ടുജി സ്പെക്ട്രം: ടെലികോം സെക്രട്ടറി കുറ്റം നിഷേധിച്ചു
Published on 27 July, 2011
ന്യൂഡല്‍ഹി: ടുജി സ്പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം സെക്രട്ടറി കുറ്റം
നിഷേധിച്ചു. കേസില്‍ തന്റെ കക്ഷിയായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ത്ഥ
ബെഹൂറക്കെതിരെ ഒരു തെളിവും ഇല്ലെന്ന് അഭിഭാഷകന് പ്രത്യേക സിബിഐ കോടതിയില്‍
വാദിച്ചു.ബഹൂറ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മാത്രമാണെന്നും സര്‍ക്കാരിന്റെ നയങ്ങള്‍
നടപ്പാക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അഭിഷാകന് കോടതിയെ അറിയിച്ചു.
പ്രത്യേക സിബിഐ ജഡ്ജി ഒ.പി സെയ്നിയാണ് വാദം കേസില്‍ വാദം കേട്ടത്. ടുജി അഴിമതി
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് ബെഹൂറയെ സിബിഐ അറസ്റ്റ്
ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല