Image

ജനഗണ മന : പോലീസ് രാജ്‌ (ജെ.എസ് . അടൂർ)

Published on 08 July, 2023
ജനഗണ മന : പോലീസ് രാജ്‌ (ജെ.എസ് . അടൂർ)

അധികാരം നിലനിർത്താൻ വേണ്ടി എന്തു നികൃഷ്ടകാര്യവും ചെയ്യാൻ മടിയില്ലാത്ത അധികാരികളും അവരുടെ കിങ്കരന്മാരായി പണി എടുക്കുന്ന പോലീസ് ഏമാൻമാരെകുറിച്ചുള്ള കഥയാണ് ജന ഗണ മന എന്ന പൃഥ്‌വിരാജ് അഭിനയിച്ച സിനിമ. അതിൽ സുരാജ് വെഞ്ഞാറമൂട് ചെയ്ത ' നല്ലവനായ ' ഒരു പോലീസ് കമീഷണറുണ്ട്. സിനിമയിൽ മാത്രം അല്ല അങ്ങനെ അധികാരത്തിനു വന്ദ്യ വിധേയരായുള്ള പോലീസ് അധികാരികൾ ഉള്ളത്.

കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ ആ സിനിമയിലെപോലെയാണ്. അധികാരത്തിന്റെ അപ്പൻ ക്യാപ്റ്റൻ പോലീസിനെ നിരന്തരം ദുരുപയോഗം ചെയ്തു ആളുകളെ വിരട്ടി ഭരിക്കാനാണ് ശ്രമിക്കുന്നത്. പോലീസിനെ അടിയന്തരാവസ്ഥക്ക് ശേഷം ഇതു പോലെ ദുരുപയോഗം ചെയ്തു കാലമുണ്ടായിട്ടില്ല.
ഉദാഹരണങ്ങൾ അനവധി
ടീൻ ഏജ് കാരായ അലനും താഹയും പുസ്തകം വായിച്ചു എന്നത് കൊണ്ടാണ് ഭീകര വകുപ്പുകൾ ചാർത്തി അകത്തിട്ടത്.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോക്കപ്പ് കസ്റ്റഡി മരണങ്ങൾ നടന്നത് പിണറായി പോലീസ് കാലത്ത് .

ആളുകളെ എൻകൗണ്ടർ കില്ലിംഗ് നടത്തി അവരെ മാവോയിസ്റ്റ് എന്ന് വിളിച്ചാൽ പ്രശ്നം തീരുന്ന അവസ്ഥ.
സിൽവർ ലൈൻ മഞ്ഞകുറ്റി വീട്ടിലും അടുക്കളയിലും കൊണ്ടിട്ടപ്പോൾ   പ്രതിഷേധിച്ച വീട്ടമ്മമാരെ റോഡിൽ വലിച്ചിഴ്ച്ചു കള്ളകേസുകൾ ഉണ്ടാക്കി.

വിമർശിച്ച മാധ്യമ പ്രവർത്തകർക്ക് എതിരെ കള്ളകേസുകൾ നിരവധി. അധികാരത്തിന്റെ തണലിൽ അനേക നിയമ വിരുദ്ധത കാണുക്കുന്നവർക്കും ഗുണ്ടാഗിരി കാണിക്കുന്നവർക്കും പോലീസ് സംരക്ഷണം. ഹൈകോടതി വിധിപോലും നടപ്പാകാതെ അധികാരത്തിന്റെ ആശ്രീതരെ പരിരക്ഷിക്കുന്ന പോലീസ്.

സർക്കാരിനെ, അധികാരികളെ അത് പോലെ അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാൻ മടിക്കാത്തവരെ, വിമർശിച്ചാൽ അവരെ സ്കെച്ച് ചെയ്തു കള്ളകേസ് ഉണ്ടാക്കി പോലീസിനെ ഉപയോഗിച്ച് അകത്താക്കും. കെ പി സി സി പ്രസിഡന്റിന് എതിരെ കള്ളകേസുകൾ. എന്നിട്ട് അറെസ്റ്റ്‌ ചെയ്തു അടക്കാൻ പോലീസിനെ ദുരുപയോഗിക്കുക. പ്രതിപക്ഷ നേതാവിന് എതിരെ കള്ളകേസ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതീരെ കള്ളക്കേസ്.

വിമർശിക്കുന്ന ഇഷ്ട്ടമില്ലാത്ത വരെ എല്ലാം കേസിൽ കുടുക്കുക. സാധാരണ മാധ്യമ പ്രവർത്തകരുടെ വീട്ടിൽ പാതി രാത്രി റെയ്ഡ്. ഭീഷണിപെടുത്തൽ. ഇഷ്ട്ടമില്ലാത്ത ഓൺലൈൻ മാധ്യമങ്ങളുടെ ഓഫിസ് റെയ്ഡ് ചെയ്തു  എല്ലാ ഉപകരണങ്ങളും ഭീഷണിപെടുത്തി ഓഫിസ് അടപ്പിക്കുക.
അധികാരമുപയോഗിച്ചു പാർട്ടി ഗുണ്ടകളെ പോലീസിൽ കയറ്റുക. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കുത്ത് കേസിൽ പ്രതിയായ, എല്ലാ പരീക്ഷയും തോറ്റ പാർട്ടി നേതാവിന് പി എസ്‌ സി പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമൻ. അത് പിടിക്കപ്പെട്ടത് കൊണ്ടു അറിഞ്ഞു. അത് പോലെ എത്ര പേർ അറിയാതെ കയറിപറ്റിയിരിക്കുന്നു.

ഷീല സണ്ണിയെന്ന വീട്ടമ്മയെ കള്ള കേസിൽ കുടുക്കി 72 ദിവസം ജയിലിൽ. അതു ചെയ്തുവർക്ക് ഒന്നും സംഭവിക്കില്ല.

കഴ്ഞ്ഞവർഷം മീഡിയ റിപ്പോർട്ട് അനുസരിച്ചു കാക്കികുള്ളിലെ ക്രിമിനലുകൾക്ക് എതിരെ 80 കേസുകൾ. ഏതാണ്ട് 800 ഓളം പോലീസ്കാർക്കെതിരെ വിവിധ ക്രിമിനൽ കേസുകൾ.
കേരളത്തിനു വെളിയിലും യു പി യിലും ഗുജറാത്തിലും ഡൽഹിയിലും മാത്രം മനുഷ്യവകാശ ലംഘനങ്ങൾക്കെതിരെ മുറവിളി കൂട്ടുന്ന കേരളത്തിലെ അധികാരമാന്യന്മാർ. കേരളത്തിനു വെളിയിൽ മാധ്യമ സ്വാതന്ത്ര്യം പറയുന്നവർ .

പക്ഷെ കേരളത്തിലെ പോലീസ് അതിക്രമങ്ങൾ കാണാത്തവർ.
അതിനെ എല്ലാം അനുകൂലിച്ചു ന്യായീകരിക്കാൻ സർക്കാർ അധികാര ഗുണഭോക്താക്കളായ കുറെ  'സംസ്കാരിക ' ' മാന്യൻമാർ. പുക മാത്രമുള്ള സാകൾ.! അധികാരത്തിന്റെ തണലിൽ നിരന്തരം ഭീഷണി, വെല്ലുവിളി, ഗുണ്ടാഗിരി.

വിമർശിക്കുന്ന വരെ സോഷ്യൽ മീഡിയയിൽ കൂട്ടം ചേർന്നു ആക്രമിക്കുന്ന, തെറി അഭിഷേക herd മനസ്ഥിതി.

സർക്കാരിൽ ഒരു റോളും ഇല്ലാത്ത  പാർട്ടി നേതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നു. സർക്കാരിനെയോ ഭരണപാർട്ടിയെയോ അവരുടെ പിള്ളേർ ചെയ്യുന്ന വ്യാജ തരികിട രാഷ്ട്രീയത്തെയോ വിമർശിച്ചാൽ പോലീസിനെ ദുരുപയോഗിച്ചു കേസ് എടുക്കും എന്നാണ് ഭീഷണി. അതാണ് നടത്തുന്നത്.
സർക്കാർ വിലാസം അധികാര അനുരൂപ ബുദ്ധി ജീവികൾ. അധികാരത്തിന്റെ കുഴലൂത്തുകാരായ മാന്യന്മാർ. പ്രോപഗണ്ട മാധ്യമ കള്ള പ്രചരണം.

ഇവിടെ നടക്കുന്നത് അസഹിഷ്ണുതയും വെറുപ്പും പല തര വർഗീയ / വിഭാഗീയതയും  സൃഷ്ടിച്ചു അധികാരത്തിന്റെ അധികപറ്റും വ്യാജ ജനാധിപത്യം വായ്ത്താരിയുമാണ്‌.
ഇതു അല്ല ഫാസിസം അല്ലെങ്കിൽ അത് എന്താണ്.?

ഇതൊന്നും നടക്കുന്നത് യു പി യിൽ മാത്രം അല്ല.
ബംഗാളിലും ത്രിപുരയിലും അധികാര അഹങ്കാരങ്ങൾ കാണിച്ചു ഇപ്പോൾ അവിടെ പൊടി പോലും ഇല്ല.
വീഴ്ച്ചക്ക് മൂന്നിലുള്ള അധികാര അഹങ്കാര അധികപറ്റുകൾ അധികനാൾ നിലനിൽക്കില്ല.
ജെ എസ്‌.

Join WhatsApp News
Mr Clean 2023-07-09 22:18:06
If anybody wants a clean government, the rulers must be with clean characters and morality. The present Kerala government is ruled by shady characters in CM's office and party. So, the outcome is explained by the author
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക