Image

ഞങ്ങള്‍ക്കറിയില്ല : വിജിലന്‍സിന് മുന്നില്‍ കൈ മലര്‍ത്തി ആര്യയും ആനാവൂരും 

ജോബിന്‍സ് Published on 12 November, 2022
ഞങ്ങള്‍ക്കറിയില്ല : വിജിലന്‍സിന് മുന്നില്‍ കൈ മലര്‍ത്തി ആര്യയും ആനാവൂരും 

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനായുള്ള കത്ത് വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം മേയര്‍ ആര്യാ രാജേന്ദ്രന്റേ.യും ഒപ്പം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മൊഴിയെടുത്തു. താത്ക്കാലിക നിയമനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് ആര്യാ രാജേന്ദ്രന്‍ ആനാവൂര്‍ നാഗപ്പനെഴുതിയ കത്തായിരുന്നു പുറത്ത് വന്നത്. 

കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. വീട്ടില്‍ വെച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദ കത്തില്‍ അന്വേഷണം നടത്തുന്നത്. പരാതി നല്‍കിയ കോണ്‍ണഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു.

സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. അതേ സമയം, കത്ത് വിവാദത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്നാണ് ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ വിശദീകരണം. സിപിഎം ജില്ലാ സെക്രട്ടറി ഇങ്ങിനെ പറയുമ്പോഴും പാര്‍ട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ്  നേരിട്ട് മൊഴി നല്‍കാനെത്തിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് സംഘം വിശദീകരിക്കുന്നത്. 

VIGILANCE AND CRIM BRANCH-ARYA RAJENDREN AND ANAVOOR NAGAPPAN

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക