Image

കരമന സംഭവത്തിലും പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച 

ജോബിന്‍സ് Published on 12 November, 2022
കരമന സംഭവത്തിലും പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച 

കരമനയില് നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനായ യുവാവിന് ക്രൂര മര്‍ദ്ദനം എല്‍ക്കേണ്ടി വന്ന സംഭവത്തിലും പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് പുറത്തു വരുന്ന വിവരം. ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് കൃഷിവകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ ബൈക്ക് യാത്രക്കാരായ  അഷ്‌കറും അനീഷും ചൊവ്വാഴ്ച മര്‍ദ്ദിച്ചത്. 

പരിക്കേറ്റ പ്രദീപ് ചോരയൊലിപ്പിച്ചുകൊണ്ട്  കരമന സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. സിസിടിവി ദൃശ്യങ്ങള്‍ സഹിതം സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇന്നലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.

പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പരാതിയെ കുറിച്ച് അന്വേഷിച്ച പ്രദീപിന്റെ സഹോദരിക്ക് ലഭിച്ചത് വ്യക്തതയില്ലാത്ത മറുപടികളാണ്. പരാതിയെക്കുറിച്ച് സ്റ്റേഷനില്‍ ചോദിച്ചപ്പോള്‍ കേസെടുത്ത ഉദ്യോഗസ്ഥന് മാത്രമേ അറിയൂവെന്നായിരുന്നു മറുപടി. 

വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിവ് പോലുമില്ലെന്ന രീതിയില്‍ മറുപടി കിട്ടിയത്. ക്രൈം നമ്പര്‍ ചോദിച്ചപ്പോള്‍ നോക്കിയിട്ട് പറയാം എന്ന ഒഴുക്കന്‍ മറുപടിയാണ്  സ്റ്റേഷനില്‍ നിന്ന് ലഭിച്ചത്.

KARAMANA ATTACK AGANIST GOVERMENT EMPLOY

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക