മാങ്കുളം ആനക്കുളത്ത് ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്സി എന്നിവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു.
രാവിലെ വല്യപാറക്കുട്ടിയില്‍ നിന്ന് ഇരുവരും ആനക്കുളത്തെ പളളിയിലേക്ക് പോകുന്ന സമയത്തായിരുന്നു കാട്ടാന ആക്രമണം. ആക്രമണത്തില്‍ നിന്ന് ഇരുവരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ബൈക്ക് ആന കുത്തിമറിച്ചതോടെ ഇരുവരും തെറിച്ചു വീണു. വനംവകുപ്പുദ്യോഗസ്ഥര്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
wild elephent attack idukki