ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒരു സ്ഥാനം താഴോട്ടിറങ്ങി അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം റാങ്കിംഗില്‍ ഒന്നാമതായിരുന്നു ഇന്ത്യ. പുതിയ റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന് നാലാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരേയുള്ള പരമ്പര 1-0ന് തോറ്റിട്ടും റാങ്കിംഗില്‍ പാക്കിസ്ഥാന് മുന്നേറ്റമുണ്ടായി.
122 പോയിന്റോടെ ഇംഗ്ലണ്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പട്ടികയില്‍ ന്യൂസിലന്‍ഡ് ആറാമതും വെസ്റ്റിന്‍ഡീസ് ഏഴാമതുമാണ്.