പ്രസിഡന്റ് ബറാക് ഒബാമയ്ക്കു വ്യാഴാഴ്ച 50 വയസ്സാകും.
ഒബാമ 1961ലാണു ജനിച്ചത്. പുതിയ സെന്‍സസ് അനുസരിച്ച് ഒബാമയോടൊപ്പം ഈ വര്‍ഷം അന്പതിലേക്കു കടക്കുന്ന 45 ലക്ഷം യുഎസ് പൗരന്മാരുണ്ടെന്നു ദ് ഡെയ്ലി ടെലിഗ്രാഫ് ചൂണ്ടിക്കാട്ടി. നര തനിക്കൊരു വിശിഷ്ടവ്യക്തിയുടെ അന്തസ്സു നല്‍കുന്നതായി പെണ്മക്കള് രണ്ടും അഭിപ്രായപ്പെട്ടെന്ന് ഒബാമ പറഞ്ഞു.
'പഴയതിനേക്കാള്‍ അല്പം കൂടെ നരച്ചിട്ടുണ്ടെങ്കിലും ഞാനിപ്പോഴും സുന്ദരനാണെന്നു ഭാര്യ മിഷേല്‍ പറഞ്ഞു. സത്യത്തില്‍ അതല്ലേ പ്രധാനം?
എന്നാല്‍ നര ഒബാമയെ കുറച്ചു കൂടെ പ്രായത്തിലേക്കു തള്ളിവിടുന്നെന്നും മാനസിക സമ്മര്‍ദങ്ങള്‍ മുഖത്തു ചുളിവു വീഴ്ത്തിയെന്നുമാണ് മിഷേലിന്റെ പരാതികള്‍
ആറടിയിലേറെ പൊക്കമുള്ള ഒബാമ തടിയുടെ കാര്യത്തില്‍ ഏറെക്കുറെ അധികാരം ഏറ്റകാലത്തെ പോലെതന്നെയാണ്. ട്രെഡ്മില്ലില് നടത്തം, ഭാരോദ്വഹനം, വാരാന്ത്യങ്ങളിലെ ഗോള്‍ഫ്-ബാസ്കറ്റ്ബോള്‍ കളികള്‍ ഇവയെല്ലാമാണ് തടി കൂടാത്തതിനു കാരണം.