Image

ഉമ്മൻ ചാണ്ടിയെ വിധിക്കുന്ന 'വിപ്ലവ' കണക്കപിള്ളമാർ അറിയാൻ (ജെ.എസ്. അടൂർ)

Published on 11 August, 2023
ഉമ്മൻ ചാണ്ടിയെ വിധിക്കുന്ന 'വിപ്ലവ' കണക്കപിള്ളമാർ അറിയാൻ (ജെ.എസ്. അടൂർ)

പൂച്ച പാല് കുടിക്കുന്നത് പോലെ ഉമ്മൻ ചാണ്ടിയെ വിധിക്കുന്ന ' വിപ്ലവ ' കണക്കപിള്ളമാർ അറിയാൻ
പ്രിയ തോമസ് ഐസക്ക്‌ ഇക്കോണമിക്സ് പഠിച്ചയാളാണ്. പക്ഷെ അദ്ദേഹം ചിലപ്പോൾ അവതരിപ്പിക്കുന്ന ഇക്കൊണോമിക്സ് വിചിത്രമാണ്. ഇപ്പോൾ അദ്ദേഹം അവതരിപ്പിക്കുന്ന ' കണക്ക് ' കേട്ടാൽ ഉമ്മൻ ചാണ്ടി ഏതോ അപരാധം ചെയ്തത് പോലെയാണ്!!
അത് മാത്രം അല്ല തോമസ് ഐസക് പുതുപ്പള്ളിക്ക്‌ വേണ്ടി എന്തോ സ്പെഷ്യൽ സുരക്ഷ പെൻഷൻ കൊടുത്തത് പോലെയുള്ള അവകാശ വാദം.
അത് മാത്രം അല്ല പുതുപ്പള്ളിക്കാർക്ക്‌ സുരക്ഷ പെൻഷൻ കൊടുത്തു അവരെയെല്ലാം ഉദ്ധരിച്ചത് ഐസക് മന്ത്രിയും കൂട്ടരുമാണ് എന്ന് തോന്നും.
അത് മാത്രം അല്ല. ഭരണപാർട്ടി ജനങ്ങൾക്ക് കനിഞ്ഞു നൽകുന്ന ഏതോ മെഹർബാനി എന്ന് തോന്നും അദ്ദേഹം എഴുതിയത് കണ്ടാൽ. കേരളത്തിൽ താരതമ്യേനെ സർക്കാരിന് കാശ് കൊടുക്കുന്നത് ഈ നാട്ടിലെ പാവപെട്ടവരാണ്. ഭാഗ്യകുറി. മദ്യം. ഉപ്പ് തൊട്ട് കർപ്പൂരം വരെ ടാക്സ്. എന്നിട്ട് അവർക്ക് കിട്ടുന്നത് ചെറിയ പെൻഷൻ. അത് അവരുടെ ബേസിക് റൈറ്റാണ്. അല്ലാതെ 1600 രൂപയിൽ 1000 രൂപയും ഏതോ സർക്കാർ ' നൽകിയതല്ല " സർ. അത് മെഹർബാനി അല്ല സർ!! അത് അവരുടെ right to life ആണന്നറിയുക.
ഉമ്മൻ ചാണ്ടി ചെയ്യാത്ത മഹാത്ഭുങ്ങൾ ചെയ്തത് ഐസക്കും മന്ത്രിയും അദ്ദേഹത്തിന്റെ ഭരണപാർട്ടിയുമാണന്ന് തോന്നും. പുതുപ്പള്ളിക്കാരുടെ ഒരു ഭാഗ്യമേ!!!
 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നത് 2016 ആദ്യനാലുമാസം വരെ. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്നു ശേഷം അദ്ദേഹത്തെ കുറ്റം വിധിക്കാനുള്ള തോമസ് ഐസക്ക് ശ്രമിക്കുമ്പോൾ ഉമ്മൻ ചാണ്ടിക്ക്‌ മറുപടി പറയാൻ സാധിക്കില്ല. എന്ന് വിചാരിച്ചു പറയുന്ന കണക്ക് വെള്ളം തൊടാതെ വിഴുങ്ങാൻ എല്ലാവരും മണ്ടൻമാരല്ലന്നറിയുക
ഐസ്ക്ക്‌ എന്തോ വലിയ കാര്യം സംഭവിച്ചപോലെയാണ് 2015 ലെ 600 രൂപ പെൻഷൻ ഇപ്പോൾ 1600 രൂപയായി ഉയർത്തി എന്ന് പറയുമ്പത്. 2015 ലെ വില നിലവാരം അല്ല 2023 ൽ എന്നു കൊച്ചു കുട്ടികൾക്ക് പോലും അറിയാം.2015 മുതൽ ഇൻഫ്ളെഷൻ കൂട്ടിയാൽ 1600 രൂപ കുറവാണ് എന്ന് തോമസ് ഐസക് അറിയണം. അത് മാത്രം അല്പം 2015 തൊട്ട് സർക്കാർ ജീവനക്കാരുടെയും സർക്കാർ പെൻഷൻ കൂടി തുലനം ചെയ്തു നോക്കിയാൽ സുരക്ഷ പെൻഷൻ അതിന്റ ഒരു ചെറിയ ശതമാനം.
ഇപ്പോൾ കിട്ടുന്ന സുരക്ഷ പെൻഷൻ ഒരു ദിവസം വെറും 53 രൂപയാണ്. അത് കൊണ്ട് ഒരു കുടുംബം എങ്ങനെ കഴിയും പ്രിയ ഐസക്കേ?
പിന്നെ നിങ്ങളുടെ കാലത്ത് പെൻഷൻ കുടിശിക വന്നില്ലേ പ്രിയ ഐസക്?
സുരക്ഷ പെൻഷൻ 2014- ൽ 600 രൂപയായിരുന്നു എങ്കിൽ ഇപ്പോൾ അത് 3000 രൂപയെങ്കിലും ആകേണ്ടതാണ്.
പിന്നെ കേരളത്തിൽ സാമൂഹിക സുരക്ഷ പെൻഷൻ തുടങ്ങിയത് കൊണ്ഗ്രെസ് ഭരണത്തിൽ ഇരുന്നപ്പോഴാണ്. അത് പോലെ തൊഴിൽ ഉറപ്പ്. ആശ്രയ പദ്ധതി. തൊഴിൽ ഇല്ലായ്‌മ വേതനം. കാരുണ്യ. കൊക്ലിയർ ഓപ്പറേഷൻ.
എന്നിട്ടാണ് സാമൂഹിക സുരക്ഷ പെൻഷനിൽ ഭയങ്കര വിപ്ലവം നടത്തി എന്ന് പറഞ്ഞു ഉമ്മൻ ചാണ്ടിക്ക്‌ നേരെ കൈ ചൂണ്ടുന്നത്?
പൂച്ച പാല് കുടിക്കുന്നത് പോലെ ഇങ്ങനെയൊക്കെ എന്തെങ്കിലും ' കണക്ക് ' നിരത്തി മരിച്ചു പോയ ഉമ്മൻ ചാണ്ടിക്ക്‌ എതിരെ വിധി പ്രസ്താവന നടത്തിയാൽ ഏശില്ല.

ഡോ. തോമസ് ഐസക് പറഞ്ഞത്
ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന.
ഇവർക്ക് ഇന്ന് 1600 രൂപ വീതം പെൻഷനുണ്ട്. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിച്ചപ്പോൾ 600 രൂപയായിരുന്നു പെൻഷൻ. 1000 രൂപ പെൻഷൻ പിണറായി സർക്കാർ വർദ്ധിപ്പിച്ചു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ കാലത്തോ? വെറും 100 രൂപയാണ് വർദ്ധന.
അതും 18 മാസം കുടിശികയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.
വിഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെൻഷൻ 120 രൂപയായിരുന്നു. അതു തന്നെ 28 മാസം കുടിശികയായിരുന്നു. ഈ കുടിശികയും തീർത്തു. പെൻഷൻ 500 രൂപയായി ഉയർത്തിയത് വിഎസ് സർക്കാരാണ്.
ചുരുക്കത്തിൽ ഇന്ന് പുതുപ്പള്ളിയിലെ 35000-ത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് ലഭിക്കുന്ന 1600 രൂപയിൽ 1500 രൂപയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നൽകിയിട്ടുള്ളവയാണ്. ഇനി പുതുപ്പള്ളിയിലെ വയോജനങ്ങൾ തീരുമാനിക്കുക. ഏതു ഭരണമാണ് വയോജനങ്ങളോട് കൂടുതൽ നീതിപുലർത്തിയിട്ടുള്ളത്? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക