സിഡ്നി: ഗൃഹാതുര സംഗീതത്തിനായി സിഡ്നി ആര്‍ട്ട് ലവേഴ്സ് ഒരുക്കുന്ന മധുരിക്കും ഓര്‍മ്മകള്‍ സംഗീത സന്ധ്യ ജൂലൈ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വെന്റ് വര്‍ത്ത്വില്‍ റെഡ്ഗം സെന്ററില്‍ അരങ്ങേറും.
സിഡ്നിയിലെ സംഗീത സ്നേഹികള്‍ ഒത്തു ചേരുന്ന സംഗീത പരിപാടിയില്‍ എഴുപത്, എണ്‍പത് തൊണ്ണൂറ് കാല ഘട്ടങ്ങളിലെ ഭാവസാന്ദ്രമായ ഗാനങ്ങള്‍ സിഡ്നിയിലെ പ്രമുഖ ഗായകര്‍ ആലപിക്കും. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ മലയാളക്കരയുടെ തനത് സംഗീത0 ഉച്ചാരണ ശുദ്ധിയോടും ശ്രുതിലയത്തോടും ആലപിക്കുന്ന 'വിടരുന്ന മുകുളങ്ങള്‍ ' സീസണ്- 6 ന്റെ സവിശേഷതയായിരിക്കും. ഒപ്പം ചാരുതയാര്‍ന്ന നൃത്താവതരണങ്ങളും അരങ്ങേറും.
മാതാപിതാക്കള്‍ക്ക് പരിപാടികള്‍ ആസ്വദിക്കുവാന്‍ സൗകര്യ മൊരുക്കി 'കിഡ്സ് എന്റര്‍ടൈന്‍മെന്റ് ഫെസിലിറ്റി 'യും, മിതമായ നിരക്കില്‍ രുചികരമായ വിഭവങ്ങളുമായി ബ്ലൂമൂണ്‍ റസ്റ്ററിന്റെ ഭക്ഷണശാലയും പ്രവര്‍ത്തിക്കും. ടിക്കറ്റ് നിരക്ക് 15 ഡോളര്‍.
ടിക്കറ്റുകള്‍ ക്ക് ബന്ധപ്പെടുക കെ.പി.ജോസ് : 0419306202, വിശ്വന് കേച്ചേരി 0409034825 ,ജോണ്‍ ജേക്കബ് 0402677259ഷൈന സത്യന് 0404 442 277.
ജെയിംസ് ചാക്കോ