Image

ക്രോണി മീഡിയ - ക്രോണി ക്യാപറ്റലിസം (ജെ.എസ്. അടൂർ)

Published on 21 August, 2023
ക്രോണി മീഡിയ - ക്രോണി ക്യാപറ്റലിസം (ജെ.എസ്. അടൂർ)

ഇന്ന് ടി വി ചാനലുകളിൽ പലതും മറ്റ് ബിസിനസ് നടത്തുന്നവരുടെ പി ആർ എന്റെർപ്രൈസ്.. അഡാനി, അമ്പാനി പോലുള്ള വൻകിട കോർപ്പേരെറ്റുകൾ മീഡിയ ചാനൽ വാങ്ങികൂട്ടുന്നത് അവരുടെ ഇക്കൊനൊമിക് ക്യാപ്പിറ്റൽ സംരക്ഷണത്തിനും അതിന് വേണ്ടി ഭരിക്കുന്നവർക്ക് പൊളിറ്റിക്കൽ ക്യാപിറ്റൽ വ്യാപാരം നടത്തി ലാഭം കൂട്ടുന്ന പരിപാടി. കുറെ മീഡിയ ചാനലുകൾ ഉണ്ടെങ്കിൽ കമ്പിനി അഡ്വർടൈസിങ്ങ് കമ്പിനി മുതലാളിയുടെ പി ആർ. പിന്നെ ഭരിക്കുന്നവരുടെ  ആശ്രീത -ഗുണഭോക്ത സ്തുതി ഗീതം.
അധികാരത്തിൽ ഉള്ളവരുടെയും ഭരിക്കുന്നവരുടെയും ഗുണ്ഭോക്താക്കളായി അവർക്ക് വേണ്ടി മാത്രം ഒളിഞ്ഞും തെളിഞ്ഞും മാത്രം മാധ്യമ അമേദ്ധ്യ പ്രവർത്തന നടത്തുന്ന മീഡിയ ഔട്ട്‌ലെറ്റുകളാണ് ക്രോണി മീഡിയ - അഥവാ ഗോദി മീഡിയ. ഇന്ത്യയിൽ അധികാരത്തിൽ അധികാര പാർട്ടിയിൽ പൈസ ഇൻവെസ്റ്റ് ചെയ്തു സർക്കാർ കോൺട്രാകടകളിലൂടെയും ടാക്സ് ഇളവു കളിലൂടെയും പത്തിരട്ടി ലാഭം കൊയ്യുന്ന ഏർപ്പാടാണ് ക്രോണി ക്യാപ്പിറ്റലിസം അഥവാ അധികാര ചെങ്ങാത്ത മുതലാളിത്വം. അതിനു അധികാര ശിങ്കിടി മുതലാളിത്വം എന്നും പറയാം. അതിന്റ പബ്ലിക് എക്സ്റ്റൻഷൻ സർവീസാണ് ക്രോണി മീഡിയ. അധികാര ശിങ്കിടി മാധ്യമങ്ങൾ.
ഇന്ന് ഒരു ചാനലൊ യു ട്യൂബോ ഉണ്ടെങ്കിൽ ആർക്കും പെട്ടന്ന് ' ജന ശബ്ദവും ' ധർമ്മിക ശബ്ദവുമൊക്കെയാകാം. റിപബ്ലിക് ഓഫ് ലൈസ് മുതലാളി സാമി ചോദിക്കുന്നത് ' ഇന്ത്യ വാന്റ്സ് ടു നോ ' എന്ന ഗീർവാണം. അയാൾ മാത്രം വായിൽ വന്നത് മാത്രം വിളിച്ചു കൂവുന്ന ചാനൽ കാണുന്നത് നിർത്തി വച്ചിട്ട് ഒരുപാട് നാളായി. അധികാരത്തിന്റെ ശിങ്കിടി അധികാരപാർട്ടികളുടെയോ മീഡിയ പ്രോപഗണ്ടയുടെ നിലനിൽപ്പ് തന്നെ പലവിധത്തിൽ സർക്കാർ കൊടുക്കുന്ന പരസ്യങ്ങളും അധികാരത്തിൽ ഉള്ളവരുടെ ശിങ്കിടികൾ കൊടുക്കുന്ന ' സംഭാവനയോ ' ലോണോ ഒക്കെയാണ്. ലോട്ടറി മാർട്ടിൻ ' സംഭാവന ' ഓർമ്മയുണ്ടോ?
അധികാരത്തിൽ ഉള്ളവരുടെ കുടുംബത്തിൽ ഉള്ളവർ ക്രോണി സംരഭങ്ങൾ തുടങ്ങിയാൽ അധികാര ശിങ്കിടി മുതലാളിമാർ ലോൺ കൊടുക്കും കള്ള കൺസൽറ്റൻസി ഉണ്ടാക്കി മാസപ്പടിയും വർഷപ്പടിയും കൊടുക്കും അതു എല്ലാം ഉദ്ദിഷ്ട്ട കാര്യത്തിനുള്ള ഉപകാര സ്മരണകളാണ്. അധികാരമുഗയോഗിച്ചു പല രീതിയിൽ ഒളിഞ്ഞും തെളിഞ്ഞും റെന്റ് സീക്കിങ് നടത്തുന്ന ഏർപ്പാടിനെയാണ് അഴിമതി എന്നു പറയുന്നത്. അത് കമ്മീഷൻ ഹവാല വഴി ഗൾഫിൽ ഇൻവെസ്റ്റ്‌ ചെയ്തു വേറൊരു പണിയും ചെയാത്തമക്കൾക്ക് വൻ ശമ്പളത്തിൽ നിയമിക്കം. അല്ലെങ്കിൽ എല്ലാ കരാറും കൺസൽറ്റൻസി കൊടുത്തു പിൻവാതിൽ നിയമനം തൊട്ട് നടത്തി ബിസിനസ് പൊടി പൊട്ടിക്കാം. അല്ലെങ്കിൽ വീട്ടുകാരെ കൊണ്ട് ഷെൽ കമ്പിനിതുടങ്ങി സംരഭക ബിസിനസ് നടത്താം.
ഗോദി സംരഭകർ ഒരു പണിയും ചെയ്തില്ലയെങ്കിലും കോടികൾ ഉണ്ടാക്കും. അങ്ങനെയാണ് അഹമ്മദ്ബാദിൽ ഒരു മന്ത്രി പുത്രൻ വർഷങ്ങൾ കൊണ്ട് പത്തിരട്ടി ലാഭമുണ്ടാക്കിയത്. അതിന്റ ലോജിക് ഗോദി ബിസിനസ് ലോജിക്കാണ്. പൂച്ച പാല് കുടിക്കുന്നുത് പോലുള്ള എക്സ്ട്രാ ലോജിക്.
ഇന്ന് ഏത് കള്ള തടിവെട്ടുകാരനും ബ്ലേഡ് മുതലാളിക്കും ചിട്ടി - പാട്ടക്കാരനും ഇരുപത് കോടി സംഘടിപ്പിച്ചാൽ ചാനൽ തുടങ്ങാം.അല്ലെങ്കിൽ ഭരണ അധികാരികളുടെ ശിങ്കിടികളോ അല്പം ബ്ലാക് മണി ഉള്ളവരുടെ സഹായത്താലോ അല്പം വാചക കസർത്തും മീഡിയ ടാഗും ഉണ്ടെങ്കിൽ ചാനൽ തുടങ്ങാം. അതിൽ എന്ത് തരികിട ഉണ്ടെങ്കിൽ, ശമ്പളം കൊടുത്തില്ലങ്കിൽ, ടാക്സ് പേരിനു വേണ്ടി മാത്രം കൊടുത്തെങ്കിൽ അധികരികൾ ഗോദി മീഡിയക്ക്‌ നേരെ കണ്ണടക്കും. ഒരു ഓഡിറ്റും നടത്തില്ല.
എന്നാൽ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനോ അല്ലെങ്കിൽ മീഡിയയോ അധികാരത്തിൽ ഉള്ള ഏമാൻമാരെയോ അവരുടെ ശിങ്കിടികളെയോ ശിങ്കിടി മുതലാളിമാരെയോ വിമർശിച്ചാൽ അധികാര - ഭരണത്തിന്റെ കാളികൂലിപ്പടയും അധികാരത്തിന്റെ പോലീസും അധികാര അഹങ്കാരങ്ങളും അവരെ ടാർഗറ്റ് ചെയ്യുംഭീഷണിപെടുത്തും. നിരവധി കേസുകൾ കൊടുക്കും. അർദ്ധ രാത്രിയിൽ റയ്ഡ് ചെയ്യും. വീട്ടിലേക്കു അധികാര ആശ്രീത കാളികൂളി കലാൾപ്പട മാർച്ച്‌ ചെയ്യും. ഭീഷണിപെടുത്തും. വേണ്ടി വന്നാൽ കൊല്ലും. വെട്ടിയോ വെടിവച്ചോ വാഹന അപകടത്തിലോ.
അങ്ങനെയാണ് കഴിഞ്ഞ ദിവസവും ബീഹാറിൽ ഓഗസ്റ് 17 തീയതി വെറും  35  വയസ്സ് മാത്രമുള്ള വിനാസ് കുമാർ യാദവിനെ വെടിവച്ച് കൊന്നത്. ദൈനിക് ജാഗ്രൻ പത്രത്തിലായിരുന്നു പ്രവർത്തിച്ചത രണ്ട് വർഷം മുമ്പ് അയാളുടെ സഹോദരൻ ശശി ഭൂഷൻ യാദവിനെ കൊന്നു. കർണാടകയിൽ ഗൗരി ലങ്കേഷിനെ കൊന്നു . ഇതൊന്നും അവിടെ മാത്രം അല്ല. കേരളത്തിലും സംഭവിക്കാം. വിമർശിച്ചാൽ തീർത്തു കളയും.അതാണ് മെസ്സേജ്. മുസ്സോളിനിമാർ പലവേഷത്തിലും ഭാവത്തിലും വീണ്ടും ജനിക്കുന്നു. ഫാസിസത്തിനും ഫാസിസ്റ്റ്കൾക്കും വിമർശനത്തെ താങ്ങാൻ ആവില്ല. തട്ടികളയും.
കേരളത്തിൽ അധികാരികളെയോ അവരുടെ ആശ്രീതരെയോ വിമർശിച്ചാൽ അധികാരവും അവരുടെ എല്ലാ മസിൽ സന്നാഹങ്ങളും അതിന്റ കാളികൂള സംഘികളും വേട്ടയാടും. ആശ്രീത ഗുഭോക്താക്കൾ ഹിസ് മാസ്റ്റേഴ്സ് വോയിസ്‌ ആകും. അധികാരികൾ അനങ്ങില്ല.
ചില ചാനൽ കച്ചോടക്കാരുടെ ധാർമ്മിക ഉശിരും വാചക കസർത്തുമൊക്കെ ' ധാർമിക ' ഗീർവാണവും കണ്ടാൽ ചില ജാരൻമാരുടെ ചാരിത്ര്യ പ്രസംഗം പോലെ തോന്നുന്നത് എന്ത് കൊണ്ടായിരിക്കും?
അതോ മാധ്യമ കച്ചവടക്കാർക്ക് ധർമ്മികത ഒന്നും പ്രശ്നമല്ലേ?  സ്വന്തം കച്ചവടത്തിൽ എല്ലാ തരികിട കാണിച്ചാലും പ്രശ്നം ഇല്ല. ഹിസ് മാസ്റ്റേഴ്സ് വോയിസ് ആയി നല്ല ഗോദി മീഡിയ വാചക കസർത് നടത്തിയാൽ അധികാര ഏമാന്മാർ പല വിധത്തിൽ സഹായിക്കും.
അല്ലെങ്കിൽ എൻ ഡി ടി വി ക്ക്‌ പറ്റിയത് പോലെ സർക്കാർ സന്നാഹങ്ങൾ ഉപയോഗിച്ച് വിരട്ടി ശിങ്കിടികളെകൊണ്ട് ഏറ്റു എടുത്തു സ്റ്റെറിലൈസ് ചെയത് ഗോദി മീഡിയയാക്കും.
എന്തായാലും ' ധർമ്മ പുരാണ' മാണ് കാണുന്നതും കേൾക്കുന്നതും. പ്രചാപതിയുടെ അമേദ്ധ്യതിന്നു എന്ത് മണം!!!!
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക