മുംബൈ: ഇന്തോനേഷ്യയില്‍ നിന്ന് ഗുജറാത്തിലേക്ക് പോകുകയായിരുന്ന കപ്പല്‍ മുംബൈ
തീരത്തിനടുത്ത് മുങ്ങുന്നു. കപ്പലിലെ ജീവനക്കാരായ മുപ്പതോളം പേരെ തീരരക്ഷാ സേന
രക്ഷപെടുത്തി. ഇന്ന് രാവിലെയാണ് കപ്പലില്‍ നിന്ന് തീരരക്ഷാ സേനക്ക്
അടിയന്തിരസന്ദേശം ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് ഹെലികോപ്ടറും രക്ഷാബോട്ടുകളും
അയച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കപ്പല്‍ മുങ്ങി തുടങ്ങിയ ഉടനെ ചില
ജീവനക്കാര്‍ പ്രാണ രക്ഷാര്ഥം കടലിലേക്ക് ചാടിയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന്
നാവികസേനയും നേതൃത്വം നല്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല