Image

അത് നിർദോഷമായ നിരീക്ഷണം ഒന്നും അല്ല (ജെ.എസ്. അടൂർ)

Published on 22 July, 2023
അത് നിർദോഷമായ നിരീക്ഷണം ഒന്നും അല്ല (ജെ.എസ്. അടൂർ)

എന്താണ് നിങ്ങളുടെ പ്രശ്നം? ഉമ്മൻ ചാണ്ടിയെ നേരെ ഹെലികോപ്റ്ററിൽ കൊണ്ട് പോയി സംസ്കാരം നടത്തണമായിരുന്നോ?
വിചാരിച്ചത് പോലെ ചിലരൊക്കെ ഉമ്മൻ ചാണ്ടിയെ അവസാനമായി യാത്ര പറയാൻ എല്ലായിടത്തും ജാതി / മത / പാർട്ടി ഭേദമന്യേ പതിനായിരകണക്കിന് സാധാരണ മനുഷ്യർ ആബാല വൃദ്ധം കാണാൻ വന്നതിൽ അലോസരമുണ്ട്. ചിലർക്ക് ആ കാഴ്ച അരോചകമായിരുന്നു
അവർ സങ്കടത്തിൽ ആളുകൾ ചേർന്ന ഒരു മനുഷ്യന്റെ വിലാപയാത്രയെ ' ശവ ആഘോഷ' യാത്രയാക്കി ഫ്രെയിം ചെയ്യുന്നത് ഏത് ' സ്പിരിറ്റിൽ ' ആയാലും അത് നിർദോഷമായ നിരീക്ഷണം ഒന്നും അല്ല. അത് ഒരു നരേറ്റിവാണ്. ചിലർക്ക് അത് ശരി യാണ് എന്ന് തോന്നി അതെ പ്രയോഗം ആവർത്തിക്കും.What do you see depends on where do you stand.
ചില ചാരു കസേര വരേണ്യർ അതിനെല്ലാം പഴിക്കുന്നത് മീഡിയയെ. ചിലർ പഴിക്കുന്നത് അങ്ങനെ ഒരു യാത്രയെ ചിലർ പറയുന്നു ഈ എം എസ് അങ്ങനെയൊരു യാത്ര ഇല്ലായിരുന്നു. ഈ എം എസ് ആയിരിന്നില്ല എ കെ ജി. ഇവർ രണ്ടു പേരും ആയിരുന്നില്ല നായനാർ. ഉമ്മൻ ചാണ്ടി ഇവരിൽ നിന്നെല്ലാം വെത്യസ്തൻ.
ഇവർ പറയുന്നത് കേട്ടാൽ തോന്നും മീഡിയയെകുറിച്ച് ജനങ്ങൾക്ക് അറിയില്ല എന്ന്. അത് മാത്രം അല്ല ഡിജിറ്റൽ യുഗത്തിൽ വ്യവസ്ഥപിത മീഡിയക്ക് പ്രത്യേകിച്ച് റോൾ ഒന്നും ഇല്ല. ടി വി സ്ഥിരമായി കാണുന്നത് തന്നെ അൻപതു അറുപതു, എഴുപത് വയസ്സ് ആയ വരാണ്. ഞാൻ ടി വി കണ്ട കാലം മറന്നു.
ആദ്യമായി മീഡിയ ബിസിനസ് ആണ്. എപ്പോഴും കാറ്റിനു ഒപ്പം തൂറ്റി എത്രയും കൂടുതൽ കാഴ്ചക്കരയും വായനക്കാരെയും കൂട്ടി ലാഭമുണ്ടാക്കുക എന്നതാണ് ബിസിനസ്. എവിടെ ഒക്കെ വിഷ്വൽ സാധ്യതയുണ്ടോ അവിടെയൊക്കെ ക്യാമറ കാണും. അത് കൊണ്ടാണ് ഇല്ലാത്ത വിഡിയോ തേടി അവർ കോയമ്പതൂരിൽ പോയത്. അത് കൊണ്ടാണ് അന്നത്തെ കാറ്റിന് അനുസരിച്ചു തൂറ്റി പച്ച കള്ളങ്ങൾ എഴുതിപിടിപിച്ചത്. ഇല്ലാ കഥകൾ മിനഞ്ഞു ഉമ്മൻ ചാണ്ടിയെ ടാർഗറ്റ് ചെയ്തു.
മീഡിയക്ക് പ്രത്യേകിച്ച് ഒന്നിനോടും വാചകകാസർത്തിനു അപ്പുറം വലിയ ലോങ്ങ്‌ ടെമ് പ്രതിബദ്ധത അന്നും ഇന്നും ഉണ്ടെന്ന് കരുതുന്നില്ല. വ്യവസ്ഥാപിത മീഡിയയുടെ പ്രധാന ബിസിനസ് കാശ് ഉണ്ടാക്കുക എന്ന സിംപിൾ ലോചിക്കാണ്. അത് കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ ക്രൂശിക്കുക എന്ന് മുറവിളി കൂട്ടിയവർ ഇന്നലെ അദ്ദേഹത്തെ വിശുദ്ധനാക്കിയത്. അതൊക്ക സാമാന്യ വിവരം ഉള്ളവർക്കറിയാം
അത് പോലെ മീഡിയ കാണാൻ ഇഷ്ട്ടം ഇല്ലാത്തവർ അത് ഓഫ്‌ ചെയ്തു ഒരു പുസ്തകം വായിച്ചാൽ തീരുന്ന പ്രശ്നമെയുള്ളൂ..
മീഡിയ മാത്രം അല്ല. ഉമ്മൻ ചാണ്ടിയെ കള്ള പ്രചരണം കൊണ്ട് ആക്രമിച്ചവർ. നാട് നെടുകെ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു ഒരു സ്ത്രീയുടെ കൂടെയുള്ള അശ്ലീല പോസ്റ്ററുകൾ. അന്നൊക്കെ ഇതൊക്കെ കണ്ടിട്ട് ഇപ്പോൾ അരോചകപെടുന്ന ' പാർട്ടി ബുദ്ധി ജീവികൾ അനങ്ങിയില്ല.
പക്ഷെ ഉമ്മൻ ചാണ്ടിയെ ക്രൂശിക്കുക എന്ന് അർത്തു വിളിച്ചവരെ അദ്ദേഹം നികൃഷ്ടർ എന്നു വിളിച്ചില്ല. ഓരോറ്റ മീഡിയ ഔട്ട്‌ലേറ്റും അദ്ദേഹം പോലീസിനെ വച്ച്  റെയ്സ് നടത്തിയില്ല. കള്ള കേസ് ഉണ്ടാക്കി അകത്താക്കാൻ ശ്രമിച്ചില്ല. മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയവരെയും കല്ലെറിഞ്ഞവരെ പോലും അദ്ദേഹം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ ആക്രമിച്ചില്ല. അരുതാത്ത ഒരു വാക്ക് പോലും ഉപയോഗിച്ച് ഇല്ല.അദ്ദേഹം എല്ലാം സഹിച്ചു ക്ഷമിച്ചു. പൊറുത്തു. അദ്ദേഹത്തോട് നീതി കേട് കാണിച്ച. അദ്ദേഹത്തിൻറ് കുടുംബത്തെ കുറിച്ച് കള്ളങ്ങൾ പറഞ്ഞ ആരോടും അദ്ദേഹം കാലുഷ്യമൊ വിദ്വേഷമൊ വെറുപ്പോ കാണിച്ചില്ല. അവസാനം അദ്ദേഹം നിരപരാധിയാണ് എന്ന് തെളിഞ്ഞ ശേഷമാണ് അദ്ദേഹം പോയത്.
ഇതൊന്നും അറിയാത്തവരല്ല ഇപ്പോൾ മീഡിയയെ പഴിക്കുന്നത്.അത് ഒരു എക്സ്ക്യൂസ്
അവർക്ക് അരോചകമായാതെ പതിനായിരങ്ങൾ രാപ്പകൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ പങ്കെടുത്തു എന്നുള്ളതാണ്.
ആ അരോചകം കൊണ്ടാണ് അവർ വിലാപയാത്രയെ ' ശവഘോഷ്' യാത്രയാക്കിയത്.
എന്താണ് അവരുടെ പ്രശ്നം?
ഉമ്മൻ ചാണ്ടിയെ ബാംഗ്ലൂരിൽ നിന്നു നേരത്തെ ഹെലികോപ്ട്ടറിൽ കൊണ്ട് വന്നു സംസ്ക്കരിkkanam🙏എന്നാണോഈ ' ഇടതു ' ബുദ്ധി ജീവികൾ പറയുന്നത്?
നിങ്ങൾ അരോചകപ്പെടുന്നതിൽ അത്ഭുതം ഒന്നും ഇല്ല. കാരണം അന്നും ഇന്നും നിങ്ങൾ ഉമ്മൻ ചാണ്ടിയെ ആക്രമിച്ചവരോടൊപ്പം ആയിരുന്നു.
അത് അറിയാൻ പാഴൂർപ്പടി വരെ പോകേണ്ട.

Join WhatsApp News
An Oomman Chandy’s fan 2023-07-22 02:54:08
Excellent reply to the critics of Oomman Chandy’s funeral.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക