യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കി
Published on 03 August, 2011
ബാംഗ്ലൂര്‍ : അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ
പ്രോസിക്യൂട്ട് ചെയ്യാന്‍ കര്‍ണാടക ഗവര്‍ണര്‍ അനുമതി നല്കി. ലോകായുക്താ
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി
നല്‍കിയിരിക്കുന്നത്.
മൈനിങ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായി മുഖ്യമന്ത്രിയായിരുന്ന
യെദ്യൂരപ്പ അഴിമതി നടത്തിയെന്നാണ് ലോകായുക്ത സന്തോഷ് ഹെഗ്ജെ റിപ്പോര്‍ട്ട്
നല്‍കിയത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെടുക്കാന്‍
ലോകായുക്ത പോലീസിന് ഗവര്‍ണര്‍ എച്ച്. ആര്. ഭരധ്വാജ് ഉത്തരവ് നല്‍കിയത്. അഴിമതി നിരോധന നിയമപ്രകാരമായിരിക്കും നടപടികളെടുക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല