കെര്ഹോങ്ക്സണ്: ന്യൂയോര്‍ക്കിലെ കെര്ഹോങ്ക്സണ് ടൗണിലെ പ്രകൃതി രമണീയമായ
ഹഡ്സണ്‍വാലി റിസോര്‍ട്ടില്‍ 21-ന് ആരംഭിച്ച ഇരുപത്തിയാറാമത് മലങ്കര ആര്‍ച്ച്
ഡയോസിസ് ഫാമിലി കോണ്‍ഫറന്‍സ് ആന്‍ഡ് കണ്‍വെന്‍ഷനില്‍ കാനഡ മുതല്‍ അമേരിക്കയിലെ
വിവിധ സംസ്ഥാനങ്ങളിലുള്ള ദേവാലയങ്ങളില്‍ നിന്നായി വന്‍ ജനപങ്കാളിത്തമാണുള്ളതെന്ന്
കണ്വെന്ഷന് ജനറല്‍ കോര്‍ഡിനേറ്റര്‍മാരായ സാജു പോള്‍ സി.പി.എ, റവ.ഫാ. പോള്‍
തോട്ടയ്ക്കാട് എന്നിവര്‍ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന
മഹാസമ്മേളനത്തിനുശേഷം എം.ജി.എസ്.ഒ.എസ്.എ ബിസിനസ് മീറ്റിംഗ്, വി.ബി.എസ് യോഗം
എന്നിവ നടന്നു.
ഡിന്നറിനുശേഷം ന്യൂയോര്‍ക്കിലെ നോബിള്‍ വോയ്സ്
അവതരിപ്പിച്ച ഗാനമേള മന്‍ഹാട്ടന്‍ തീയേറ്ററില്‍ നടന്നു. നോബിള്‍, ജോജി, മഞ്ജു
തോമസ്, ലന, മെറില്‍, ജോസിയ എന്നിവര്‍ ഒരുക്കിയ സംഗീതനിശ കണ്‍വെന്‍ഷന്റെ പ്രഥമ
രാത്രിയെ ഭക്തിസാന്ദ്രമാക്കി. തോമസ് ജോര്‍ജ് അവതാരകനായിരുന്നു. ബാബു വടക്കേടത്ത്
(ഹൂസ്റ്റണ്‍), റവ.ഫാ. മാത്യൂസ് കാവുങ്കല്‍ എന്നിവരായിരുന്നു പ്രോഗ്രാം
കോര്‍ഡിനേറ്റേഴ്സ്.
സുവിശേഷ യോഗങ്ങള്‍, ബിസിനസ് മീറ്റിംഗുകള്‍,
ഭക്തസംഘടനാ വാര്‍ഷിക യോഗങ്ങള്‍ എന്നിവ വരുംദിവസങ്ങളില്‍ നടക്കും.
വന്ദ്യ
കോര്‍എപ്പിസ്കോപ്പമാര്‍, വൈദീക ശ്രേഷ്ഠര്‍, ശെമ്മാശന്മാര് തുടങ്ങി ഒട്ടനവധി
വൈദീകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. നാനൂറോളം വരുന്ന പ്രതിനിധികളുടെ
ഭക്ഷണത്തിനും വിനോദത്തിനും മറ്റുമായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ബില്‍ഡിംഗ് ഗ്രൂപ്പായ ഒലിവ് ബില്ഡേഴ്സിലിന്റെ ബിസിനസ് ബൂത്ത്, ദീപം
പബ്ലിക്കേഷന്‍സിന്റെ ബൂത്ത്, വന്‍ പുസ്തകശേഖരം അടങ്ങിയ പബ്ലിക്കേഷന്‍സ് ബൂത്ത്
എന്നിവ ലോബിയില്‍ പ്രവര്‍ത്തിക്കുന്നു. കൗണ്‍സില്‍ അംഗങ്ങളായ സാജു മാരോത്ത്
(ഇവന്റ്), റവ.ഫാ. മാത്യൂസ് ഇടത്തറ (ഫിനാന്‍സ്), ജിജോ ജോസഫ്, ബേബി തര്യത്ത്
(രജിസ്ട്രേഷന്), ജോസ് പലയ്ക്കത്തടം (ട്രാന്സ്പോര്ട്ടേഷന്), കുര്യന്
ജോര്‍ജ് സി.പി.എ (ഫസിലിറ്റീസ്), സാജു സ്കറിയ (പബ്ലിസിറ്റി), ഷാജി പീറ്റര്‍, ഷോമി
മാത്യു (പ്രൊസഷന്‍) എന്നിവര്‍ വിവിധ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായി
പ്രവര്‍ത്തിക്കുന്നു.
ബിജു സ്കറിയ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര
ആര്‍ച്ച് ഡയോസിസ്) അറിയിച്ചതാണിത്.