകുന്ന 'യൊഹാന്‍: അധ്യായം ഒന്‍ട്ര്' ഗൗതം മേനോന് ചിത്രീകരിക്കും.