Image

ഏദനിലെ ആദ്യരാത്രി (സുധീര്‍ പണിക്കവീട്ടില്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

Published on 05 May, 2023
ഏദനിലെ ആദ്യരാത്രി (സുധീര്‍ പണിക്കവീട്ടില്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

ഹവ്വ വയസ്സറിയിച്ചു. അന്നോളം ആദാമിനൊപ്പം ആടിപാടി നടന്ന പെണ്‍കിടാവില്‍ പ്രക്രുതി മാറ്റങ്ങള്‍ വരുത്തുകയായി. അന്ന് ഏദനില്‍ വസന്തം വിരുന്നുവന്നു. പൂമൊട്ടുകള്‍ പൊട്ടിവിടര്‍ന്ന് അനുരാഗത്തിന്റെ സൗരഭ്യം പരന്നു.നദിയിലെ ഓളങ്ങള്‍ ഒരു പ്രേമഗാനം മൂളികൊണ്ട് കരയെ തൊട്ടുരുമ്മി. മാമരകൊമ്പുകളില്‍ കുഞ്ഞാറ്റ കിളികള്‍ കൊക്കും ചിറകും ഉരുമ്മി അനുഭൂതിയിലാണ്ടു.

ആദാമിന്റെ കണ്ണുകളിലേക്ക് നോക്കാന്‍ ഹവ്വക്ക് ഒരമ്പരപ്പ്. നിര്‍വ്വചിക്കാനാവാത്ത ഒരു വികാരം. പരിപൂര്‍ണ്ണ നഗ്നരായിരുന്ന അവര്‍ക്ക് ഹവ്വയില്‍ പെട്ടെന്ന്  വന്ന മാറ്റം അതിശയകരമായിരുന്നു. രജസ്വലയായ അവളുടെ കാല്‍വെയ്പ്പുകളില്‍ ഭൂമി ദേവി കോരിത്തരിച്ചു.കുങ്കുമപ്പൊട്ടുകള്‍ ഭൂമിയുടെ നെറുകയില്‍ ചാര്‍ത്തികൊണ്ടവള്‍ നടന്നപ്പോള്‍ സൂര്യരശ്മികള്‍ ഒരു നിമിഷം വിസ്മയം പൂണ്ട് അവിടെ ഒരു നിഴലില്‍ പതുങ്ങിനിന്നു.ദൈവം കൂട്ടിനുതന്ന സ്ര്തീയില്‍ രക്തം കിനിയുകയും ചാലിടുകയും ചെയ്യുന്നത് കണ്ട് ആദം വിയര്‍ക്കാന്‍തുടങ്ങി.രണ്ടുപേരും ആലോചിച്ചു.ഇതേപ്പറ്റി ദൈവം എന്തെങ്കിലും സൂച്ചിപ്പിച്ചിരുന്നൊ? ഇല്ല അവര്‍ ആത്മഗതം ചെയ്തു. ഈ ഏദന്‍തോട്ടത്തില്‍ നമുക്ക് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ആ കനി തിന്നരുതെന്നു മാത്രമേ ദൈവം വിലക്കിയിട്ടുള്ളു. അവര്‍ രണ്ടുപേരും ആ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു.മരത്തില്‍ ധാരാളം ഫലങ്ങള്‍ കണ്ടു. വായില്‍ വെള്ളം വരുത്തുന്ന മധുര ഗന്ധം. ഏദന്‍ തോട്ടത്തിലെ മധുരഫലങ്ങളും സുഗന്ധംതൂവുന്ന പൂക്കളും ആസ്വദിച്ച് നടന്ന അവര്‍ക്ക് ആ മരവും ആ മരത്തണലും അതിലെ പഴുത്തു നില്‍ക്കുന്ന ഫലങ്ങളും കൗതുകമുളവാക്കി. അതിന്റെ ചുവട്ടില്‍ നിന്നപ്പോള്‍ ഹവ്വമ്മക്ക് അവളെ എന്തോ പൊതിയുന്ന പ്രതീതി അനുഭവപ്പെട്ടു.അവള്‍ ആദാമിനോട് ചോദിച്ചു. ഇന്നലെ വരെ തോന്നാത്ത, അനുഭവപ്പെടാത്ത ഒരു 'ഇത്'' തോന്നുന്നുണ്ടോ?

ആദം യഹോവയുടെ പ്രിയപുത്രന്‍ പറഞ്ഞു. എന്തൂട്ട് ഇത് (എന്തരു, എന്ന, എന്തോന്നു്, എന്തുവാ എന്നൊക്കെ പിന്നീട് ഉപയോഗിച്ചതായി കാണുന്നു. എന്നാല്‍ ആദം ആദ്യം ഉപയോഗിച്ചത് 'എന്തൂട്ടണു'' എന്നാണെന്ന് തുശ്ശൂര്‍ക്കാര്‍ അവകാശപ്പെടുന്നു.) യഹോവ പറഞ്ഞതില്‍ നിന്നും ഒന്നും വ്യത്യ്‌സ്ഥമായി എനിക്ക് തോന്നുന്നില്ല. ഹവ്വ പറഞ്ഞു  'ഭാഗ്യവാന്‍, എന്നാല്‍ എനിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്.'' അവള്‍ അടുത്തുള്ള നദിയിലേക്കിറങ്ങി.കണങ്കാലിലും, തുടയിലും പറ്റിയുണങ്ങിയ രക്തക്കറകഴുകി.നദിയിലെ ഓളങ്ങള്‍ പൊട്ടിച്ചിരിച്ചു.എല്ലാമാസവും 28 ദിവസങ്ങള്‍ കൂടുമ്പോള്‍ നീ ഞങ്ങളെ കാണാന്‍ വരും. കുളിര്‍മ്മയുള്ള വെള്ളത്തില്‍ നീന്തി, നീരാടി നിന്നില്‍ അങ്ങനെ യൗവ്വനം തഴ്ച്ചു കുലയ്ക്കും.ദേ,, നിന്നെനോക്കി കരയ്ക്ക് നില്‍ക്കുന്നവനു ഈവക അസൗകര്യങ്ങള്‍ ഒന്നുമില്ല. അവനോട് ചേര്‍ന്നാല്‍ നിനക്ക് സ്വര്‍ഗീയാനുഭൂതികള്‍ പങ്കിടാം.ഞങ്ങള്‍ ചിലപ്പോള്‍ ഒരിക്കലും നിലക്കാത്ത പ്രവാഹമായി മാറുന്നത് കണ്ടിട്ടില്ലേ? വികാരമൂര്‍ഛയാണത്. പുഴകടവില്‍ എട്ടുംപൊട്ടും തിരിയാത്ത പെണ്‍കിടാവും കൊച്ചോളങ്ങളും കിന്നാരംപറഞ്ഞു. സ്വര്‍ഗീയാനുഭൂതി എന്തായിരിക്കും. സ്വര്‍ഗ്ഗത്തില്‍ താമസിക്കുന്നത് ദൈവമല്ലേ്‌ള? ഹവ്വയുടെ മനസ്സില്‍ സംശയത്തിന്റെ ആദ്യകതിരു തലനീട്ടി. നദിയുടെ ഒഴുക്കിലൂടെ അവളുടെ 'അശുദ്ധി'' ഒഴുകിപോയി. അങ്ങനെമൂന്നു ദിവസങ്ങളും അവളും പുഴയും ആര്‍ത്തുതിമര്‍ത്തു.നാലാംദിവസം വന്നു.

അന്ന് രാത്രി പരന്നപ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും ആകാശത്തെ മനോഹരമാക്കുന്നു എന്ന് ഹവ്വ കണ്ടു. ഉറക്കം വരാതെ നീ ഉറങ്ങാന്‍ കിടന്നോ പെണ്‍കിടാവേ എന്നു പാടികൊണ്ട് വ്രുക്ഷകൊമ്പുകള്‍ ഉലച്ച് കടന്നുപോയ കാറ്റിന്റെ കൈകളില്‍നിന്ന് സുഗന്ധംചോര്‍ന്നു. ഇന്നലെവരെ ഇതൊന്നും അനുഭവപ്പെട്ടില്ലല്ലോ എന്നവള്‍ ഓര്‍ത്തു കിടന്നു.ഈ നിലാവിനു എന്തുഭംഗി. പുഴയുടെ ഓളങ്ങള്‍ പാടുന്ന പാട്ടിന്റെ അലകള്‍ കാതില്‍ തേന്മഴ പെയ്യിപ്പിക്കുന്നു.അവളുടെ മനസ്സില്‍ ആയിരമായിരം മോഹനസങ്കല്‍പ്പങ്ങള്‍ നിറയുകയാണു്.അടുത്തു കിടന്ന് കൂര്‍ക്കം വലിക്കുന്ന ആദാമിനെ അവള്‍ തട്ടിയുണര്‍ത്തി.

ഈ രാത്രി എത്ര മനോഹരം. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.എന്റെ അന്തരാളങ്ങളില്‍ എവിടെയോ എന്നെ തൊട്ടുണര്‍ത്തുന്ന ഒരു രൂപം. ഒരു സ്വര്‍ണ്ണതൂവല്‍ സ്പര്‍ശം. അതെന്നെ കോരിത്തരിപ്പിക്കുന്നു.നാലംകുളി കഴിഞ്ഞ പെണ്ണിന്റെ ഗുണമറിയാത്ത ആദം അതൊക്കെ ഉറക്കച്ച ടവോടെ കേട്ടു തിരിഞ്ഞ് കിടക്കാന്‍ നോക്കിയെങ്കിലും അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് ഒരു ഗന്ധം അരിച്ചുകയറി.മനസ്സിനെ ഹരം പിടിപ്പിക്കുന്നമാദകഗന്ധം. അതുവരെ ഹവ്വക്കില്ലാതിരുന്നത്. അതു അവന്റെ സിരകളെ ചൂടുപിടിപ്പിച്ചു.പൂനിലാവ് കെട്ടിപിടിച്ചുറങ്ങുന്ന നീഹാരത്തിന്റെ നനവ്തട്ടിയ പൂവിതളുകള്‍ അടര്‍ന്ന് വീഴുന്ന ശബ്ദം അവന്‍ കേട്ടു. എപ്പോഴും ദൈവത്തിനെ ആശ്രയിക്കുന്ന ആദം തനിക്ക് പരവേശമുണ്ടാകുന്നത് എന്തുകൊണ്ടാണെന്നറിയാന്‍ മേല്‍പ്പോട്ട് നോക്കി.അപ്പോള്‍ താടി തടവി ജ്വലിക്കുന്ന നേത്രങ്ങളോടെ യഹോവ നില്‍ക്കുന്നു.ആദാമിന്റെ സപ്തനാഡികളും തളര്‍ന്നുപോയി.പക്ഷെ ദൈവം അസ്വസ്ഥനായി. പെണ്‍കുട്ടികള്‍ക്ക് മാറ്റങ്ങള്‍ വരുന്നത് എത്ര പെട്ടെന്നാണു്. ഹവ്വയുടെ അവസ്ഥ മുന്‍കൂട്ടി കാണാതിരുന്നപോലെ ദൈവം ചിന്താധീനനായി. പിന്നീട് ആദവും, ഹവ്വയും എന്തു ചെയ്യാന്‍ പോകുന്നു എന്ന് കണ്ടറിയുക എന്ന തീരുമാനത്തിലെത്തി ദൈവം.

ഹവ്വയുടെ സ്വരം കേള്‍ക്കുമ്പോല്‍ മധുരഫലങ്ങള്‍ നുണയുന്ന സുഖം.അവളുടെ ശരീരത്തിന്റെ മാദകഗന്ധം. അവളുടെ കണ്ണുകളുടെ കറുപ്പ്. നിലാവ്തട്ടി മിന്നുന്ന അവളുടെ തുടക്കാമ്പുകളുടെ മിനുസം.അരക്കെട്ടിന്റെ ഒതുക്കം. ഇതൊക്കെ ആദം കാണുന്നുണ്ടെങ്കിലുംഅയാള്‍ ആവേശഭരിതനാകുന്നില്ല.അവനെ ദൈവവചനങ്ങള്‍ ബന്ധിച്ചിട്ടിരിക്കയാണു. എന്നാല്‍ ഹവ്വയില്‍ വികാരത്തിന്റെ തീ പടരുകയായിരുന്നു.അവള്‍ സ്‌നേഹനിര്‍ഭരയായി ചോദിച്ചു. '' ആദാമേ നിനക്ക് ഈ രാത്രി എന്നോട് ചേര്‍ന്ന് കിടക്കാന്‍ തോന്നുന്നുണ്ടോ?


യഹോവ അങ്ങനെ കല്‍പ്പിച്ചിട്ടുണ്ടോ?  പാവം ആദം പരിഭ്രമത്തോടെ ചോദിച്ചു, ഹവ്വക്ക് ഉത്തരം മുട്ടി.അവള്‍ വീണ്ടും ചോദിച്ചു. നിന്റെ മനസ്സില്‍ എന്തുതോന്നുന്നു, നീ എന്തു ചെയ്യണമെന്നൊക്കെനീയ്യാണൊ, ദൈവമാണോ നിശ്ചയിക്കുന്നത്. അതിനൊന്നും മറുപടി പറയാതെ എനിക്കുറക്കം വരുന്നുവെന്ന്  പറഞ്ഞ് ആദം തിരിഞ്ഞ് കിടന്നുറങ്ങി.
ഹവ്വയുടെ ചിന്തകള്‍ പടരാന്‍ തുടങ്ങി.എന്താണു എനിക്ക് സംഭവിക്കുന്നത്? എന്താണു എന്നെ അലട്ടുന്നത്.എന്നെ സമാശ്വസിപ്പിക്കാനല്ലേ എന്റെ കൂട്ടുകാരന്‍. അതോ ഞാന്‍ അവനിലെ ഏകാന്തതയ്ക്ക് തുണയായ ഒരു ഉപകരണമോ? ആദിമാതാവിന്റെ ന്യായമായ ചിന്ത ഇവിടെനിന്നും തുടങ്ങുന്നു.പുരുഷനായ യഹോവയെ അതു കോപിപ്പിച്ചതില്‍ എന്തു അതിശയം.
നദികള്‍ പറഞ്ഞപോലെ 28 ദിവസം കഴിയുമ്പോള്‍ ഈ അസ്വസ്ഥത എനിക്ക് വീണ്ടും വരുമൊ? ഹവ്വ ചുറ്റും കണ്ണോടിച്ചു. അപ്പോള്‍ ചന്ദ്രകിരണങ്ങള്‍ ഭൂമിയില്‍ വെള്ളിയുരുക്കി  ഒഴിച്ചുകൊണ്ടിരുന്നു.ഒരു ശ്രുംഗാര ഗാനം പാടികൊണ്ട് മന്ദമാരുതന്‍ വശപിശക്കോടെ അവിടെ വട്ടംകറങ്ങി.ഹവ്വ ഏണീറ്റുനടന്നു. ഒരു സ്വ്പ്നാടനം പോലെ. അവള്‍ തന്റെ നെഞ്ചില്‍ ഉരുണ്ടുകൂടിയ യൗവ്വനകൂമ്പുകള്‍ പതുക്കെ തടവി. പൂവിതള്‍  പോലെ മ്രുദലം. 
''ഹേ, കന്യകേ, മന്ദം മന്ദം നീ നടന്നുവരിക.നിന്നെ അനുഭൂതികളുടെ ഊഞ്ഞാലില്‍ ആടിക്കുവാന്‍, നീ അറിയാതെ നിന്നില്‍പടരുന്ന ഉന്മാദത്തിന്റെ ന്രുത്തലഹരിയില്‍ പങ്കുചേരാന്‍ ഞാനിതാ ഇവിടെ കാത്തു നില്‍ക്കുന്നു. നീ ഇങ്ങോട്ടു വരിക. 

ഹവ്വ പെട്ടെന്ന് ഞെട്ടിതിരിഞ്ഞു.  ആദം പുറകെ വരുകയാണോ?അല്ല, ആദം അങ്ങ് ദൂരെ കിടന്നുറങ്ങുന്നു.ഏദന്‍ തോട്ടം വീണ്ടും നിശബ്ദ്മായി.പൂക്കളുടേയും പഴങ്ങളുടേയും സ്വാദേറ്റുന്ന സുഗന്ധം അവിടെ പരന്നൊഴുകി.  . നിഴലും നിലാവും കൈകോര്‍ത്ത് നില്‍ക്കുന്ന പ്രശാന്തത. അവള്‍ വീണ്ടും ശബ്ദം കേട്ട് ചെവിയോര്‍ത്തു

നിന്നില്‍ ജീവന്‍ തുടിക്കാന്‍ സമയമായി. സ്ര്തീത്വത്തിന്റെ നിറവ്, ശക്തി, സൗന്ദര്യം, ഇതൊക്കെ നിനക്ക് സ്ഥാപിക്കണ്ടെ. ഹേയ് സുന്ദരി, അടിവച്ചടിവച്ച്‌നീ വരിക. ഈ രാവിന്റെ മറവില്‍ വച്ച് നീ ഇപ്പോള്‍ കൊതിക്കുന്ന, ഇതു വരെ നീയറിയാത്ത ഒരു അമൂല്യ സമ്മാനം ഞാന്‍ നിനക്ക് തരും. നീ അത് താലോലിക്കും.അതിന്റെ ഓര്‍മ്മയില്‍ ഇക്കിളിപൂണ്ട്, പുളകാംഗിതയാകും.

പിന്നീട് നിന്റെ തലമുറയും ആ അസുലഭനിര്‍വ്രുതിക്ക് വേണ്ടി ദാഹിക്കും.ഇനിയും വൈകുന്നതെന്തിനു? ഹവ്വ ശബ്ദം കേട്ട സ്ഥലത്തെ ലക്ഷ്യമാക്കി നടന്നു.മിന്നാമിനുങ്ങുകള്‍പറന്ന് നടക്കുന്ന,  പുഷ്പങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ചെടികൂട്ടങ്ങള്‍ക്കിടയില്‍ നിന്നു ഒരു പാമ്പ് തലപൊക്കുന്നു.ആശ്ചര്യഭരിതയായി ഹവ്വ അവിടെ നിന്നുപോയി.പാമ്പു സംസാരിക്കുമോ? എവിടെനിന്നാണു ശബ്ദം വന്നത്?

ഹവ്വയുടെ മനസ്സറിഞ്ഞ പാമ്പ് ഒരു സുന്ദരനായ പുരുഷന്റെ രൂപമെടുത്തു. ആദാമിനേക്കാള്‍ സുന്ദരന്‍. ദൈവം തന്റെ സിംഹാസനത്തിലിരുന്ന് ഞെട്ടി.. വിലക്കപ്പെട്ട ഫലം ഭക്ഷിക്കാതെ തന്നെ ഹവ്വയുടെ ഇന്ദ്രിയങ്ങള്‍ പുരുഷന്റെ പൗരുഷം  തിരിച്ചറിയുന്നു.അത് യഹോവയെ കൂടുതല്‍  അസ്വസഥനാക്കുന്നു. പാമ്പില്‍ നിന്നും ആള്‍രൂപമെടുത്തയാള്‍ മധുരമായ മന്ദഹാസം ചൊരിഞ്ഞുഅയാളുടെ കണ്ണുകളില്‍ ഒരു പ്രേമകാവ്യത്തിന്റെ വരികള്‍ തെളിഞ്ഞു.അയാള്‍ കൈനീട്ടിക്കൊണ്ട്  പറഞ്ഞു ' പ്രിയേ എന്റെ കരവലയത്തിലേക്ക് ഓടിയെത്തുക.നിന്നെ ഞാന്‍ ആലിംഗനം ചെയ്യട്ടെ. നിന്റെ പൂമേനി ഞാന്‍ തലോടട്ടെ.നിന്റെ അളകങ്ങള്‍ കോതിവക്കട്ടെ.നിന്റെ ചുണ്ടുകളില്‍ ഞാന്‍ പ്രേമത്തിന്റെ ഹരിശ്രീ എഴുതട്ടെ. 

ഹവ്വ പകച്ചു നിന്നു.എന്തു ചോദിച്ചാലും പറഞ്ഞാലും 'യഹോവ'' എന്ന് മന്ത്രിക്കുന്ന ഒരു മന്തനായ ആദാമിനെ തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനോട് അവള്‍ താരതമ്യംചെയ്തു.ഹവ്വക്ക് പരിഭ്രമം ഉണ്ടായി. ഒരു പരുങ്ങലോടെ ദൂരേക്ക് കൈ ചൂണ്ടി അവള്‍ പറഞ്ഞു.  'അവിടെ, അവിടെ ആദാമുണ്ട്. എന്റെ കൂട്ടുകാരന്‍, ഞാന്‍ എന്തിനാണു നിന്റെ അടുത്ത് വരുന്നത്.''

എന്തിനെന്നൊ? ഞാന്‍ നിനക്കൊരുക്കുന്ന പുഷ്പ്പശയ്യയില്‍ എന്നോടൊത്ത് ശയിക്കാന്‍. നമ്മള്‍ പരസ്പരം തൊട്ടുതൊട്ട് കിടന്ന് ഒട്ടിചേരുമ്പോള്‍ തകര്‍ന്ന്  തരിപ്പണമാകുന്ന ഒരുകോടി വികാരങ്ങള്‍ പകരുന്ന സുഖാനുഭൂതി പങ്കിടാന്‍ അതനുഭവിച്ചറിയേണ്ടതാണു. താമസമെന്തിനു സുന്ദരി, വലതുകാല്‍ വച്ച് നീ വേഗം വരിക. ഈ മനോഹര നിമിഷം ഇനിയുമുണ്ടാകില്ല. നീ എന്നില്‍ ചേരേണ്ട അനര്‍ഘ നിമിഷമാണിത്. നിന്റെ നാലാംകുളി കഴിഞ്ഞ ദിവസം. ഈ സമയം പാഴാക്കിയാല്‍ നീ നഷ്ടപ്പെടുത്തുന്നത് അവാച്യമായ ആനന്ദാനുഭൂതിയാണു്.

കേള്‍ക്കാനിമ്പമുള്ള ശബ്ദത്തില്‍  അയാള്‍ പറയുന്നതുകേട്ട് ഹവ്വ തരിച്ച് നിന്നു.അവളുടെ സ്വപ്നാടനം തുടര്‍ന്നു, മന്ദം മന്ദം അവള്‍ നടന്നു.അയാളുടെ അരികിലെത്തി.അയാള്‍ അവളെ വാരിക്കോരിയെടുത്ത് കൂടുതല്‍ അടുപ്പിച്ചു.പിന്നെ അനുഭൂതികളുടെ താളങ്ങള്‍ക്കൊപ്പം ശരവേഗത്തോടെ  കൂട്ടിമുട്ടുന്ന അഭിലാഷങ്ങളുടെ ആഘോഷത്തില്‍ തന്ത്രികള്‍ മുറുകുന്ന ചെറിയ  നോവോടെ ചുണ്ടോട് ചുണ്ടുരുമ്മി പരസ്പരം അലിഞ്ഞുചേര്‍ന്നു.സുഖസാന്ദ്രമായ ഒരു സുഷുപ്തിയില്‍,   നിന്നുണര്‍ന്നപോലെ ഹവ്വ കിടന്നു.അവളുടെ മനസ്സിന്റെ അബോധതലങ്ങളില്‍ നിന്ന് ഒരു ശബ്ദം ഉയര്‍ന്നു.യഹോവ അരുതെന്ന് വില്‍ക്കിയ കനി കൊടുത്ത് ആദാമിനെ ഉണര്‍ത്തുക. നിന്റെ സ്വപ്നാടത്തില്‍ നീ നുകര്‍ന്ന സുഖാനുഭൂതികള്‍ അവനില്‍ നിന്നും ആസ്വദിക്കുക. 

എല്ലാമറിയുന്ന യഹോവ അവരെ കളിയാക്കാന്‍വേണ്ടി ചോദിച്ചു. നിങ്ങള്‍ നഗ്നരാണെന്ന് എങ്ങനെ അറിഞ്ഞു. 'നീ കൂട്ടിനു തന്ന സ്ര്തീയാണു എല്ലാറ്റിനും കാരണക്കാരി. യാതൊരു സങ്കോചവുമില്ലാതെ ആദം യഹോവയോട്  പറഞ്ഞു.''

ആ മറുപടിയുമായി പുരുഷപ്രജകള്‍ ജനിക്കുന്നു.പാവം ഹവ്വമാര്‍ അവരെ നൊന്തുപ്രസവിക്കുന്നു.സ്വപ്നാടത്തില്‍ കണ്ടുമുട്ടിയ ശക്തനായ,  സുന്ദരനായ ആ രൂപം എല്ലാ സ്ര്തീഹ്രുദയത്തിലും ഇടക്കൊക്കെ ഉണര്‍ന്നു വരുമെന്നറിയാമായിരുന്ന യഹോവ  അവള്‍ക്ക് ആയിരം വിലക്കുകള്‍ നല്‍കി. 
see also: 

ഒഴിഞ്ഞ കൂട് (സരോജ വര്‍ഗീസ്-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ) (emalayalee.com)

Join WhatsApp News
Joseph Abraham 2023-05-05 13:25:48
നിരൂപകനായ ശ്രീ സുധീർ പണിക്കവീട്ടിലിനു കഥകൾ നന്നായി വഴങ്ങുമെന്ന് ഈ കഥ സൂചിപ്പിക്കുന്നു. സ്ത്രീ മനസും , രതിയും ശൃങ്കാര രസവും എഴുതുന്നതിൽ ഇദ്ദേഹ ത്തിനുള്ള നിപുണത പ്രശംസാർഹമാണ്‌
Samgeev 2023-05-05 13:28:15
Beautiful story
Raju Mylapra 2023-05-05 18:01:44
"രതിസുഖസാരമായി ദേവി നിന്മെയ് വാർത്തൊരാ ദൈവം കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ..." കൊടും വെയിലിൽ നടന്നു ക്ഷീണിച്ചയാത്രക്കാരന്, 'തണലരുവി' കണ്ട സന്തോഷം. പ്രിയ സുധിറിന് ആശംസകളും, അഭിന്ദനങ്ങളും..
Beware of spirits lies / maya .. 2023-05-05 18:58:45
Rev. 12 .15 - ' The dragon spewed forth a torrent of water after the woman to sweep her away but the earth opened its mouth and swallowed up the river ' - Sadly the spirit of lies - the so called 'maya' / vainglory / pride in human hearts , esp. in certain religions that have fallen more under the spell of the dragon flood waters project the traits of the fallen nature unto God , to bring contempt towards God - His goodness and holiness .Adam and Eve were clothed in light and glory , not just naked - in the image of God and with free will . God allow them to choose - to have a trusting loving relationship or to deny same .The relationship between men and women would have been a chaste , holy and more exquisite one, likely without the 'mess ' that is there in esp. certain areas that is there at present , if not for The Fall ..we get a glimpse of the freedom from such , in the account of the Immaculate Conception of bl.Mother - ( Bl.Emmerich visions - on line http://annecatherineemmerich.com/) True , so called gods in some faiths are depicted with all sorts of traits of foolishness and evils , even worse than in humans - as the enemy ploy to destroy faith in the True God - and as the spirit of scorn - beast like the leopard that can creep in unawares , to destroy faith in the Love of God for His children , who comes to eb one with them , help them to conquer the enemy and be restored to the dignity they have been created to be in - not through reincarnation myths but through the holiness given in the unity with the Sacred Humanity in The Lord ; the envious enemy would rather that man be ever under his power - to be tortured in its hatred and contempt for man ; reader beware !
ജോണ്‍ വേറ്റം 2023-05-05 22:03:33
ഒരു വിശ്വാസത്തിന്‍റെ ഭാവനാത്മകവും വൈകാരികവുമായ മറുവശം. ഉജ്ജ്വലരതിയുടെ വഴിയിറക്കം. ചിന്തനീയരചന. സുധീറിന് അഭിനന്ദനം!
ജോയ് പാരിപ്പള്ളിൽ 2023-05-05 23:39:52
ഈ വായനാനുഭവം നഷ്ടപ്പെടുത്തുന്നവരെ "paradise lost" എന്ന് വിശേഷിപ്പിക്കാം....!! മനോഹരമായ വർണ്ണനകൾ...!! ചിറകിലേറി പറന്നുയരുന്ന ഭാവന...!!!🌹❤️
Jayan varghese 2023-05-06 07:11:07
മൈഥുനം പാതി ദർശനം, സ്‌ഖലനം വാചാ രതിമിദം ! ജയൻ വർഗീസ്.
Sebeesh K Balan 2023-05-06 12:38:18
ആരാധ്യനായ കലാകാരാ, അങ്ങേയ്ക്ക് എല്ലാ ആശംസകളും നേരുന്നു. ശിഷ്ട്ട ജീവിതം എഴുത്തിനായിമാറ്റിവച്ചിരിക്കുന്ന ആ തൂലികയിൽനിന്നും ഇനിയും "മനസിന് ആനന്ദവും, ഭാവനകൾക്ക് ഉണർവ്വേകുന്നതുമായ" കഥകൾ, കവിതകൾ, വരകൾ തുടങ്ങിയ നെഞ്ചോടു ചേർത്തുപിടിക്കാൻ കഴിയുന്ന സാഹിത്യ കൃതികൾ പിറക്കട്ടേ ... ആനന്ദിന്റെ "നാലാമത്തെ ആണി" ( കൃതിയുടെ പേര് ഇതുതന്നെ എന്നുതോന്നുന്നു ), ശിവ്‌ഖേരയുടെ "മെലൂഖയിലെ ചിരംജീവികൾ" തുടങ്ങിയ കഥകൾക്ക് ശേഷം, നമ്മൾ കേട്ട് തഴമ്പിച്ച ഒരു "സത്തിനെ" കലാപരമായി അതിൻറെ ആത്മീയത ഒട്ടും ചോരാതെ എന്നാൽ വായനക്കാരുടെ ഭാവനകളെ തൊട്ടുണർത്തിക്കൊണ്ടു തന്നെ പറയാൻ അങ്ങേക്കു കഴിഞ്ഞു. "രജസ്വലയായ അവളുടെ കാല്‍വെയ്പ്പുകളില്‍ ഭൂമി ദേവി കോരിത്തരിച്ചു.കുങ്കുമപ്പൊട്ടുകള്‍ ഭൂമിയുടെ നെറുകയില്‍ ചാര്‍ത്തികൊണ്ടവള്‍ നടന്നപ്പോള്‍ സൂര്യരശ്മികള്‍ ഒരു നിമിഷം വിസ്മയം പൂണ്ട് അവിടെ ഒരു നിഴലില്‍ പതുങ്ങിനിന്നു." മേൽപറഞ്ഞ വരികളും ഹവ്വയ്ക്ക് അനുഭവപ്പെടുന്ന പ്രകൃതിയിലെ മാറ്റങ്ങളെക്കുറിച്ചുള്ള വരികളും വളരെ കാല്പനികമായിത്തോന്നുന്നു. 'ഭാവനാത്മാവേ എഴുതാൻ ഇനിയുമേറെ ബാക്കി' ആയിരം ആശംസകളോടെ ചുരുക്കട്ടെ ...... എന്ന് എളിയ ആരാധകൻ സെബീഷ് കെ ബാലൻ.
Sudhir Panikkaveetil 2023-05-08 13:39:04
കഥ വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. ഫോണിലൂടെ വിളിച്ച മതതീവ്രവാദിക്കും നന്ദി. അദ്ദേഹം പറഞ്ഞത് ഹവ്വ്ക്ക് ഒരു ബാല്യ കൗമാര യൗവന കാല ക്രമമുണ്ടായിരുന്നില്ല. സൃഷ്ടിച്ചതേ യുവതിയായിട്ടാണ്. എന്ന് വച്ചാൽ ഋതുമതിയായിട്ടായിരുന്നു. സൃഷ്ടിച്ച് കുറച്ച് നാൾ കഴിഞ്ഞിട്ടല്ല ഋതുമതിയായത്. ഇത് ഒരു എഴുത്തുകാരന്റെ ഭാവന എന്ന മറുപടി മൂപ്പർക്ക് ഇഷ്ടമായില്ല. ഹവ്വയെപ്പറ്റി ഭാവന വേണ്ടെന്നു. ആമേൻ. !
ധർമത്തിൽ തെറ്റുണ്ടോ ? 2023-05-08 15:44:35
പൂജ്യത്തിൽ നിന്ന് തുടങ്ങി ഒന്നായി, രണ്ടായി, മൂന്നായി , കോടാനുകോടി ആയി ,പിന്നോട്ട് കുറച്ചാൽ തുടങ്ങിയടത്തു എത്തിച്ചരുന്നതും, സാധ്യമല്ലാത്തതുമായ ഒരു സമസ്യയിൽ . രണ്ടു പേർ മാത്രം തിരിച്ചറിഞ്ഞ ശരിയും തെറ്റും , പിന്നീട് തെറ്റായ ശരിയും ശരിയായ തെറ്റും ശരിയാക്കി കാലം പായുമ്പോൾ " യഹൂദരോട് പീലാത്തോസ് ചോദിച്ച ചോദ്യം , " എന്താണ് നിങ്ങളുടെ നിയമം?" . എന്റെ ധർമ്മത്തിൽ നിന്റെ ധർമ്മം പാലിക്കപ്പെടാതെ തെറ്റ് ധര്മമായീ തീരുന്നു കാലഘട്ടം. ആരും ഇഷ്ട്ടപ്പെടാത്ത കലികാലം, അവസാന കാലം - തെറ്റും ശരിയും ഒന്നിച്ചു ചേരുന്നു.
Elcy Yohannan Sankarathil 2023-05-08 23:25:49
Priya sudhir, Ithrayum vikara theevratha janippikkunna oru kadha paavam Havvayil ninnum varthedutha atbhutha kalakaara namasthe !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക