Image

പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ ഒളിവില്‍

Published on 13 November, 2022
 പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ ഒളിവില്‍

 


കല്‍പ്പറ്റ : വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രേഡ് എഎസ്‌ഐ ടി ജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. പ്രതി ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സംഭവത്തില്‍ എസ് ഇ- എസ് ടി കമ്മീഷനും കേസെടുത്തു. 

പൊലീസിനാകെ നാണക്കേട് വരുത്തിവെച്ച അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബുവിനെ ഒരു ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. പ്രതി ഒളിവില്‍ പോവാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി വിശദീകരിക്കുന്നത്. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. പോക്‌സോയ്ക്ക് പുറമെ എസ് ഇ- എസ് ടി അതിക്രമ നിരോധന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. 


ജൂലൈ 26 ന് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവര്‍ഗ വിഭാത്തില്‍പ്പട്ട പെണ്‍കുട്ടിയെ എഎസ്‌ഐ ഉപദ്രവിച്ചെന്നാണ് കേസ്. തെളിവെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ സോബിന്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രജിഷ എന്നിവര്‍ക്കെതിരെയും ഉടന്‍ വകുപ്പുതല നടപടി ഉണ്ടാകും. വയനാട്ടിലെ ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടിയ്ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കി. സംഭവത്തില്‍ കേസെടുത്ത എസ് ഇ എസ് ടി കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ചാല്‍ സമരപരിപാടികളിലേക്ക് കടക്കാനാണ് വിവിധ ആദിവാസി സംഘടനകളുടെ തീരുമാനം. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക