ന്യൂയോര്‍ക്ക് : സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെ മലങ്കര
ആര്‍ച്ച് ഡായാസിസിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കരദീപം ഇരുപത്തിയാറാം
വാര്‍ഷിക പതിപ്പ് അഭിവന്ദ്യ കുറിയാക്കാസ് മോമ ദീയസ്ക്കോറസ്
മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. ആര്‍ച്ച് ഡയാസിസിന്റെ ആഭിമുഖ്യത്തിലും
നേതൃത്വത്തിലും ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലി റിസോര്‍ട്ടില്‍ വെച്ച് ജൂലൈ
21 മുതല്‍ 24 വരെ നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സിന്റെ ഉത്ഘാടന
മഹാസമ്മേളനത്തിലാണ് പ്രകാശനകര്‍മ്മം നടന്നത്. ഭദ്രാസന മെത്രാപ്പോലീത്തയും
പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്ദ്രാ മോര് തീത്തോസ്
തിരുമനസ്സു കൊണ്ട് അദ്ധ്യക്ഷത വഹിച്ചു. മലങ്കരദീപം ചീഫ് എഡിറ്റര്‍
ശ്രീ.മനോജ് ജോണ്‍ ആമുഖ പ്രസംഗം നടത്തി. പബ്ലീഷിംഗ് കമ്മറ്റിയംഗങ്ങളായ
ശ്രീ.ജോയി ഇട്ടന്‍ , ബിജു ചെറിയാന് , സാജു പൗലൂസ് മാറോത്ത്, ബാബു ജേക്കബ്
എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
ചുരുങ്ങിയ സമയം കൊണ്ട് ഭദ്രാസനത്തിലെ മുഴുവന്‍ ഘടകങ്ങളെയും
കോര്‍ത്തിണക്കിക്കൊണ്ട് പ്രസിദ്ധീകരിക്കുവാന്‍ സഹായിച്ച ഏവരോടുമുള്ള നന്ദി
ചീഫ് എഡിറ്റര്‍ അറിയിച്ചു. മലങ്കരദീപം 2011 ന്റെ പ്രഥമ പ്രതി മോര്
ദീയസ്ക്കോറോസ് തിരുമനസ്സുകൊണ്ട് ആര്‍ച്ച് ബിഷപ്പിന് നല്‍കിയാണ്
പ്രകാശനകര്‍മ്മം നിര്‍വഹിച്ചത് മനോഹര രൂപത്തിലും വര്‍ദ്ധിച്ച യുവജന
പ്രാതിനിധ്യത്തോടെ തയ്യാറാക്കിയ മലങ്കരദീപം ചീഫ് എഡിറ്റര്‍ മനോജ് ജോണിനേയും
സഹപ്രവര്‍ത്തകരേയും മെത്രാപ്പോലീത്ത അനുമോദിച്ചു.
മനോജ് ജോണ്‍ (ചീഫ് എഡിറ്റര്‍ ), ജോയി ഇട്ടന്‍ , ബിജു ചെറിയാന് , തോമസ്
വലിയവീടന്‍സ്, ടീന വര്‍ഗീസ്, സാബു ജേക്കബ്, സാജു പൗലൂസ് മാറോത്ത്, രാജേഷ്
വര്‍ഗീസ്, ജോര്‍ജ് മാത്യു, മാമ്മന്‍ പി.ജോണ്‍ , മിഗി വെള്ളക്കാട്ടില്‍ ,
ബാബു ജേക്കബ് എന്നിവര്‍ പബ്ലീഷിംഗ് കമ്മറ്റിയംഗങ്ങളായിരുന്നു.
കോപ്പികള്‍ ആവശ്യമുള്ളവര്‍ ഭദ്രാസന ഹെഡ്
ക്വാര്‍ട്ടേഴ്സുമായി ബന്ധപ്പെടേണ്ടതാണ്. ബിജു ചെറിയാന് (പബ്ലിസിറ്റി
കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയാസിസ് ) അറിയിച്ചതാണിത്.
മലങ്കരദീപം ചീഫ് എഡിറ്റര്‍ മനോജ് ജോണ്‍
മലങ്കരദീപം 2011 പബ്ലീഷിംഗ് കമ്മറ്റിയംഗങ്ങള്‍