ഷിക്കാഗോ: ഷിക്കാഗോയിലെ ലേക്ക് മിഷിഗണില്‍ ബോട്ടപകടത്തില്‍ മരിച്ച മലയാളിയും
യു.എസിലെ മിഡ്വെസ്റ്റ് ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ ശേഖര്‍
അരവിന്ദിന്റെ മൃതദ്ദേഹം 2011 ഓഗസ്റ്റ് 5 വെള്ളിയാഴ്ച 4 പി.എം മുതല്‍ 8 പി.എം വരെ
കൊളോണിയല്‍ ഫ്യൂണല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. (a.k.a Colonial
Wojciehowski Funeral Home 8025 West Golf Road Niles, IL 60714-1109) phone: (847)
581-0536, www.colonialfuneral.com.
സംസ്കാരം 2011 ഓഗസ്റ്റ് 6 ശനിയാഴ്ച
ഉച്ചയ്ക്ക് 12 മണിക്ക് 5400 നോര്‍ത്ത് പുലാസ്കി റോഡിലുള്ള മോണ്ട്രോസ്
സെമിത്തേരിയില്‍ നടക്കും. (5400 North Pulaski Road Chicago, IL 60630-1706).
Phone: (773) 478-5400, www.montrosecemetery.com.
കഴിഞ്ഞ ശനിയാഴ്ച
സുഹൃത്തുക്കളുമായി വീക്കെന്റ് ആഘോഷിക്കുന്നതിനിടെയാണ് ശേഖര്‍ അരവിന്ദ്
അപകടത്തില്‍പെടുന്നത്. അബോധാവസ്ഥയിലായ ശേഖറിനെ ഉടന്‍ ആശുപത്രിയില്‍
എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴ്പ്പെടുകയായിരുന്നു.