Image

ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത! (കാവ്യനിരൂപണം:സുധീര്‍ പണിക്കവീട്ടില്‍)

Published on 05 June, 2023
ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍, ലാളിത്യത്തിലെ ഗഹനത! (കാവ്യനിരൂപണം:സുധീര്‍ പണിക്കവീട്ടില്‍)

'വരികളാല്‍ ക്രമീകരിക്കപ്പെടുന്ന ഭാഷയുടെശബ്ദമാണ് കവിതത്ത്വത്തിനെക്കാള്‍, താളത്തേക്കാള്‍,ബിംബങ്ങളെക്കാള്‍ ശബ്ദാവര്‍ത്തനങ്ങളേക്കാള്‍,ആലങ്കാരിക ഭാഷയെക്കാള്‍ വരികളാണു കവിതയെനമ്മുടെ കവിതാനുഭവങ്ങളില്‍ മറ്റു എഴുത്തുകളില്‍നിന്നും വേര്‍തിരിക്കുന്നത്.'' (ജെയിംസ്‌ലോങ്ങന്‍ബാക്ക്).

കവികള്‍ക്കറിയാം എവിടെയാണ് അവരുടെ വരികള്‍അവസാനിപ്പിച്ച് അടുത്ത വരി തുടരേണ്ടതെന്ന്. ഗദ്യരചനയിലും കവിതാരചനയിലുംഉപയോഗിക്കുന്നത് വാക്കുകള്‍ തന്നെ. എന്നാല്‍ കവിതയില്‍ ഉപയോഗിക്കുന്ന വാക്കുകളും അവയെ വരികളാക്കി ക്രമീകരിക്കുന്നതിലും കവികള്‍ അവരുടെ കഴിവ് പ്രകടമാക്കുന്നു. ശ്രീപുത്തന്‍കുരിശ്ശിന്റെ കവിതകള്‍ വായിക്കുമ്പോള്‍ കവിതകളെ അദ്ദേഹംഅണിയിച്ചൊരുക്കുകയാണെന്ന് വായനകാരനു തോന്നാം. അതുകൊണ്ട് കവിതകളെല്ലാംവ്യത്തനിബദ്ധമാണെന്നു അര്‍ത്ഥമാക്കുന്നില്ല. അതേസമയം വ്യാകരണ നിബന്ധനകളേക്കാള്‍എഴുതുന്ന വിഷയത്തിന്റെ ആവിഷ്‌കാരസൗകുമാര്യത്തില്‍ കവി ശ്രദ്ധിക്കുന്നത് കാണാം.വിഷയാനുസ്രുതമായി അദ്ദേഹം വരികളുടെ എണ്ണവും വരികളിലെ അക്ഷരങ്ങളുംചിട്ടപ്പെടുത്തുന്നു. അത്തരം കവിതകള്‍ അനുവാചകമനസ്സുകളെ ആകര്‍ഷിക്കയും അതില്‍മുഴുക്കുകയും ചെയ്യുന്നു. മാര്‍ജിനുകളുടെ നിയന്ത്രണത്തിനുള്ളില്‍ അച്ചടിക്കുന്നത്ഗദ്യമാണെങ്കില്‍, മാര്‍ജിനുകളെ ശ്രദ്ധിക്കാതെ, പ്രത്യേകിച്ച് വലത് വശത്തെ മാര്‍ജിനെശ്രദ്ധിക്കാതെ എഴുതുന്നത് കവിതയാണെന്ന് മേരി ഒളിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.കവിത വായിക്കുമ്പോള്‍ അതു വായനാസുഖം തരുന്നെങ്കില്‍ വായനകാരന്‍ അതു മുഴുവന്‍വായിക്കുന്നു. ശ്രീ പുത്തന്‍കുരിശ്ശിന്റെ കവിതകള്‍ സാമാന്യേന ഭാവഗീതങ്ങള്‍,കഥാരൂപമായ കവിതകള്‍, വിവരണാത്മകമായ കവിതകള്‍ എന്നതിനു പുറമേപ്രബോധനപരമായ വിഭാഗത്തിലും പെടുന്നവയാണ്.

ഇദ്ദേഹത്തിന്റെ ആദ്യ കവിത 'നിത്യചൈതന്യം'' പരിശോധിക്കുമ്പോള്‍ കാണുന്നത്കവിയുടെ മനസ്സില്‍ പടരുന്ന ദുഃഖത്തിന്റെ വിഷാദമാണു. എന്നാല്‍ ആ ദുഃഖത്തില്‍മുഴുകിയിരുന്നു വിലപിക്കാനല്ല കവിയുടെ തീരുമാനം.അജ്ഞതയുടെ മൂടല്‍ മഞ്ഞില്‍മറഞ്ഞിരിക്കുന്ന ഒരു തത്വസംഹിതയെ (Metaphysical mist)അദ്ദേഹം പുറത്ത് കൊണ്ടു വരുന്നു.  ഈശ്വരചൈതന്യം നിന്നില്‍ തന്നെയുണ്ടു; ആ വെളിച്ചമാണു നമ്മെ നയിക്കുന്നത്.എന്നാല്‍ അതറിയാതെ മനുഷ്യര്‍ വെളിച്ചം അന്വേഷിച്ച് നടക്കുന്നതിലാണു കവിക്ക് ദു:ഖം.അതുകൊണ്ട് അദ്ദേഹം ഉറക്കെ ആ സത്യം വിളിച്ച് പറയുന്നു ഒപ്പം ആ പ്രപഞ്ച ശക്തിയോട് അപേക്ഷിക്കുന്നു ധര്‍മ്മമാര്‍ഗത്തിലൂടെ ഞങ്ങളെ തെളിക്കൂ. വളരെ ചെറിയ ഒരുകവിതയാണിത്. ഭാരതീയ സാംസ്‌കാരിക പൈത്രുകത്തില്‍ നിന്നും ഉള്‍കൊള്ളുന്നദര്‍ശനത്തിന്റെ പരിവേഷം ഇതിനു ലഭിക്കുന്നു. തമസോമ ജ്യോതിര്‍ഗമയ എന്നുഋശ്വീരന്മാരും പാടി. ചിന്തയാം മണിമന്ദിരത്തില്‍ വിളങ്ങുമീശനെ വാഴ്ത്തുവിന്‍ എന്നുആശാനും പാടിയിട്ടുണ്ടു. എന്തുകൊണ്ടാണു മനുഷ്യന്‍  ഈശ്വരനെ ഓര്‍ക്കുകയും അവനെപൂജിക്കുകയും ചെയ്യേണ്ടത്.അതാണു കവി ഇവിടെ വ്യക്തമാക്കുന്നത്. അതായ്ത്മനുഷ്യനാണു  ഈ പ്രപഞ്ചത്തില്‍  ഏറ്റവും പ്രാധാന്യം എന്നുള്ള കാഴ്ച്ച്പാട്(anthropocentric)അതു  ഈശ്വരന്റെ വരദാനമാണു. അപ്പോള്‍ അവനെ നമ്മള്‍ എപ്പോഴുംസ്മരിക്കേണ്ടതുണ്ടു.

നന്മയുടെ വഴിയാണു എല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരനെ അന്വേഷിക്കുന്നവര്‍സത്യത്തെ അന്വേഷിക്കുന്നു. സമൂഹത്തിന്റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കുന്ന കവികള്‍സമൂഹത്തോടുള്ള അവരുടെ പ്രതിബദ്ധത കവിതകളിലൂടെ പ്രകടമാക്കുന്നു. ശീ പുത്തന്‍കുരിസ്സിന്റെ കവിതകള്‍ അദ്ദേഹത്തിനു സമൂഹത്തോടുള്ള കടമയും കടപ്പാടുംപ്രകടിപ്പിക്കുന്നവയാണ്. ഇദ്ദേഹത്തിന്റെ ഇതരകവിതകള്‍ എല്ലാം ദാര്‍ശനികസമസ്യകള്‍ ഉള്‍കൊള്ളുന്നവയല്ലെങ്കിലും പ്രമേയങ്ങള്‍ വായനകാര്‍ക്ക് പരിചിതമാണ്. പുരോഗമനപരമായആശയങ്ങള്‍ ഇദ്ദേഹത്തിനു കാവ്യപ്രചോദനം നല്‍കുന്നു. പദങ്ങളുടെ ഒഴുക്കിനൊപ്പംഗാനങ്ങളുടെ ഒരു  ഈണം കൂട്ടിചേര്‍ക്കുന്ന രചനാസവിശേഷം ഇദ്ദേഹത്തിന്റെ കവിതകളില്‍പ്രകടമാണ്. കുറുക്കന്‍ രാജാവായാല്‍ എന്ന കവിത ഒരു വടക്കന്‍ പാട്ടിന്റെ താളത്തോടെവായിച്ച്‌പോകാവുന്നതാണ്.

വായനകാരുടെ ശ്രദ്ധയാകര്‍ഷിക്കാത്ത കവിതയെ കവിതയായി കണക്കാക്കാന്‍ കഴിയില്ലെന്നചിന്ത അമേരിക്കന്‍ മലയാളി സമൂഹത്തിനു ബാധകമല്ല. കാരണം എന്തെഴുതിയാലുംഅവരുടെ ശ്രദ്ധ ഇതുപോലെ എനിക്കും എഴുതാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്.അതുകൊണ്ട് കവിതകള്‍ ഇവിടെ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ധാരാളം കവികള്‍ പ്രതിദിനംപിറവിയെടുക്കുന്നത് കാണാം.സാന്ദര്‍ഭികമായി പറയട്ടെ അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ അപചയത്തിന്റെ ആരംഭം  ഈ ദുഷ്പ്രവണതയില്‍ നിന്നാണ്. ഉണ്ടായത്,ഉണ്ടായികൊണ്ടിരിക്കുന്നത്.

നമ്മള്‍ വായിക്കപ്പെടണമെങ്കില്‍ നമ്മള്‍ എഴുതുന്നത് വായനകാരനു താല്‍പ്പര്യംഉളവാക്കുന്നതായിരിക്കണം. ശ്രീ പുത്തന്‍കുരിസ്സിന്റെ കവിതകള്‍ എല്ലാം വ്യത്യസ്തമായഅവതരണ രീതി സ്വീകരിച്ചവയാണു. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകളാണുഅദ്ദേഹം കവിതകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെവാക്കുകളെ ഒരു പ്രത്യേക മാത്രയില്‍ അദ്ദേഹം ഒരുക്കുന്നു.ഓരോ വിഷയത്തിനുംഅനുയോജ്യമായ രീതി (Style) അദ്ദേഹം സ്വീകരിക്കുന്നുണ്ട്. ഉപദേശങ്ങള്‍,അനുശാസനങ്ങള്‍ പൊതുവെ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതാണു; അതുകൊടുക്കാനാണു അവര്‍ക്കിഷ്ടം. അമേരിക്കന്‍ കവി റോബര്‍ട് ഫ്രോസ്റ്റ് ഇങ്ങനെഅഭിപ്രായപ്പെട്ടിരിക്കുന്നു. ' നമ്മള്‍ക്കറിയാത്ത എന്തെങ്കിലും ചെയ്യാന്‍ പറയുന്നതാകരുത്അല്ലെങ്കില്‍ നമ്മെ ഉദ്ധരിക്കാനോ, പഠിപ്പിക്കാനോ ശ്രമിക്കുന്നതോ ആകരുത് കവിത.കുറുക്കന്‍ രാജാവായാല്‍ എന്ന കവിത കപടവേഷം ധരിച്ച് മറ്റുള്ളവരെ വഞ്ചിക്കുന്നവരെസൂക്ഷിക്കണം എന്ന ഉപദേശമാണു തരുന്നതെങ്കിലും അതു പറയാന്‍ ഒരു കഥയെപ്രയുക്തമാക്കിയിരിക്കുന്നു. എന്തുകൊണ്ടാണു നമ്മള്‍ വഞ്ചിക്കപ്പെടുന്നതെന്നും കവിവ്യക്തമാക്കുന്നുണ്ട്.മോടിയിലും ആഢംബരങ്ങളിലും മയങ്ങിപോകുന്ന ഒരു ബലഹീനതമനുഷ്യമനസ്സുകള്‍ക്കുള്ളത്‌ കൊണ്ടാണു അവര്‍ ചതിക്കുഴികളില്‍ വീഴുന്നത്.നീലക്കുറുക്കന്‍രാജാവായപ്പോള്‍ മ്രുഗങ്ങള്‍ അതു ആ േഘാഷമാക്കി. നിജസ്ഥിതി അന്വേഷിക്കുന്നില്ല.മനുഷ്യരുടേയും അവസ്ഥ അതു തന്നെ. ഒരു കാര്യം കവി ഇവിടെ സൂചിപ്പിക്കുന്നത്ശ്രദ്ധിക്കാം'' ചാമരം വീശുന്നമാതിരിയാ മാമരക്കൊമ്പൊന്നിളകി നിന്നു' ചാമരംവീശുന്നപോലെയെന്നു തോന്നിയത് മ്രുഗങ്ങള്‍ക്കാണു പക്ഷെ മരകൊമ്പ് ഇളകിനില്‍ക്കയാണു ചെയ്തത്. അതൊരു അശുഭ ലക്ഷണമായി കാണാന്‍ മ്രുഗങ്ങള്‍ക്ക്കഴിഞ്ഞില്ല. ആഡംബരങ്ങളില്‍ നിന്നുളവാകുന്ന ആനന്ദം ക്ഷണികമാണെന്ന കവിയുടെചിന്തയെ ആലങ്കാരികമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരും ആപത്തില്‍പെടുന്ന വരെശരിയായി ചിന്തിക്കുന്നില്ല.

ചില ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് എഴുതുന്ന കവികള്‍ വാസ്തവത്തില്‍ അവ ആഴത്തില്‍മനസ്സിലാക്കിയിട്ടല്ല എഴുതുന്നത്. അത് അവരുടെ ഭാവനാവിലാസമായിരിക്കാം.ഭാവനയില്‍കാണുന്ന സൗന്ദര്യം, സമാധാനം, സ്‌നേഹം, പ്രേമം, ബന്ധങ്ങള്‍ ഇവ ജീവിതത്തില്‍പ്രായോഗികമാകണമെന്നില്ല.ചുറ്റിലും അരങ്ങേറുന്ന ജീവിതത്തിന്റെ സ്പര്‍ശം, തുടിപ്പ്,ചേതന ഇവയൊക്കെ പ്രസ്തുത വികാര ങ്ങളോട് ചേര്‍ക്കുന്ന കവികള്‍ കവിതയെചൈത്യന്യപൂര്‍ണ്ണമാക്കുന്നു. ശ്രീ പുത്തന്‍ കുരിശ്ശിന്റെ കവിതകളില്‍ ലാളിത്യത്തിന്റെഗഹനത കാണാം. അദ്ദേഹം ചിന്തിക്കുകയും അറിയുകയും ചെയ്യുന്നു. (Think and
Feel)   അതുകൊണ്ടാണു കവിതകള്‍ ലാളിത്യത്തോടെ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ അവഗഹനമായി വായനകാര്‍ക്ക് അനുഭവപ്പെടുന്നത്. സെപ്റ്റമ്പര്‍ ഇലവന്‍ത്ത് എന്ന പേരില്‍എഴുതിയ കവിതത്രീവ്രവാദികള്‍ ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങളെ ഇടിച്ച്തകര്‍ത്തതിന്റെ പശ്ചാത്തലത്തില്‍ എഴുതിയതാണ്. ഇതില്‍ നമ്മള്‍ കേള്‍ക്കുന്നത്കവിഹ്രുദയത്തിന്റെ വിലാപമാണു. മതത്തിന്റെ പേരില്‍, ദൈവത്തിന്റെ പേരില്‍ മനുഷ്യര്‍ ചെയ്യുന്ന അക്രമങ്ങള്‍ ഒരു സമസ്യയായി നില്‍ക്കുന്നത് കവി നമ്മെ അറിയിക്കുന്നു.

ദൈവത്തിനോടും മനുഷ്യരോടും ചോദ്യങ്ങള്‍ ചോദിക്കുന്നു.ആ ചോദ്യങ്ങളിലൂടെമനുഷ്യന്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് അവനെ ബോധവാനാക്കുന്നു. ദുര്‍ഗ്രഹമായ ബിംബങ്ങള്‍ ഉപയോഗിക്കാന്‍ കവിക്ക് താല്‍പ്പര്യമില്ല.സംഹാരത്തിനുപയോഗിക്കുന്ന പടവാള്‍വലിച്ചെറിഞ്ഞ് സ്‌നേഹത്തിന്റെ ശക്തി നമ്മള്‍ പ്രയോഗിക്കണം; പടവാളിനേക്കാളുംസ്‌നേഹത്തിന്റെ ശക്തിയാണു നമുക്ക് വേണ്ടത് അതിലൂടെയാണു ലോകത്തെ നേടേണ്ടത്എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു. ദാരുണമായ ഒരു സംഭവത്തിന്റെഅവതരണത്തിലൂടെവായനകാരനെ മന:ശാസ്ര്തപരമായ ഒരു സമീപനത്തിലൂടെചിന്തിപ്പിക്കുന്ന ഒരു രീതി അദ്ദേഹം ഉള്‍കൊള്ളുന്നു.സ്വാഭവികമായും കവിയുടെചോദ്യങ്ങള്‍ വായനകാരന്റെ മനസ്സിലും ഉയരുന്നു.ആ ചോദ്യങ്ങളിലൂടെ അതിന്റെമറുപടിക്കായിദൈവത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ കാത്തു നില്‍ക്കാതെ കവിഅതിനു ഉത്തരം കാണുന്നു. അതിനോട് യോജിക്കാതിരിക്കാന്‍ വായനകാരനുകഴിയുന്നില്ലെന്നുള്ളതാണു കവിതയുടെ വിജയം.

പേരക്കുട്ടികള്‍ എന്ന കവിത മുതിര്‍ന്നവരുടെ ഗ്രഹാതുരത്വത്തിന്റെവര്‍ണ്ണനയാണ്.ഗ്രഹാതുരത്വത്തെക്കുറിച്ച് കവി എഴുതിയത് വായിക്കുമ്പോള്‍വായനകാരില്‍ ഗ്രഹാതുരത്വം ഉണരുന്നു. അതെങ്ങനെ സാധിക്കുന്നു? പഴമയെവര്‍ത്തമാനത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഭൂതവും വര്‍ത്തമാനവും ഒന്നാക്കുന്ന ഒരുസാങ്കേതികത്വം. അതാണു കവിയുടെ കൗശലപൂര്‍വ്വമായ രചനാതന്ത്രം. മുത്തഛന്മാരെ ഒരുഊഞ്ഞാലില്‍ ആട്ടുന്നപോലെയാണു  ഈ കവിതയിലെ സംഭവങ്ങള്‍ വര്‍ണ്ണിക്കുന്നത്.സുകുമാരപദങ്ങളുടെ ഒരു സമ്മേളനം  ഈ കവിതയില്‍ കാണാം. നോക്കെത്തും ദൂരത്താണുനമ്മള്‍ കൈവിട്ട ബാല്യമെന്നു ഓരൊ വരിയും നമ്മെ ചിന്തിപ്പിക്കുന്നു'ഓടിക്കളിച്ചുമൊളിച്ചുകളിച്ചും, പാടിപറന്നൊരു പൈങ്കിളിപോല്‍, കാടുകള്‍ മേടുകള്‍കൂടാതെ തോടുകള്‍, ചാടിക്കടന്നും പാടങ്ങള്‍ താണ്ഡിയും'' വായനകാരന്‍ അനുഭൂതിയുടെഊഞാലില്‍ ഒന്നു ആടി വരുമ്പോഴേക്കും കവി അവരെ വര്‍ത്തമാനത്തിലേക്ക് വിളിക്കുന്നു.എന്നിട്ട് ഒരു ഉപദേശം തരുന്നുണ്ട്.ശിശുഹ്രുദയമുള്ളവരാകുക. എങ്കില്‍ നമ്മളില്‍ ബാല്യംനഷ്ടപ്പെടാതെ നില്‍ക്കും. അങ്ങനെ ഉപദേശിക്കുമ്പോള്‍ തന്നെ.ശ്രീ പുത്തന്‍ കുരിസ്‌വിഷാദത്തിന്റെ കവിയല്ല. അദ്ദേഹം ശുഭാപ്തി വിശ്വാസകാരനാണ്. നഷ്ടപ്പെട്ടബാല്യത്തെക്കുറിച്ച് ഓര്‍മ്മ പുതുക്കുകയും അത് നഷ്ടപ്പെടാതെ സൂക്ഷിക്കയും ചെയ്യാമെന്നസന്തോഷം പകരുന്നു കവി.

ഓണം എന്ന കവിത പ്രത്യക്ഷത്തില്‍ ഗ്രഹാതുരത്വമായി തോന്നാമെങ്കിലും അതിലൂടെമനുഷ്യര്‍ക്ക്‌നഷ്ടപ്പെടുത്തുന്ന നന്മയുടെ ഒരു വിവരണവും കൂടിയാണു. ഇതില്‍ കവിയുടെഓര്‍മ്മകളാണു വരികളായി പിറക്കുന്നത്. ഒരു നല്ല കാലത്തെക്കുറിച്ചുള്ള കവിയുടെഭാവനയല്ല മറിച്ച് കവി അനുഭവിച്ച സുവര്‍ണ്ണകാലത്തിന്റെ വിവരണമാണു. അതേസമയംഓര്‍മ്മകളെ ഭാവനയിലൂടെ പുനര്‍സ്രുഷ്ടിച്ച് അതെല്ലാം വായനകാരനുവിശ്വാസയോഗ്യമാക്കുവാനും അദ്ദേഹത്തിനു കഴിയുന്നു. ഓണം എന്ന സുദിനം അടുക്കുമ്പോള്‍ മനുഷ്യമനസ്സുകള്‍ ആഹ്ലാദം കൊള്ളുന്നെങ്കിലും കാലത്തിന്റെപുഴുകുത്തുകള്‍  ഏറ്റു അതിന്റെ സൗന്ദര്യം നഷ്ടപ്പെടുന്നത് കവി പ്രകടമാക്കുന്നു.അദ്ദേഹത്തിന്റെ കവിതകള്‍ എല്ലാം തന്നെ വ്യത്യ്‌സ്തമായ ആശയങ്ങള്‍(heterogenous ideas)  ഉള്‍ക്കൊള്ളുന്നവയെങ്കിലും അവ അവസാനിപ്പിക്കുന്നത് മാനവരാശിക്ക് ഒരുസന്ദേശം നല്‍കിയിട്ടാണ്. വൈകാരികമായ സത്യസന്ധത, ഒരാളുടെ ചേതോവികാരങ്ങളെഅയാളുടെ വീക്ഷണകോണുകളിലൂടെ നോക്കി കാണാനുള്ള കഴിവ് ഇതെല്ലാം ശ്രീപുത്തന്‍കുരിശിന്റെ കവിതകള്‍ പ്രകടിപ്പിക്കുന്നുണ്ട്.


കവി മനസ്സുകള്‍ കടല്‍ പോലെയാണു. ഒരിക്കലും തിരയടങ്ങാത്ത കടല്‍. അവര്‍ജീവിതത്തെ,  ഈ ലോകത്തെഎപ്പോഴും നിരീക്ഷിച്ച്‌കൊണ്ടിരിക്കുന്നു. മനുഷ്യര്‍ നന്നായിജീവിച്ച്‌കൊണ്ടിരിക്കണമെന്നവര്‍ ആശിക്കുന്നു. അതുകൊണ്ടാണു സാധാരണ മനുഷ്യര്‍ശ്രദ്ധിക്കാത്ത അല്ലെങ്കില്‍ അവരുടെ ദ്രുഷ്ടിയില്‍പ്പെടാത്ത കാര്യങ്ങള്‍ കവികള്‍ എഴുതുന്നത്.അനാദികാലം മുതല്‍ മനുഷ്യര്‍ പ്രക്രുതിയുമായി മല്ലടിക്കുന്നതിനോടൊപ്പം അതിനെനശിപ്പിച്ച്‌കൊണ്ടിരിക്കുന്നു. പുരോഗതിയുടെ ഭാഗമായി അതിനെ കണക്കാക്കുന്നവര്‍ വരാന്‍പോകുന്ന വിപത്തുകളെക്കുറിച്ച് ബോധവാന്മാരല്ല. മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.ഭൂമിക്ക് ഒരു ചരമഗീതം സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ നിരാശയും കോപവും പ്രകടിപ്പിച്ചു.''വനരോദനം' എന്ന കവിതയിലൂടെ പാരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച്പ്രതിപാദിക്കയാണു കവി. നിര്‍ദ്ദയം വെട്ടി നിരത്തപ്പെടുന്ന കാടുകള്‍ സ്‌നേഹത്തോടെമനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു: 'സൂര്യന്റെ കയ്യില്‍ ഒളിച്ചിരിക്കും  േഘാരമാം പാടലവര്‍ണ്ണരാജി,നിങ്ങളില്‍ വന്നു പതിച്ചിടാതെ, ഞങ്ങളീ കാടുകള്‍ കാത്തീടുന്നു.'' ഭൂമിയെ സ്വന്തംഅമ്മയെപോലെ കരുതാനുള്ള കവിയുടെ അഭ്യര്‍ത്ഥനകള്‍ നമ്മുടെ കര്‍ത്തവ്യങ്ങളില്‍ബോധവാന്മാരാക്കാന്‍ പര്യാപ്തമാണു.  ഈ ലോകം മനോഹരമാണു എന്നാല്‍ അതില്‍മനുഷ്യന്‍ എന്ന രോഗം ഉണ്ടു എന്നു ഫ്രഡ്രിക്ക്‌നീഷെ പറഞ്ഞത് മനുഷ്യന്‍ പ്രക്രുതിയില്‍നടത്തുന്ന സംഹാര താണ്ഡവം കണ്ടിട്ടാകാം. പ്രക്രുതിയെ പ്രേമിച്ച് പ്രേമിച്ച് നില്‍ക്കുന്നകവിയുടെ ചിന്തകളില്‍ ഒരു ദര്‍ശനം ഉണ്ടാകുന്നു.നിരന്തരം പീഡിപ്പിക്കപ്പെടുന്നവസുന്ധരയുടെവിഹ്വലമായ ഭാവിയെക്കുറിച്ചുള്ള ആശങ്ക കവിയെ ദുഃഖിതനാക്കുന്നു.പ്രക്രുതിയെ സ്‌നേഹിക്കുന്നവനാണു കവിയെന്നു അദ്ദേഹത്തിന്റെ അമ്മയുടെ ഓര്‍മ്മയില്‍എഴുതിയ കവിതയിലും പ്രകടമാണൂ് ഒരു പൂങ്കുല പോലെ നമ്മള്‍ വിരിഞ്ഞ് സൗരഭ്യംപരത്തി നില്‍ക്കുമ്പോള്‍ പൊടുന്നനെ അതില്‍ നിന്നു മ്രുത്യുഒന്നിനെ അടര്‍ത്തിഗ്രസിച്ചിടുന്നു. എന്നാല്‍ ഓര്‍മ്മയില്‍, സ്‌നേഹാര്‍ദ്രമായ ഓര്‍മ്മയില്‍ അവര്‍ എന്നും നമ്മില്‍ജീവിച്ചിരിക്കുമെന്നു കവി സമാധാനപ്പെടുന്നു. വസന്തകാലവും പൂക്കളും അമ്മയുടേയുംപ്രിയപ്പെട്ടവരുടേയും ഓര്‍മ്മക്കായി ഉപയോഗിച്ചത്‌കൊണ്ട് അവരെല്ലാംഅദ്രുശ്യപുഷ്പ്പങ്ങളായി നിന്നു നമുക്ക് ചുറ്റും സുഗന്ധം പരത്തുന്നു നമ്മളില്‍ ഓര്‍മ്മയുടെകാറ്റ് വീശുമ്പോള്‍ എന്നു കവി ഉദ്‌ബോധിപ്പിക്കുന്നു.

തത്വജ്ഞാനപരമായ വിഷയങ്ങള്‍ (Theme))  അവതരിപ്പിക്കുമ്പോഴും സങ്കീര്‍ണ്ണതയില്ലാതെഅവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. (നഷ്ട സൗഭഗ്യങ്ങള്‍). ഇതില്‍ കവി പറയുന്നു.'കഷ്ടം ഞാന്‍ പൂര്‍ണ്ണമായ് കൊടുക്കാന്‍ മടിച്ചതാല്‍, നഷ്ടമായ് സൗഭാഗ്യങ്ങള്‍ കൂട്ടമായ്എന്നില്‍ നിന്നും''. എന്താണു  ഈ കവിതയിലെ വിഷയം?ഇതിലെ വിഷയം ഇതിലെകഥാനായകന്റെ ജീവിതയാത്രയും അനുഭവങ്ങളുമാണു. ഒരു കഥാരൂപത്തില്‍ കവിഅതിന്റെ ചുരുളഴിക്കുന്നു. സുന്ദരമായ ഒരു കാവ്യശൈലി സ്വായത്തമായിട്ടുള്ള കവി ആകഥ മനോഹരമായ രീതിയില്‍ ആവിഷക്കരിക്കുന്നു.കഥാനായകന്‍ പഠിച്ച പാഠം നമ്മള്‍വായനകാരും പഠിക്കുന്നു.അനുവാചക മനസ്സുകളിലേക്ക് എങ്ങനെയാണു പ്രയാസമുള്ളഅല്ലെങ്കില്‍ ശാസനപരമായ, ഉപദേശരൂപത്തിലുള്ള വിഷയങ്ങളെ ഉള്‍പ്രവേശിപ്പിക്കുകഎന്നു നന്നായി ബോധമുള്ളവനാണു കവി. കവികളോടും കവിക്ക് ചിലത്പറയാനുണ്ട്. ഈ വരികള്‍ ശ്രദ്ധേയം. 'മനസ്സേ തളരരുതൊരു നാളും, കരിമുകില്‍ മാറുംഒളിവീശും, നിനവുകള്‍ ചേര്‍ത്തൊരു കാവ്യം നീ തീര്‍ക്കുക കവിയെ മടിയാതെ.'' കവിക്ക്തന്റെ പരിമിതകളെക്കുറിച്ച് പറയാനും മടിയില്ല. അദ്ദേഹം കാവ്യദേവതയോട് വളരെസത്യസന്ധമായി സംസരിക്കുന്നത് കേള്‍ക്കുക. 'ക്രുദ്ധമാം വാക്കുകള്‍ കൊണ്ടു നിന്‍ലോലമാം ഹ്രുത്തടം കുത്തി മുറിച്ചെങ്കില്‍ ദേവി നീ  ഏകുക മാപ്പെന്റെകാവ്യമയൂരമേ,മൂകനാകുന്നു വെല്‍ക നീ സുന്ദരി.'' എങ്കിലും കാവ്യമയൂരം പീലിനിവര്‍ത്തുമ്പോള്‍ കവിക്ക് അതു വിട്ടിട്ട് പോകാന്‍ കഴിയുന്നില്ല. ആ സൗന്ദര്യഭൂമിയില്‍ നിന്നുപാടുന്ന കവി മോഹിക്കുന്നു. വളരെ മനോഹരമായ സങ്കല്‍പ്പങ്ങളെ താലോലിക്കുന്ന ഒരുഹ്രുദയമാണു കവിക്കുള്ളതെന്നു വായനകാരനും അപ്പോള്‍ മനസ്സിലാക്കുന്നു.ഭാവസുഷമയുടെ വര്‍ണ്ണരാജികള്‍ ചിതറിവീഴുന്ന കാവ്യഗാനങ്ങളുടെ ദ്രുശ്യാവിഷ്‌കാരമാണു'വര്‍ണ്ണച്ചെപ്പ്'' എന്ന വീഡിയോ. ശ്രീ പുത്തന്‍ കുരിശ് രചിച്ച സുന്ദരമായ പത്തോളംകാവ്യങ്ങള്‍ അനുഗ്രഹീത ഗായകര്‍ പാടുകയും അഭിനേതാക്കള്‍ അഭിനയിക്കുകയുംചെയ്തിരിക്കുന്നു.ആശയങ്ങളുടെ സാക്ഷാത്ക്കാരമാണു കവിതയെങ്കില്‍ ദ്രുശ്യകലയില്‍ആ സാക്ഷാത്കാരത്തിനു ഒരു പുനര്‍ദര്‍ശനം കിട്ടുന്നു.  ഈ വീഡിയോവിലെ ഓരോകവിതയിലേയും വാക്ക്, ശബ്ദം, താളം എന്നീ  ഘടകങ്ങള്‍ക്ക് കവി വളരെ പ്രാധാന്യംനല്‍കിയതായി കാണാം. കേരളത്തിന്റെ തനി കലാരൂപങ്ങള്‍ക്ക് ഒരു നവപരിവേഷംകൊടുക്കുന്ന രചനാസൗന്ദര്യവും ദൈനംദിന ജീവിതത്തിലെ വ്യത്യസ്ത മുഹുര്‍ത്തങ്ങളെവരികളില്‍ ബന്ധിപ്പിച്ച്‌കൊണ്ട് അവ നഷ്ടപ്പെടാതെ അനുവാചകനുകാണിച്ച്‌കൊടുക്കുകയും ചെയ്യുന്നു കവി.  ഈ വീഡിയോവില്‍ പ്രണയത്തിന്റെ മധുരവും,ബാല്യ-കൗമാര സ്വപനങ്ങളുടെ ഇമ്പവും, ജീവിതത്തിന്റെ നൊമ്പരങ്ങളുമെല്ലാം കവിപകര്‍ത്തിയിരിക്കുന്നു. വീഡിയോ ദ്രുശ്യങ്ങള്‍ സംവിധാനം ചെയ്തയാളും പാടിയവരുംനന്നായി അവരുടെ പങ്കു ചെയ്‌തെങ്കിലും നായകന്മാരായി അഭിനയിച്ചവര്‍ക്ക് മികവുപുലര്‍ത്താനായില്ലെന്നു സംശയിക്കുന്നു.

കവിതകളെ അനുഗ്രഹീത ഗായകരെകൊണ്ട് പാടിപ്പിച്ച് സി.ഡി.യിലാക്കിയത് കവിതകള്‍ക്ക്ഒരു പുതിയ മാനം നല്‍കാന്‍ സഹായിച്ചിട്ടുണ്ടു.കാതിനമ്രുത് പകരുന്ന അവരുടെശബ്ദമാധുരിയില്‍ അവ കേട്ടിരിക്കുമ്പോള്‍ ആസ്വാദനത്തിനു കൂടുതല്‍ ശക്തി ലഭിക്കുന്നു.'വിശ്വസംസ്‌കാരത്തിന്‍ മൗലിയില്‍ മണിമുത്തേ, വെല്‍ക നീ ചരിത്രത്തിനു മങ്ങാത്തപൊന്‍വിളക്കായ്'' 'മരതകതോപ്പുകള്‍ നിന്‍ നീരാളവവസ്ര്തമായി, നീലവിപിനങ്ങള്‍വാര്‍കൂന്തലായി''അതു കേട്ടിരിക്കുമ്പോള്‍ കേരളശ്രീ നമ്മുടെ മുന്നില്‍ ഓളം വെട്ടുന്നപ്രതീതി അനുഭവപ്പെടുന്നു.

ഹ്രുദയഹാരിയായ കവിതകള്‍, ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതകള്‍,മനുഷ്യമനസ്സുകളിലേക്ക് പ്രകാശം പരത്തുന്ന കവിതകള്‍, ആ പ്രകാശത്തിലൂടെ അവര്‍ക്കുംനന്മയുടെ രാജ്യം കാണാന്‍ അവരുടെ ഉള്‍ക്കണ്ണു തുറപ്പിക്കുന്ന കവിതകള്‍ , അവരുടെവിവേകത്തെ ഉണര്‍ത്തുന്ന കവിതകള്‍. ശുദ്ധമായ കവിതകളെ വേര്‍തിരിച്ചറിയാനുള്ളആസ്വാദക മനസ്സുകള്‍ക്ക് ആഹ്ലാദം പകരുന്ന കവിതകള്‍.അമേരിക്കന്‍ മലയാളികള്‍മാത്രമല്ല മലയാളഭാഷാപ്രേമികളെ, എല്ലാവരും  ഈ കവിതകള്‍ വായികാന്‍ അല്‍പ്പം സമയംകാണുക. ഒ.എന്‍.വി. കുറുപ്പിന്റെ ഒരു കവിത ശകലം  ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു.സല്ലപിച്ചിരുന്നീടാമന്യോന്യം, ഹ്രുദയത്തില്‍സംഗീതം ശ്രവിക്കുവാന്‍ നിങ്ങള്‍ക്കും രസമല്ലേ?ഖലീല്‍ ജിബ്രാന്റെ കവി എന്ന കവിത ശ്രീ പുത്തന്‍കുരിശ് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.അതിലെ ചില വരികള്‍ അറം പറ്റുന്ന പോലെ ശ്രീ പുത്തന്‍കുരിശ്ശിനും ഭവിക്കട്ടെഎന്നാശംസിക്കാം. ഇതാ ആ വരികള്‍:നീ കാലത്തിന്റെ ക്രൂരതയെ വകവയ്ക്കാതെ അതിന്റെമേല്‍ ജയ േഘാഷംനടത്തിയിരിക്കുന്നുഅല്ലയോ കവേ? നീ ഒരിയ്ക്കല്‍ ഹ്രുദയങ്ങളെ കീഴടക്കും.അല്ലയോ കവേ? നിന്റെ മുള്‍ക്കിരീടത്തെ പരിശോധിച്ചാലും!നീ അവയില്‍ നിനക്കായി ഒളിച്ച്‌വച്ചിരിക്കുന്ന കീര്‍ത്തിയുടെ പുഷ്പമാല്യത്തെ കണ്ടെത്തും.ശ്രീ പുത്തന്‍കുരിശിനു ഭാവുകാശംസകള്‍ നേര്‍ന്നുകൊണ്ട്..

ശുഭം

 

വ്യക്തിയെ കുറിച്ചുള്ള വിവരണം

ജന്മസ്ഥലം:    എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ്
വിദ്യാഭ്യാസം: ഉര്‍ജ്ജതന്ത്രത്തിലും ന്യൂക്ലിയര്‍ മെഡിസനിലും ബിരുദം.
ജോലി:    ഹ്യൂസ്റ്റണിലെ ഹാരിസ് സിസ്റ്റം ന്യൂക്ലിയര്‍ മെഡിസന്‍ വിഭാഗത്തിന്റ ഡിസ്റ്ററിക്ട് മാനേജരായി റിട്ടയര്‍ ചെയ്തു,
കുടുംബം:    ഗീത (സഹധര്‍മ്മിണി) ഗ്ലെന്‍, ആശ ആന്‍ഡ് എവന്‍, ഗ്ലെന്നി, ബെന്നി, ക്യാലി, ജ്യൂഡ്, അന്‍ഡ് ബ്രൂക്കിലിന്‍. (മക്കള്‍, മരുമക്കള്‍, പേരകിടാങ്ങള്‍)

പ്രസിദ്ധീകരണങ്ങളും മറ്റു കലാപ്രവര്‍ത്തനങ്ങളും.

കവിതാ സമാഹാരം: പ്രവാസഗീതം (2004)
സി. ഡി:    പതിനഞ്ചു തിരഞ്ഞെടുത്തതും കേരളത്തിലെ പ്രസിദ്ധ ഗായികഗായകന്മാര്‍ആലപിച്ചതുമായ കവിതകളുടെ സി. ഡി.
വിവര്‍ത്തനം:    ഖലീല്‍ ജിബ്രാന്റെ തിരഞ്ഞെടുത്ത കവിതകളുടെ വിവര്‍ത്തനം 
(ഇമലയാളിയുടെ 2015 ലെ വിവര്‍ത്തനത്തിനുള്ള പ്രത്യേക അവാര്‍ഡ്)
മറ്റു പ്രസിദ്ധീകരണങ്ങള്‍:     ചൈനാ യാത്രാവിവരണം, (ഇമലയാളി), ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍, പഞ്ചതന്ത്രകഥയില്‍ നിന്ന് തിരഞ്ഞെടുത്ത കഥകളുടെ കാവ്യാവിഷ്‌കാരം. (ഇമലയാളി) കൂടാതെ ലേഖനങ്ങളും. 

വിഷ്വല്‍ ഓഡിയോ:ജി. പുത്തന്‍കുരിശ് ഗാനരചന നടത്തി ജോസി പുല്ലാട് സംഗീത സംവിധനം ചെയ്ത്, ദിലിഷ് പോത്തന്‍  ദൃശ്യാവിഷ്‌കാരം ചെയ്ത പത്തുഗാനങ്ങളുടെ വര്‍ണ്ണചെപ്പ് (2007) എന്ന വിഷ്വല്‍ ഓഡിയോ. ഓരോ ഗാനങ്ങളും ഒരോ ഷോര്‍ട്ട് മൂവിപോലെയാണ് ദിലിഷ് പോത്തന്‍ സംവിധാനം ചെയ്തിരിക്കുന്നത്. അവതരണം. പ്രവീണ. ഗായകര്‍: എം. ജി. ശ്രീകുമാര്‍, ബിജു നാരായണന്‍, സുജാത,, ജ്യോത്സന, റിമിറ്റോമി, സന്ദീപ്കുമാര്‍.
പത്രപ്രവര്‍ത്തനം:ഹ്യൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രവാസി പത്രത്തിന്റെ എഡിറ്റോറിയല്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എഴുതുന്നു.
അഭിരുചികളും വിനോദവൃത്തിയും:    വായന, എഴുത്ത്, യാത്ര.
കൂടുതല്‍ വിവരങ്ങള്‍ക്ക്    G. Puthenkurish (Google search)
        Thampy109 (YouTub

Join WhatsApp News
Elcy Yohannan Sankarathil 2023-06-06 02:17:15
Beautiful write up Mr. Sudhir, when you describe the beauty of the poems of a poet, it catches the attention of that poet and gives the interest to read his/her poems. Only when I went through this article I feel like reading them, so does every reader too I guess. Your dedication and sincerity to go thru all the works of an author is a strenuous work, your patience and hard are highly appreciated dear Sudhir! Congratulation dear Mr. Puthenkurish for writing this many beautiful poems and the cassette too, good luck for producing more of the same, love, prayers.
ജി. പുത്തൻകുരിശ് 2023-06-07 17:39:31
ആകസ്മികമായാണ് എന്റെ കവിതയെക്കുറിച്ചുള്ള ഈ പുനർപ്രസിദ്ധീകരണം എങ്കിലും അത് ഒരു നിമിത്തമായി ഞാൻ കരുതുന്നു . കാരണം, അമേരിക്കയിലും കേരളത്തിലും ഒരുപോലെ അറിയപ്പെടുന്നു പ്രഗൽഭയായ ഒരു കവയിത്രിയുടെ അഭിന്ദനങ്ങൾക്ക് പാത്രീഭവിക്കാൻ കഴിഞ്ഞു എന്നതുകൊണ്ടാണ്. ശ്രീമതി എൽസിയോഹന്നാന്റെ ഗീതാഞ്ജലിയുടെ കാവ്യാവിഷ്കാരം ആദ്യമായി വായിച്ചത്, ഇന്ന് എൺപതിന്റെ നിറവിൽ നിൽക്കുന്ന ജോർജ്ജ് മണ്ണിക്കരോട്ട് തന്നപ്പോളാണ്. പഞ്ചചാമരം വൃത്തിലാണ് അതെഴുതിയിരിക്കുന്നതെന്നാണ് എന്റെ ഓർമ്മ. ജീ. ശങ്കരകുറിപ്പിന്റെ ഗീതാഞ്ജലിയുടെ കാവ്യാവിഷ്കാരം വായിച്ചിട്ടുള്ള ഞാൻ , വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ താമസിക്കുന്ന ഒരാൾ അതിനോട് കിടപിടിക്കുന്ന ഒന്ന് സൃഷിടിച്ചിട്ടുണ്ട് എന്നറിഞ്ഞതിൽ സന്തോഷം തോന്നി. കാവ്യരചനക്ക് ഒരു അടുക്കും ചിട്ടയും വേണം എന്ന പക്ഷക്കാരനാണ് ഞാൻ അതുകൊണ്ട് ശ്രീമതി എൽസി യോഹന്നാൻന്റെ കവിതകൾ എല്ലാം വായിക്കാറുണ്ട് . പക്ഷെ സുധിർ പണിക്കവീട്ടിനെപ്പോലെ വിശ്ലേഷണപരമായി അഭിപ്രായം പറയാൻ കഴിയാത്തതിൽ മാറി നിൽക്കാറുണ്ട്. സുധീറിനെ കുറിച്ചുള്ള എൽസി യോഹന്നാന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. അദ്ദേഹം എന്തെഴുതിയാലും അതിന് ഒരു കാവ്യഭംഗിയുണ്ട്. ഒരു കാരണം അദ്ദേഹത്തിൽ കുടികൊള്ളുന്ന സഹജമായ വാസനയാണ്. കൂടാതെ അതിനെ പുഷ്കലമാക്കാൻ വായനയുടെ ജൈവവളവും ഇട്ടുകൊടുക്കും . തീർച്ചയായും അതാണ് ഒരു കവിതയുടെ അന്തസാരത്തിലേക്ക് പ്രവേശിച്ചു കവിതയുടെ ത്രീമാനത്തെ കാണാൻ അദ്ദേഹത്തെ സഹായിക്കുന്നത് . അല്ലെങ്കിൽ ഡോക്ടർ . എം. ലീലാവതി രേഖപ്പെടുത്തിയിരിക്കുന്നത്‌പോലെ , "സാമാന്യനായ ഏത് വ്യക്തിയും അകത്തേക്ക് നോക്കുമ്പോൾ ബോധതലത്തിന്റെ പ്രകാശകേന്ദ്രിതമായ ചില ഭാഗങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വിശ്വപ്രകൃതിയുടെയും സമൂഹജീവിതത്തിന്റേയും ചില ഉപരിതലങ്ങളും കാണുന്നു. ,,,,, മനീഷകളും കവികളും അകത്തേക്ക് നോക്കുമ്പോൾ ബോധബോധതലങ്ങളുടെ ഇരുൾ മാറ്റിയ ഗഹ്വരങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി -സാമൂഹാസ്‌തിത്വങ്ങളുടെ അടിത്തട്ടുകളും കാണുന്നു. വ്യക്തിചേതസ്സിലേയും സമൂഹചേതസ്സിലേയും അവ്യക്തസത്തകൾ അനാവൃതങ്ങൾ ആകുന്നു. അല്ലെങ്കിൽ അതാര്യമായതിനെ അദ്ദേഹം സുതാര്യമാകുന്നു. ഇ മലയാളിയുടെ അനേകഎഴുത്തുകാരുടെ എഴുത്തുകൾ വിശകലനം ചെയ്യുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെ കുറിച്ച് പറയാൻ എന്റെ വാക്കുകൾ പരിയാപ്തമല്ലാത്തതുകൊണ്ടാണ് ഞാൻ ഡോക്ടർ , എം . ലീലാവതിയുടെ വാക്കുകൾ കടം എടുത്തത് . പ്രിയപ്പെട്ട സുധീറിനും കവയിത്രിക്കും എന്റെ ആശംസകൾ . അതോടൊപ്പം എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്കുള്ള നന്ദിയും രക്ഷപ്പെടുത്തുന്നു. കൂപ്പ്കയ്യ് ജി. പുത്തൻകുരിശ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക