ന്യൂയോര്‍ക്ക്: ഫോമയുടെ മഹത്തായ മൂന്നാമത് കണ്വെന്ഷന് കാര്‍ണിവല്‍ ഗ്ലോറിയില്‍
അരങ്ങേറുമ്പോള്‍ പുതിയ ഭാരവാഹികളേയും തെരഞ്ഞെടുക്കകയാണല്ലോ? ഫോമയുടെ 2012-14
വര്‍ഷത്തേക്കുള്ള സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ഞാന്‍ നിമനിര്‍ദേശ പത്രിക
കൊടുത്തിട്ടുണ്ട്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും സാമൂഹിക,
സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച്
ലഭിച്ചിട്ടുള്ള പ്രവൃത്തി പരിചയം ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫോമയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുവാന്‍ എനിക്ക് സാധിക്കുമെന്ന് ഉത്തമ
വിശ്വാസമുണ്ട്.
യുവജനങ്ങളെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ
മണ്ഡലങ്ങളില്‍ കര്മ്മനിരതരാക്കിക്കൊണ്ട് മുഖ്യശ്രേണിയിലേക്ക് കൊണ്ടുവരിക,
ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക, പ്രവാസി മലയാളികള്‍
നേരിടുന്ന ദൈനംദിന പ്രശ്നങ്ങളില്‍ തദവസരങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുക,
കൂടുതല്‍ ജനപങ്കാളിത്തത്തോടെ അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമ
ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ സജീവമാക്കുക, ഫോമ ഏറ്റെടുത്തിരിക്കുന്ന
`ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ്സ്', `മാലിന്യമുക്ത കേരളം', `ഭാഷയ്ക്കൊരുപിടി
ഡോളര്‍' തുടങ്ങിയ പദ്ധതികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുക, കൂടാതെ
അംഗസംഘടനകളുടെ സഹകരണത്തോടുകൂടി പുതിയ കര്‍മ്മപരിപാടികള്‍ ഏറ്റെടുത്ത്
നടത്തിക്കൊണ്ട് അമേരിക്കന്‍ മലയാളികളെ ഫോമയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക
എന്നിവ എന്റെ ലക്ഷ്യങ്ങളില്‍ ചിലത് മാത്രമാണ്.
ഫോമയുടെ ഭാവി പരിപാടികള്‍
കാര്യക്ഷമമായി മുമ്പോട്ട് നയിച്ചുകൊണ്ട് ഫോമയെ അമേരിക്കന്‍ മലയാളികളുടെ മുഖ്യധാരാ
പ്രസ്ഥനമാക്കുവാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. ആയതിനാല്‍ ഫോമയുടെ അടുത്ത
സെക്രട്ടറിയായി വന്‍ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിക്കണമെന്ന് വിനയപൂര്‍വ്വം
അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്ത വിധേയന്,
ഗോപിനാഥ
കുറുപ്പ്,
ഫോമാ സെക്രട്ടറി സ്ഥാനാര്‍ത്ഥി.