Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 13 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നല്‍കി ഗവര്‍ണര്‍. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
********************************
മൂന്നാറില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സ്വദേശി രൂപേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാര്‍ വട്ടമട റൂട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനം താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഈ വാഹനത്തിനുളളിലുണ്ടായിരുന്നു രൂപേഷ്. നൂറ്റമ്പത് അടിയിലധികം താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
*********************************
ശ്രീപെരുമ്പത്തൂര്‍ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി ശ്രീഹരണ്‍. താന്‍ അവരോട് ക്ഷമ ചോദിക്കുന്നു എന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ നളിനി എന്‍ഡി ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.
*******************************
നൈജീരിയയില്‍ എത്തിച്ച ഇന്ത്യക്കാരടക്കമുള്ള നാവികര്‍ തുറമുഖത്ത് കപ്പലില്‍ തുടരുന്നു. ഹീറോയിക് ഇഡുന്‍ കപ്പലില്‍ നൈജീരിയന്‍ സൈനീകരുടെ കാവലില്‍ ആണ് നാവികര്‍ കഴിയുന്നത്. നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളികളായ നാവികര്‍ പറഞ്ഞു. അതേസമയം ഇവരുടെ മോചനത്തിനായുള്ള നയതന്ത്രതല ചര്‍ച്ചയും തുടരുകയാണ്.
*******************************
ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവിന് ഉടന്‍ പരിഹാരമെന്ന് മന്ത്രി എംബി രാജേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
*********************************
ഇന്ത്യയിലെ നിയമവ്യവസ്ഥക്കിപ്പോഴും ഫ്യൂഡല്‍ ഘടനയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. നീതിന്യായ മേഖലയില്‍ പുരുഷാധിപത്യ സ്വഭാവമാണ് നിലനില്‍ക്കുന്നത്. ഇവിടേയ്ക്ക് കൂടുതല്‍ വനിതകളെത്താന്‍ ജനാധിപത്യപരവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായ സംവിധാനം ഒരുങ്ങണം. എങ്കില്‍ മാത്രമേ, സ്ത്രീകളും പാര്‍ശ്വവത്കൃതരും ഈ രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയുള്ളൂവെന്ന് ചന്ദ്രചൂഡ് വ്യക്തമാക്കി.
********************************
ശ്രീപെരുമ്പത്തൂര്‍ സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി ശ്രീഹരണ്‍. താന്‍ അവരോട് ക്ഷമ ചോദിക്കുന്നു എന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ നളിനി എന്‍ഡി ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.
***********************************
മാങ്കുളം ആനക്കുളത്ത് ഇരുചക്ര വാഹനയാത്രികരായ കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ആനക്കുളം കുറ്റിപ്പാലായില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം. ഭാര്യയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡരികില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടാന കുത്തി മറിച്ചു. ഇരുവരും ബൈക്കില്‍ നിന്നും തെറിച്ചു വീണൂ. ഇവര്‍ക്ക് സാരമായ പരിക്കുകളില്ല. രാവിലെ വല്യപാറക്കുട്ടിയില്‍ നിന്ന് ഇരുവരും ആനക്കുളത്തെ പളളിയിലേക്ക് പോകുന്ന സമയത്തായിരുന്നു കാട്ടാന ആക്രമണം.
**********************************
ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കെ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം അംഗീകരിച്ച് പിണറായി സര്‍ക്കാര്‍. രാജ്ഭവനിലെ ഡെന്റല്‍ ക്ലിനിക്കിന് 10 ലക്ഷം രൂപ അനുവദിച്ചു. ഇതുസംബന്ധിച്ചുള്ള ഫയല്‍ നേരത്തേ പൊതുഭരണ വകുപ്പു ധനവകുപ്പിനു കൈമാറിയിരുന്നു. തുക അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഈനിലപാട് തള്ളി തുക അനുവദിച്ചുള്ള ഫയല്‍ പൊതുഭരണ വകുപ്പു മുഖ്യമന്ത്രിയുടെ ഓഫിസിന് കൈമാറി.
*************************************

MAIN NEWS NATIONAL - KERALA - INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക