ചെന്നൈ: മഹാബലിപുരത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പ്രശസ്ത സിനിമാ സംവിധായകന് ജോഷിയുടെ മകള്‍ ഐശ്വര്യ, തൃപ്പൂണിത്തുറ സ്വദേശിയായ രാധിക, തൃശൂര്‍ സ്വദേശി അര്ജുന് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാബലിപുരം ഈസ്റ്റ്കോസ്റ്റ് റോഡില്‍ ചെങ്കല്‍പെട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
ചെന്നൈ ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോലി സ്ഥലത്തുനിന്ന് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആസ്പത്രിയിലാണ് മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.