ന്യൂയോര്‍ക്ക്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഓഫ് റോക്ക്ലാന്റിന്റെ
ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം നടത്തപ്പെടുന്നു. ഓഗസ്റ്റ് 5,6,7 (വെള്ളി, ശനി,
ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്കിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (20
Demarest Ave, Nanuet, NY 10954) വെച്ച് വൈകുന്നേരം 6 മണി മുതല്‍ 9 മണി വരേയാണ്
യോഗം നടത്തപ്പെടുന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മുന്‍
പ്രിന്‍സിപ്പല്‍ പ്രഫ. എന്‍.വൈ. യോഹന്നാന് ആണ് സുവിശേഷ യോഗം നയിക്കുന്നത്.
സുവിശേഷതത്പരരായ വിശ്വാസികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും
പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍
ഫെലോഷിപ്പ്. അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സഭകളെ അനുസരിക്കുക, ഇതര സഭകളെ
ആദരിക്കുക, മതപരിവര്‍ത്തനമല്ല, മന:പരിവര്‍ത്തനമാണ് വേണ്ടത്, സമുദായ മാറ്റമല്ല
ഹൃദയ രൂപാന്തരമാണ് ആവശ്യം എന്ന് ഊന്നിപ്പറയുന്നതാണ് ഈ കൂട്ടായ്മയുടെ അടിസ്ഥാന
ലക്ഷ്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: വി. വര്‍ഗീസ് (845 268
4436), ബേബി വര്‍ഗീസ് (845 268 0338), ജോസ് ഏബ്രഹാം (845 425 7968).