Image

ആങ്കർ മാനേജ്മെന്റ് : ദേഷ്യത്തെ എങ്ങനെ മാനേജ് ചെയ്യും (ജെ.എസ്. അടൂർ)

Published on 27 July, 2023
ആങ്കർ മാനേജ്മെന്റ് : ദേഷ്യത്തെ എങ്ങനെ മാനേജ് ചെയ്യും (ജെ.എസ്. അടൂർ)

മനുഷ്യന് ഏറ്റവും പ്രായസം ഉള്ള കാര്യമാണ് കോപം എങ്ങനെയാണ് മാനേജ് ചെയ്യുക എന്നത്. ദേഷ്യം വരാത്ത മനുഷ്യർ ഇല്ല. ദേഷ്യം വരുമ്പോൾ പലപ്പോഴും വാക്കുകളും മനസ്സും കൈവിട്ടു പോകും. വാക്കുകൾ കൈവിട്ടു പോയാൽ അത് ആളുകളെ മുറിപെടുത്തും. വാക്കുകൾക്ക് പലപ്പോഴും വാളുകളെക്കാൾ മൂർച്ചയുണ്ട്.

നാക്കിൽ നിന്ന് പോയ വാക്കും  വില്ലിൽ നിന്ന് പോയ അമ്പും തിരിച്ചു എടുക്കാൻ സാധിക്കില്ല. വാക്കുകൾ ക്ക് മുറിപ്പെടുത്താനും സുഖപ്പെടുത്തുവാനും സാധിക്കും.
അത് കൊണ്ട് തന്നെ കോപം നിയന്ത്രിച്ചു വാക്കുക്കൾ സൂക്ഷിച്ചു ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതാണ്. മനസിന് സമാധാനം കാണും.

ഇതു പലപ്പോഴും എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ ഒരു ഗ്ലോബൽ ട്രെയിനിങ് നടത്തുകയായിരുന്നു. അന്ന് എനിക്ക് കഷ്ട്ടി മുപ്പത് വയസ്സ്. ഏതാണ്ട് 20 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ ഉണ്ട്. ഞാൻ ആദ്യമായാണ് അങ്ങനെ ഒരു പ്രോഗ്രാം നടത്തിയത്. അതിന്റ ചാർജ് ഉള്ള അന്താരാഷ്ട്ര സംഘടനയുടെ ഉദ്യോഗസ്ഥ ഇഗ്ളീഷ് വനിതയുടെയും ആദ്യ പ്രോഗ്രാം . അവർക്കൊക്കെ ഒരു ഇന്ത്യക്കാരെനെകൊണ്ട് ആ ഒരാഴ്ച ട്രെയിനിങ് നടത്തുന്നതിൽ അല്പം അലോസരവും സ്വല്പം സ്കെപ്റ്റിസവും ഉണ്ടായിരുന്നു. അതും ഒരു പയ്യനെകൊണ്ട്.
ക്ലെയർ എന്നായിരുന്നു അവരുടെ പേര്. അവർ സെക്കന്റ് വച്ച് ആ പ്രോഗ്രാം മൈക്രോ മാനേജ് ചെയ്യാൻ ശ്രമിച്ചത് എന്നെ അല്പം അസ്വസ്ഥനാക്കി. അങ്ങനെ ഒരു ദിവസം ഞാൻ ഒരു സെഷൻ ഫെസിലിറ്റേറ്റ് ചെയ്തു കഴിയുന്നതിന് മുമ്പ് അവർ വെറോരു മൈക്ക്മായി വന്നു എന്നെ ഇന്ററ്ററപ്റ്റ് ചെയ്തു. ഏതാണ്ട് 95% തീർന്ന ആ സെഷൻ അവസാനിച്ചു എന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചു. എന്റെ മുഖത്തും കണ്ണിലും ദേഷ്യവും കോപവും ഇരച്ച് കയറുന്നത് എന്റെ ജേഷ്ഠ സഹോദരനു തുല്യമായ എന്റെ സഹ പ്രവർത്തകൻ കണ്ടു.. അദ്ദേഹം സൈക്കൊളജിസ്റ്റും കൗൺസിലറുമാണ്. വളരെ നല്ല മനുഷ്യൻ. അദ്ദേഹം പെട്ടന്ന് എഴുനേറ്റ് പുറത്തു തട്ടി പറഞ്ഞു നമുക്ക് അല്പം വെളിയിൽ പോകാം എന്ന്. അത് ഞാൻ പൊട്ടിതെറിക്കുന്നതിന് മുൻപ് ആയതു കൊണ്ട് ഞാൻ അദ്ദേഹത്തെ അനുഗമിച്ചു

എന്നിട്ട് അദ്ദേഹം പറഞ്ഞു സാധാരണ ഏത് മനുഷ്യനും ദേഷ്യം വരും . പക്ഷെ ലീഡർഷിപ്പിന്റെ ആദ്യ പാഠം എങ്ങനെ നിങ്ങൾ അത് മാനേജ് ചെയ്യുന്നു എന്നാണ്. അദ്ദേഹം എന്നോട് കുളിമുറിയിൽ പോയി മുഖം നന്നായി കഴുകി. പത്തു പ്രാവശ്യം ഡീപ് ബ്രീത്തു ചെയ്യാൻ പറഞ്ഞു. അത് കഴിഞ്ഞപ്പോൾ എന്റെ വികാര വിക്ഷോഭം കുറഞ്ഞു നോർമലായി. എന്നിട്ട് ഞങ്ങൾ രണ്ടു പേരും ആ ക്യാമ്പസിലൂടെ നടന്നു അദ്ദേഹം കോപത്തെ നിയന്ത്രിക്കാൻ ചിലതൊക്കെ പറഞ്ഞു തന്നു.

ആ ട്രെയിനിങ് അവസാനം ക്ലെയർ വന്നു എന്നെ ആശ്ളേഷിച്ചു കരഞ്ഞു.  കാരണം അവരുടെ കൂടെ ഉള്ളവർ അവരോട് പറഞ്ഞു അവർ അങ്ങനെ ഒരു സെഷൻ ഇന്ററപറ്റ് ചെയ്തത് തെറ്റാണ് എന്ന്. പക്ഷെ അതിനെകുറിച്ച് ഞാനോ ഞങ്ങൾ ആരും പരാതിപെട്ടില്ല എന്ന് മാത്രം അല്ല വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അത് അവരെ വല്ലാതെ സ്പർശിച്ചു. ആ പ്രോഗ്രാമാണ് ജീവിതത്തിൽ ഏറ്റവും ഇൻസ്പയറിങ്ങ് പ്രോഗ്രാം എന്ന് അവിടെ വന്നവർ എല്ലാം പറഞ്ഞു. ലണ്ടൻ ആസ്ഥാനമായുള്ള സംഘടനയുടെ സി ഈ ഓ ഒരു കത്ത് അത് കഴിഞ്ഞു എഴുതി. You have touched the heart of each and every participant and inspired them to make Change  happen. ആ കത്ത് ഞാൻ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം യു കെ യിൽ പോയപ്പോൾ ക്ലെയറിനെകണ്ടു. വളരെ വർഷങ്ങൾക്ക് ശേഷം. വളരെ നല്ല കൂട്ടുകാരാണ്.
പക്ഷെ അന്ന് ഞാൻ കോപിച്ചു പൊട്ടി തെറിച്ചെങ്കിൽ അത് ഒരു പക്ഷെ എന്റെ മൊത്തം കരിയറിനെ ബാധിക്കുമായിരുന്നു. കാരണം ആ ട്രെയിനിങ്ങിനു വന്നവർ പറഞ്ഞു പറഞ്ഞു ലോകമെമ്പാടും ആളുകൾ വിളിക്കാൻ തുടങ്ങി. ഇറ്റലിയിലെ യൂ എൻ സ്റ്റാഫ്‌ കോളേജിൽ ട്രെയിനറായി.
ആ ട്രയിനിങ്ങ് സംഘടിപ്പിച്ച സംഘടന പൂനയിൽ ഞാൻ നേതൃത്വം കൊടുത്തിരുന്ന നാഷണൽ സെന്റർ ഫോർ അഡ്വകസി സ്റ്റഡീസിന് ഓഫിസ് ബിൽഡിങ് പണിയാൻ സാമ്പത്തിക സഹായം തന്നു.

പക്ഷെ ആ ഒരു നിമിഷം എന്റെ കോപം കൈവിട്ടു എങ്കിൽ എല്ലാം കൈവിട്ടു പോയേനെ.
പിന്നീട് എപ്പോൾ ദേഷ്യം അറിയാതെ വന്നാൽ ഞാൻ ഉടനെ ബാത്ത്റൂമിൽ പോയി മുഖം കഴുകും. പത്തു പ്രാവശ്യം ഡീപ് ബ്രീത് ചെയ്യും. എന്നിട്ട് ചിരിച്ചു കൊണ്ട് ഒന്നും സംഭവിക്കാത്ത രീതിയിൽ തിരിച്ചു വരും. വീട്ടിൽ ആണെങ്കിൽ ദേഷ്യം വരുമ്പോൾ അപ്പോഴേ സ്ഥലം വിടും. പിന്നെ മനസ്സ് ശാന്തമാക്കി തിരിച്ചു വരും.
ഇപ്പോൾ കഴിവതും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കും. പ്രൊഫെഷ്ണൽ കരിയറിൽ രണ്ട് പ്രാവശ്യം ദേഷ്യപെട്ടു. പക്ഷെ ഇടനെ തന്നെ പോയി ക്ഷമ പറഞ്ഞു.
ദേഷ്യം വരുമ്പോൾ മറ്റേ ആളുടെ പോയിന്റ്  ഓഫ് വ്യൂ മനസിലാക്കാൻ ശ്രമിച്ചാൽ പകുതി പ്രശ്നം തീരും. അത് പോലെ പെട്ടന്ന് റിയാക്റ്റ് ചെയ്യാനുള്ള മാനസിക അവസ്ഥക്ക് ബ്രേക്ക്‌ ഇട്ടാൽ പ്രശ്നം ഒരുപാടു മാനേജ് ചെയ്യാം.

ഒരുപാടു കാലമായി ദേഷ്യം ഉള്ളിൽ ഉണ്ടായാൽ അത് വിദ്വേഷമാകും പിന്നെ വെറുപ്പാകും. ഉള്ളിൽ മുഴുവൻ വെറുപ്പായാൽ പിന്നെ അത് ടോക്സിക്ക് മനസ്‌ഥിതിയായി ഹിംസ മനോഭാവമാകും..
എന്റെ ആ ജേഷ്ഠ  സഹോദരൻ മൂപ്പത് വയസിൽ എന്നെ ദേഷ്യം മാനേജ് ചെയ്യാൻ പഠിപ്പിച്ചതാണ് ജീവിതത്തിലും പ്രൊഫഷനിലും ലീഡർഷിപ്പ് റോളിലും സഹായിച്ചത്.
അത്കൊണ്ട് തന്നെ ആരോടും വിദ്വേഷംമൊ വെറുപ്പോ ജീവിതത്തിൽ ഉണ്ടായില്ല. അത് രണ്ടുമില്ലങ്കിൽ മനസ്സിൽ സ്നേഹം നിറയും. സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ ഭയം കാണില്ല. സമാധാനം കാണും.

വിദ്വേഷവും വെറുപ്പും ഉള്ളിടത്തു സ്നേഹം വളരില്ല. അരക്ഷിതത്വം കൂടും. മനസമാധാനം കുറയും
സ്നേഹം കൊണ്ട് മാത്രമെ മനുഷ്യനെ അറിയാനും മനുഷ്യനെ തൊടാനും മനുഷ്യൻ ആകാനും സാധിക്കുക്കയുള്ളു. അതാണ് ഞാൻ ജീവിതത്തിൽ പഠിച്ച പാഠം.
അതാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ്യനിൽ നേരിൽ കണ്ടതും
ജെ എസ്  

Join WhatsApp News
Peace and Blessings ! 2023-07-27 14:25:27
Good points ; the gentle words of wisdom of the Holy Father on the occasion of the Youth Festival at Medjugorge to bless our hearts too , to trust in the graces that God pours into our lives - there may be occasions when one cannot go to the restroom and wash the face - such as being around children who may become restless during the Holy Mass ; instead one can deeply breath in The Spirit as His graces from The Lord , to see the child and each of us too in the glory of is grace in which our Lord and His Mother already see us since God is beyond time , to thus praise Him with the intended victim of the anger , families and with all holy Sts and holy angels as the reality in the Holy Mass to the fullest extent as possible in this world . Asking The Lord to open our hearts to that truth by setting us free from all that block same - to taste a bit atleast of the peace of heaven and its pure Love already here to pervade our lives too ever more deeply as was the case of the Sts - St.Alphonsa too , whose Feast Day is on 28th - the grace that likely helped the departed leader too . Blessings !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക