തിരുവനന്തപുരം
: അന്തരിച്ച സംഗീതസംവിധായകന് എം ജി രാധാകൃഷ്ണന്റെ പേരില്‍
ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരത്തിന് കെ രാഘവന് മാസ്റ്റര്‍ അര്‍ഹനായി. 50001
രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാര്‍ഡ്.
മലയാളസിനിമക്കു നല്കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് രാഘവന്‍മാസ്റ്ററെ
പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് എം ജി രാധാകൃഷ്ണന് ഫൗണ്ടേഷന്
ഭാരവാഹികളായ ഡോ: ഓമനക്കുട്ടി, പത്മജരാധാകൃഷ്ണന് എന്നിവര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച രാഘവന് മാസ്റ്ററുടെ
തലശേരയിലെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.