കെ.എം മാത്യുവിന്റെ സ്മരണാര്‍ഥം സ്റ്റാമ്പ് പുറത്തിറക്കിയത് അഭിനന്ദനാര്‍ഹം: തോമസ് ടി ഉമ്മന്‍
ജോയിച്ചന്‍ പുതുക്കുളംPublished on 03 August, 2011
ന്യൂയോര്‍ക്ക്: മലയാളികള്‍ക്ക് എന്നും പ്രിയങ്കരനായ മാധ്യമ കുലപതി കെ.എം
മാത്യുവിന്റെ സ്മരണാര്‍ഥം ഇന്ത്യന്‍ തപാല്‍ വകുപ്പ് സ്റ്റാമ്പ് റിലീസ്
ചെയ്തത് മാത്തുക്കുട്ടിച്ചായനെ സ്നേഹിക്കുന്നവര്‍ അത്യധികം സന്തോഷത്തോടെ സ്വാഗതം
ചെയ്യുന്നതായി ഹെറിറ്റേജ് ഇന്ത്യ അസോസിയേഷന് ഓഫ് നോര്‍ത്ത് അമേരിക്ക
ചെയര്മാന് തോമസ് ടി ഉമ്മന്‍ അഭിപ്രായപ്പെട്ടു. അതിനു മുന്‍കൈ എടുത്ത ശ്രി പി ജെ
കുര്യന് എംപി യെ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. ശ്രി കെ എം മാത്യുവിന്റെ
ഓര്മ നിലനിര്‍ത്തുന്നതിന് ഒരു പ്രഭാഷണ പരമ്പര അമേരിക്കയില്‍
നടത്തപ്പെടുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ttoindia@gmail.com or thomastoommen@okeralam.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല