കെ.എം. മാത്യുവിന്റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കി
Published on 02 August, 2011
ന്യൂഡല്‍ഹി: മാധ്യമ കുലപതിയും മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.
മാത്യുവിന്റെ സ്മരണാര്‍ഥമുള്ള സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കി. കെ.എം.
മാത്യു അന്തരിച്ചതിനുശേഷം ഒരു വര്‍ഷം തികഞ്ഞ ഇന്നലെരാജ്യത്തെ
തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകളില്‍ സ്റ്റാംപും ഫസ്റ്റ് ഡേ കവറും
ലഭ്യമായിത്തുടങ്ങി. അഞ്ചു രൂപയുടേതാണു സ്റ്റാംപ്. കെ.എം. മാത്യുവിന്റെ പേരില്‍
തപാല്‍ സ്റ്റാംപ് പുറപ്പെടുവിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ജെ. കുര്യന്
എംപി തപാല്‍ വകുപ്പിനോട് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല