Image

ജയന്ത് കാമിച്ചേരിൽ: കടൽകടന്നൊരു അക്കാഡമി അവാർഡ് (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ)

Published on 08 July, 2023
ജയന്ത് കാമിച്ചേരിൽ: കടൽകടന്നൊരു അക്കാഡമി അവാർഡ് (മീട്ടു റഹ്മത്ത് കലാം-യു.എസ് പ്രൊഫൈൽ)

കുമരകംകാരൻ എന്ന മലയാളം വാക്ക് കയ്യിൽ പച്ചകുത്തിയിരിക്കുന്ന ഒരാൾ എഴുതുന്നതും പറയുന്നതും ആ നാടിനെ കുറിച്ചാകുന്നതിൽ അതിശയിക്കാനില്ല. 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ' എന്ന പുസ്തകത്തിലൂടെ ഹാസ്യ വിഭാഗത്തിനുള്ള ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമി അവാർഡ് കരസ്ഥമാക്കിയ അമേരിക്കൻ മലയാളി എഴുത്തുകാരൻ ജയന്ത് കാമിച്ചേരിലിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ട് കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും,അദ്ദേഹത്തിന്റെ ചിന്തകളിൽ ഇന്നും പച്ചപിടിച്ചുനിൽക്കുന്നത് കുമരകംകരയും അവിടത്തെ കപ്പയും കരിമീനും അന്തിക്കള്ളും നാട്ടുഭാഷയുമാണ്. ഓർമ്മയുടെ ആഴങ്ങളിലേക്ക് വല വീശിയും കായലോളങ്ങളോട് പടവെട്ടിയും കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന നാടൻ പദങ്ങൾ കണ്ടെടുത്ത് നർമ്മം മേമ്പൊടിയായി ചേർത്ത് പാകംചെയ്ത കാമിച്ചേരിലിന്റെ രചനകൾ, നാടിനും ഭാഷയ്ക്കുമുള്ള അർച്ചനയാണ്. പുരസ്കാരത്തിന്റെ നിറവിൽ പ്രിയ എഴുത്തുകാരൻ ഇ-മലയാളി വായനക്കാർക്കുമുന്നിൽ മനസുതുറക്കുന്നു...

Read Magazine format: https://profiles.emalayalee.com/us-profiles/jayanth-kamichery/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=294401_Jayanth%20Kamichery.pdf

Join WhatsApp News
Jayan varghese 2023-07-09 14:24:49
പ്രിയപ്പെട്ട ശ്രീ ജയന്ത് കാമിച്ചേരിൽ, 23 -ആം വയസ്സിന്റെ ഇത്തിരിപ്പോന്ന സ്വപ്നക്കൂടുകൾ ഉപേക്ഷിച്ച് പറന്നകന്ന പ്രിയപുത്രന്റെ ഓർമ്മച്ചീളുകളാൽ ആത്മാവിന്റെ ആഴങ്ങളിൽ മുറിവേറ്റു നിൽക്കുന്ന അച്ഛൻ ! മദ്യത്തിനും മയക്കു മരുന്നിനും പകരം അക്ഷരങ്ങളുടെ അക്ഷിണീഘൃതം ആസ്വദിച്ച് ആശ്വാസം കണ്ടെത്തുന്ന ഒരെഴുത്തുകാരൻ ! എത്ര കരഞ്ഞാലും എത്ര വിളിച്ചാലും വിളി കേൾക്കാത്ത ഏതോ ഒരിടത്ത് ഒളിഞ്ഞിരിക്കുന്ന ഓമന മകന് വേണ്ടി കണ്ണീരുപ്പും കരൾച്ചോരയും ചാലിച്ച് കത്തുകൾ എഴുതുന്ന ഒരു പിതാവ് ! ശ്രീ കാമിച്ചേരിലിന്റെ രചനകൾ മനുഷ്യ ഗന്ധികളാവുന്നതും ആ കണ്ണീർ പ്രവാഹങ്ങളുടെ തള്ളൽ ഫോഴ്‌സുകൾക്ക് അക്കാദമിയുടെ അസംസക്ത മതിലുകൾ അടിച്ചു തകർക്കാനാവുന്നതും കാലത്തിന്റെ കാവ്യനീതിയാൽ സംഭവിക്കുന്നു എന്നത് തന്നെയാവട്ടെ ചരിത്രം രേഖപ്പെടുത്തുന്ന തങ്കലിപികൾ ! ശ്രീ ജയന്തിന് ആശംസകൾ, അഭിവാദനങ്ങൾ !
Jayan varghese 2023-07-09 14:55:57
ഗൃഹാതുരത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ മൂന്ന് പ്രവാസി എഴുത്തുകാർക്ക് മാത്രമേ കിടിലൻ രചനകൾ നടത്താനായുള്ളു എന്ന് പറഞ്ഞ് ഞങ്ങളെ പറ്റിച്ച സാഹിത്യ മഹാഗുരു എവിടെ? അങ്ങയുടെ വാക്കുകൾ ശ്രവിച്ച് മനസ്സിൽ ചുറ്റിക്കിടന്ന ഗൃഹാതുരത്വത്തിന്റെ വർണ്ണത്തുടലുകൾ പൊട്ടിച്ചെറിയാൻ പെടാപ്പാട് പെടുകയായിരുന്നു അടിയങ്ങൾ. അപ്പോളിതാ കയ്യിൽ പച്ചകുത്തി കരളിൽ കാത്തുവച്ച്‌ ഗൃഹാതുരത്വം കൊണ്ട് നടക്കുന്ന ഒരാൾക്ക് അസംസക്ത സാഹചര്യങ്ങളെ അടിപിണയിച്ചു കൊണ്ട്‌ അക്കാദമി അവാർഡ് ! ആത്മാവുള്ള മനുഷ്യന്റെ അവിഭാജ്യ അഹങ്കാരത്തിന്റെ കരൾപ്പുളകങ്ങളിൽ വിരിയുന്ന കന്നിപ്പൂക്കളാണ് ഗൃഹാതുരത്വം എന്നിരിക്കെ ആർക്കെങ്കിലും വേണ്ടി വെറുതേ തള്ളി ഉള്ള മാനം കളയാതിരിക്കണേ മഹാത്മാക്കളെ! വിനയ പൂർവം, ജയൻ വർഗീസ്.
നിരീശ്വരൻ 2023-07-10 03:16:48
എന്റെ ഒന്നാമത്തെ സംശയം, കാമിച്ചേരിയുടെ കഥ വായിച്ചിട്ടാണോ ഈ തകർക്കുന്നത് എന്നുള്ളതാണ്, രണ്ടാമത്തെ മഹാഗുരുവിനെ തൊഴിക്കുമ്പോൾ ഏതു ഗുരുവാണെന്ന് വ്യക്തവുമല്ല. പിന്നെ ഇക്കാലത്ത് സാഹിത്യ അക്കാർഡാമി എന്ന് പറയുന്നത് എഴുത്തുകാരനെ സംബന്ധിച്ച് വലിയ എന്തോ ഒന്നാണെങ്കിൽ വായനക്കാരെ സംബന്ധിച്ചു കഥയായാലും ഹാസ്യകഥയായാലും മനസ്സിനെ സ്പർശിക്കാൻ കഴിയാത്ത കഥയോ ചിരിപ്പിക്കാൻ കഴിയാത്ത ഹാസ്യമോ ആയാൽ അവർ അവാർഡും മറക്കും രചനയും മറക്കും. ഒന്ന് നിങ്ങളുടെ ഭാഷ കാവ്യഭാഷയാണ് അത് പ്രതികരണകോളത്തിൽ ചൊരിഞ്ഞാൽ ഭാഷ പണ്ഡിതനല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് തലയും വാലുമില്ലാത്ത മണ്ണിരപോലെ തോന്നുകയുള്ളൂ. ഇങ്ങനെ തുറന്ന് എഴുതുന്നത്കൊണ്ട് വിരോധം തോന്നരുത്. അദ്ദേഹത്തിൻറെ രചന വായിച്ചിട്ടുണ്ടങ്കിൽ. ഭാഷാ പ്രവീണനായ അങ്ങ് അതിനെ കുറിച്ചെഴുതി ഞങ്ങളെയും ധന്യരാക്കണം . ഒരു പ്രവാസമലയാളിക്ക് ഇതുപോലെ ഒരു അവാർഡ് കിട്ടുന്നത് ഏറ്റവും സന്തോഷകരമായ ഒരു സംഗതിതന്നെ. പക്ഷെ അതിന്റെ ചുവട്ടിൽകൊണ്ടുവന്നു ഇത്തരത്തിലുള്ള രണ്ടു കമന്റ് എഴുതിയാൽ അത് ആ വ്യക്തിക്ക് സഹായകരമല്ല. പ്രതികൂലമായേ ബാധിക്കൂ അതുകൊണ്ട് രണ്ടു കയ്യിൽ പൊക്കി ഒരു കാലുകൊണ്ട് മടക്കി അടിക്കുന്ന കളരി പയറ്റ് നിറുത്തി എഴുതാൻ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ അഭ്യുദയ കാംഷിയും സ്നേഹിതനായ നിരീശ്വരൻ - ഐ ലവ് യു .
Jayan varghese 2023-07-10 11:59:34
കുറേ ചാടി. കിട്ടുന്നില്ല. ഇനി മുന്തിരിങ്ങ പുളിയ്ക്കും എന്ന് പറഞ്ഞു മടങ്ങുകയേ വഴിയുള്ളു. കള്ളകുറുക്കാ പോടെ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക