ഡാര്വിന്: നോര്‍ത്തേണ്‍ ടെറിട്ടറി സോണല്‍ കമ്മിറ്റിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡാര്വിന് നൈറ്റ് ക്ലിഫ് ബീച്ച് ഫ്രണ്ട് ഹോട്ടലില്‍ ശനിയാഴ്ച ഒത്തുകൂടി. കെപിസിസിയുടെ നിര്‍ദേശാനുസരണമുള്ള ഒഐസിസിയുടെ ഔദ്യോഗിക ഇലക്ഷന് നടത്തി.
പുതിയ ഭാരവാഹികളായി ജോണ്‍ പിറവം (പ്രസിഡന്റ്), ഷാജഹാന് ഐസക് (വൈസ് പ്രസിഡന്റ്), ഏലിയാസ് വള്ളിക്കാട്ടില്‍ (ജനറല്‍ സെക്രട്ടറി), ജോബി വര്‍ഗീസ്, സജി കുരുവിള (ജോ. സെക്രട്ടറിമാര്‍), രാജീവ് സി. തൈയില്‍ (ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി പീറ്റര്‍ ഔസേപ്പ് ചിറയത്ത്, ആന്റണി ഔസേപ്പ്, അനു ജയിംസ് എന്നിവരെയും തെരഞ്ഞെടുത്തു.
നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിനിരക്കുന്ന ഡാര്വിന് കമ്മിറ്റിയുടെ ശ്രമങ്ങളെ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ നടത്താനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായതായി പ്രസിഡന്റ് ജോണ്‍ പിറവം പറഞ്ഞു.