Image

വിനായകൻ പറഞ്ഞത് (ജെ.എസ് . അടൂർ)

Published on 24 July, 2023
വിനായകൻ പറഞ്ഞത് (ജെ.എസ് . അടൂർ)

വിനായകന്റ് ഫ്ലാറ്റ് റയ്ഡ്.. ഫോൺ പിടിച്ചെടുക്കൽ. ഇതിനോടൊക്കെ കടുത്ത വിയോജിപ്പ്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞവരോട് അദ്ദേഹം ക്ഷമിച്ചു.
വിനായകൻ അയാളുടെ മനസ്സിലുള്ളത് പറഞ്ഞു. അത് വിവേകമല്ലന്ന് എല്ലാവർക്കും മനസ്സിലാവും. അത് അനവസരത്തിൽ ആയതു ഒരുപാടു പേരെ വേദനിപ്പിച്ചു കാണും.
പക്ഷെ അതിനു ഫ്ലാറ്റിൽ പരോശോധന, ഫോൺ പിടിച്ചെടുക്കൽ ഒക്കെ പോലീസ് അധികാര അധികപറ്റു തന്നെയാണ്.
ഉമ്മൻ ചാണ്ടി അത് ചെയ്യില്ലായിരുന്നു. ഉണ്ടായിരുന്നു എങ്കിൽ അത് തെറ്റാണ് എന്ന് പറഞ്ഞേനെ.
അതാണ് ചാണ്ടി ഉമ്മനും പറഞ്ഞത്.
വിനായകൻ പറഞ്ഞതിനോട് ഞാൻ ഉൾപ്പെടെ വിയോജിപ്പാണ്. പക്ഷെ അത് പറയാൻ അദ്ദേഹത്തിനുള്ള അവകാശം റൈടു എക്സ്പ്രെഷനാണ്.
എനിക്ക് തോന്നുന്നത് പോലെ എല്ലാവർക്കും തോന്നണം എന്നില്ല എന്ന ജനായത്ത ബോധം  ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത് കൊണ്ടാണ് ജനലക്ഷങ്ങൾ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നത് എന്ന് കൊണ്ഗ്രെസ്സ് സുഹൃത്തുക്കൾ ഉൾപ്പെടെ ഉള്ളവർ തിരിച്ചറിയണം 🙏🙏🙏
എനിക്ക് ഉമ്മൻ ചാണ്ടിയോട് തോന്നുന്നത് പോലെ എല്ലാവർക്കും തോന്നണം എന്നില്ല എന്ന തിരിച്ചറിവും ജനയാത്ത ബോധത്തിൽ ഉണ്ടാകണം 

Join WhatsApp News
Malayalee American 2023-07-24 20:08:22
ഏകാധിപതികളുടെ ലോകത്ത് നടക്കുന്ന സംഭവങ്ങളാണ്പിണറായിയുടെ ലോകത്തും മോദിയുടെ ഭരണത്തിൻ കീഴിൽ സംഭവിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കിൽ എന്ത് സ്വാതന്ത്യം. ഇത്തരം വൃത്തികേടുകൾക്ക് കൂട്ട് നിൽക്കുന്നവർക്ക് അതുകൊണ്ട് പ്രയോചനം ഉണ്ട് . വിനായകൻ പറഞ്ഞാൽ അവന്റെ വിനാശം നിശ്ചയം. കഷ്ടം! At least those who live in this country and citizens speak up and make it heard. We are free to express our thoughts without fear and favor.
Mathew Mani 2023-09-27 01:42:06
This guy Vinayakan is self centred emotionless guy who has real pathetic miserable attitude towards fellowbeings.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക