ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി.കെ.ചന്ദ്രന് സംവിധായകനാകുന്നു. തമിഴ് നടന് ജീവയെ നായനാക്കി തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായിട്ടാണ് രവി.കെ.ചന്ദ്രന് തന്റെ ആദ്യ സംവിധാന സംരംഭം ഒരുക്കുന്നത്. മണിരത്നം, ഷങ്കര്‍, സഞ്ജയ് ലീലാ ബന്‍സാലി, എ.ആര് മുരുകദോസ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരുടെയെല്ലാം പ്രിയപ്പെട്ട ഛായാഗ്രാഹകനാണ് രവി കെ.ചന്ദ്രന്. മണിരത്നത്തിന്റെ ആയുധ എഴുത്ത്, ഷങ്കറിന്റെ ബോയ്സ്, ബന്ലാസിയുടെ ബ്ലാക്ക്, സാവരിയ, മുരുകദോസിന്റെ എഴാം അറിവ്, ഗജനി തുടങ്ങി പല പ്രമുഖ ചിത്രങ്ങള്‍ക്കും രവി.കെ.ചന്ദ്രന് കാമറ ഒരുക്കിയിട്ടുണ്ട്.