മെല്‍ബണ്‍: അഭിനയത്തിലും പരസ്യകലയാലും കഴിവു തെളിയിച്ച് ഓസ്ടേലിയായിലെ മെല്‍ബണില്‍ ഒരു മലയാളി. കണ്ണൂര്‍ പേരാവൂര്‍ റാത്തപ്പിള്ളില്‍ ജയന് - പ്രതിഭ ദന്പതികളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന എമില്‍ ജയനാണ് ഈ കൊച്ചുകലാകാരന്.
മെല്‍ബണ്‍ സൗത്തിലുള്ള ഡോവ്ട്ടണ്‍ ഹോളി ഫാമിലി കാതോലിക് പ്രൈമറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് എമില്‍. വാരിയര്‍ ട്രൈബ് ഫിലിം നിര്‍മിക്കുന്ന നമസ്തേ യോഗായിലെ പ്രമുഖ റോളായ ശിവപ്രസാദിനെ അവതരിപ്പിച്ചാണ് എമില്‍ ശ്രദ്ധേയനായത്. പ്രമുഖ ചാനലായ ABC Meയില്‍ പ്രക്ഷേപണം തുടങ്ങിക്കഴിഞ്ഞു. പത്തു വയസുള്ള ഓസ്ട്രേലിയായില്‍ താമസിക്കുന്ന വളരെ ഒതുങ്ങിക്കഴിയുന്ന ശിവപ്രസാദിന്റെ കഥ പറയുന്ന നമസ്തേ യോഗയിലെ എമിലിന്റെ അഭിനയവും കഴിവും കഥാപാത്രത്തിന് ഉതകുന്നതാണ്.
https://iview.abc.net.au/show/namaste-yoga
പ്രമുഖ വ്യാപാര സ്ഥാപനമായ കോള്‍സ് ഉള്‍പ്പടെ ഒട്ടെറെ പരസ്യങ്ങളിലും എമില്‍ അഭിനയിച്ചിട്ടുണ്ട്. ഏഴുവര്‍ഷം മുന്‍പാണ് ജയനും കുടുംബവും ഓസ്ട്രേലിയായില്‍ എത്തിയത്. എമില്‍ 2021-ലെ ബുഷ് ഫയറുമായി ബന്ധപ്പെട്ട ABC സിരിയസില്‍ ഫയേഴ്സിലും കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. ശ്രേയ ജയന് എമിലിന്റെ സഹോദരിയാണ്.
ജോസ് എം. ജോര്‍ജ്