ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യന്‍ പതാക പ്രശസ്ത ഗുസ്തി താരം സുശീല്‍
കുമാര്‍ വഹിക്കും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് തീരുമാനം
കൈക്കൊണ്ടത്.
ഉദ്ഘാടന ചടങ്ങില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഇന്ത്യന്‍
പതാകയേന്തും. 2008ലെ ബെയ്ജിങ് ഒളിംപിക്സില്‍ 66 കിലോ ഫ്രീസ്റ്റൈല്‍
വിഭാഗത്തില്‍ സുശീല്‍ കുമാര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.
അഭിനവ് ബിന്ദ്ര
(ഷൂട്ടിംഗ്), വിജേന്ദര്‍ സിംഗ് (ബോകസിംഗ്), ലിയാന്‍ഡര്‍ പെയ്സ് (ടെന്നിസ്)
എന്നിവരെയും പരിഗണിച്ചിരുന്നു.