Image

ഗിനിയില്‍ കുടുങ്ങിയ മലയാളി നാവികരുടെ മോചനം: തിരിച്ചടിയായത് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍

Published on 12 November, 2022
ഗിനിയില്‍ കുടുങ്ങിയ മലയാളി നാവികരുടെ മോചനം: തിരിച്ചടിയായത് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍

 


ന്യുഡല്‍ഹി:  ഹിറോയിക് ഇഡുന്‍ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ ഇന്ത്യയുടെ നയതന്ത്ര  നീക്കത്തിന് തടസമായത് സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങള്‍. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ നിയമപരമായ തീര്‍പ്പുണ്ടാകട്ടെയെന്ന  നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്. വന്‍ സൈനിക വലയത്തില്‍ 3 മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹെറോയിന്‍ ഇന്‍ഡുന്‍ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയത്. 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യമന്ത്രാലയത്തിന്റെ നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്റെ അവകാശവാദം. 

പിടിയിലായ കപ്പല്‍ ജീവനക്കാരെ നേരിട്ട് ഫോണില്‍ വിളിച്ച്  വിവരങ്ങള്‍ ആരാഞ്ഞു. നൈജീരിയയിലെ നിയമ കുരുക്കില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയല്‍ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക