Image

വിനായക ചതുർത്ഥി - സെപ്റ്റംബർ 19  (സുധീർ പണിക്കവീട്ടിൽ)

Published on 18 September, 2023
വിനായക ചതുർത്ഥി - സെപ്റ്റംബർ 19  (സുധീർ പണിക്കവീട്ടിൽ)

"ഹരി ശ്രീ ഗണപതയേ നമ:" പുരാണങ്ങൾ അച്ചടിക്കാനുള്ളതല്ലായിരുന്നുവെന്നു ഹിമാലയത്തിന്റെ താഴ്വരയിലെ ആശ്രമത്തിൽ കഴിയുന്ന  ഓം സ്വാമി എന്ന പേരിൽ അറിയപ്പെടുന്ന ആത്മീയഗുരുവും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും  പറയുന്നു. ഗുരുകുല സംവിധാനത്തിൽ ഗുരുക്കന്മാർ കുട്ടികൾക്ക് വിദ്യ പകരാൻ ഉപയോഗിച്ചിരുന്ന കഥകൾ നമ്മൾ അക്ഷരാർത്ഥത്തിൽ എടുക്കുമ്പോഴാണ് പലരും പരിഹസിക്കുന്നതും ചോദ്യങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കുന്നതും. ഹിന്ദുമതത്തിൽ ആധികാരികമായി ഒരു വിഷയത്തെക്കുറിച്ച് പറയാൻ വിശുദ്ധ .ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ജാതിവ്യവസ്ഥയിൽ മറഞ്ഞിരുന്നു. ഇന്നും വലിയ വ്യത്യാസം വന്നിട്ടില്ല.  അതുമൂലം  പല പ്രശ്നങ്ങളുമുണ്ടായി. അതേപോലെ തന്നെ ഒരു സംഭവത്തെക്കുറിച്ച് പല സ്ഥലത്തും പലതരം വിശദീകരണങ്ങൾ പ്രത്യക്ഷപ്പെട്ടു.  
ഉദാഹരണമായി ഗണപതിക്ക് എന്തുകൊണ്ട് ഒറ്റക്കൊമ്പ് എന്നതിന് പല കഥകളുണ്ട് ഒന്ന് ഗണപതിയുടെ തല ശിവൻ വെട്ടികളഞ്ഞപ്പോൾ തല തേടിപോയവർ ഒരു ഒറ്റക്കൊമ്പന്റെ തല അറുത്തുകൊണ്ടു വന്നു വച്ചുവെന്നു ഒരു കഥ. വ്യാസമുനി മഹാഭാരതം പറഞ്ഞുകൊടുത്തു എഴുതിക്കുമ്പോൾ എഴുതുന്ന നാരായം ഒടിഞ്ഞുപോയെന്നും പകരം തന്റെ കൊമ്പിൽ നിന്നും ഒരു കൊമ്പൊടിച്ച് എഴുത്തു തുടർന്നുവെന്നു വേറെ കഥ.ശിവനെയും പാർവതിയെയും കാണാൻ വന്ന ഭാർഗ്ഗവരാമനു  ഗണപതി അനുവാദം നിഷേധിച്ചു. അതിൽ കോപാകുലനായ രാമൻ തന്റെ മഴുവെടുത്ത് ഗണപതിയുടെ ഒരു കൊമ്പ് അരിഞ്ഞുകളഞ്ഞു. വാസ്തവത്തിൽ ആ മഴു ശിവൻ തന്റെ ശിഷ്യനായ രാമന് നല്കിയതായിരുന്നു. അതുകൊണ്ടാണ് ഗണപതി അതിനെ എതിർക്കാതിരുന്നത്. അങ്ങനെയും ഒരു കഥ.    കുബേരൻ നൽകിയ സദ്യയുണ്ടു വയർ നിറഞ്ഞു പൊട്ടാറായി തന്റെ വാഹനമായ എലിയുടെ പുറത്തു കയറി വരുമ്പോൾ വഴിയിൽ ഇഴഞ്ഞുവന്ന പാമ്പിനെകണ്ടു പരിഭ്രാന്തനായ ഏലി ഗണപതിയെ തട്ടി മറിച്ചിട്ടു  ഓടികളഞ്ഞപ്പോൾ ഗണപതി കഴിച്ചതെല്ലാം ഛർദിച്ചു. അതുകണ്ടു ചന്ദ്രൻ പരിഹസിച്ച് ചിരിച്ചപ്പോൾ തന്റെ ഒരു കൊമ്പ് പൊട്ടിച്ച് ചന്ദ്രനെ എറിഞ്ഞുവെന്നും ഒരു കഥ. വിനായകചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കാണരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. അന്ന് ചന്ദ്രനെ കണ്ടാൽ അനാവശ്യ പഴികേൾക്കുമത്രേ.  ചന്ദ്രനിൽ ഇന്ന് കാണുന്ന കുണ്ടും കുഴിയുമൊക്കെ അന്ന് ഗണപതി തന്റെ കൊമ്പുകൊണ്ടു എറിഞ്ഞ പാടുകളാണത്രെ. ചന്ദ്രായൻ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തിയെന്നല്ല വിനായക എന്ന് പേരിടാൻ എന്തേ  ഭാരതം ആലോചിച്ചില്ലെന്നുള്ളത് അത്ഭുതം തന്നെ. 
സെപ്റ്റംബർ  19 നു വിനായക ചതുര്‍ഥി. പരമ ശിവന്റെയും പാര്‍വതീ ദേവിയുടെയും പുത്രനായ മഹാ ഗണപതിയുടെ ജന്‍‌മദിനമാണ്. ഭാരതത്തിലെ ഹിന്ദുക്കൾ വിനായകചതുർത്ഥി  ആഘോഷിക്കുമ്പോൾ ആനതലയുള്ള ദൈവത്തെപ്പറ്റി പതിവുപോലെ ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാകും.ഗണപതിയുടെ  രൂപത്തെ ഇങ്ങനെ വ്യാഖ്യാനിക്കുന്നതായി കാണുന്നു. "ആനയുടെ ശിരസ്സ് - ബുദ്ധിശക്തിയേയും നിത്യാനിത്യ വിവേകത്തിനേയും വളഞ്ഞ തുമ്പിക്കൈ പ്രണവാകാരത്തിനേയും കുറിയ്ക്കുന്നു. ഒറ്റക്കൊമ്പ് മാത്രമുള്ളത് അദ്വൈത ചിന്താപദ്ധതിയെ സൂചിപ്പിയ്ക്കുന്നു.സ്ഥൂല ശരീരം സ്ഥൂല പ്രപഞ്ചത്തിനെ ഉൾക്കൊള്ളുന്നവനെന്ന് കാണിയ്ക്കുന്നു.ഒരു കാലുയർത്തിയും ഒരു കാല് തറയ്ലുറപ്പിച്ചുമുള്ള നിൽപ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനിൽപ്പിനെ സൂചിപ്പിയ്ക്കുന്നു. നാലു കയ്യുകൾ സൂക്ഷ്മ ശരീരത്തിന്റെ നാല് ഘടകങ്ങളാണ് മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിവയാണവ. കയ്യിലുള്ള മഴു ലൗകിക ജീവിതത്തിൽ നിന്നും ആശകളിൽ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്. മനസ്സിന്റെ തലത്തിലാണ് ആശകൾ ഉടലെടുക്കുക."
ഗണപതിയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് വിനായക ചതുർത്ഥി. ഗണേശചതുർത്ഥി എന്നും അത്തചതുര്‍ഥി എന്നും ഇത് അറിയപ്പെടാറുണ്ട്. ചിങ്ങമാസത്തിലെ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ഥി. . അന്നേ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കൊണ്ടു മാല, അപ്പം, മോദകനേദ്യം, ഗണപതിഹോമം എന്നിവ നടത്തിയാൽ സർവ്വാഭീഷ്ടസിദ്ധിയാണ് ഫലം. .ശണേശവിഗ്രഹങ്ങൾ ഉണ്ടാക്കി, പൂജകൾക്ക് ശേഷം അത് ജലത്തിൽ നിമഞ്ജനം ചെയ്യുന്നത് ആഘോഷങ്ങളുടെ ഒരു ഭാഗമാണ്.ഇന്ത്യയിലെ എല്ലായിടത്തും ഗണേശചതുർത്ഥി ആഘോഷിക്കാറുണ്ടെങ്കിലും മഹാരാഷ്ട്ര സംസ്ഥാനത്താണ് ഏറ്റവും വിപുലമായി ആഘോഷങ്ങൾ നടക്കുന്നത്. മുംബൈയിലെ ഗണേശ ശോഭയാത്രക്ക് അന്തർദേശീയതലത്തിൽ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ഗോവയിലും ഗണേശചതുർത്ഥി ഒരു പ്രധാന ആഘോഷമാണ്. 
കേരളത്തിൽ പ്രധാനമായും ഗണപതിക്ഷേത്രങ്ങളിൽ ഒതുങ്ങിനിൽക്കുന്നവയാണ് വിനായകചതുർത്ഥി ആഘോഷങ്ങൾ എങ്കിലും ഈയടുത്ത കാലത്തായി ഗണേശോത്സവം പോലുള്ള പരിപാടികൾ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. "വിനായകചതുർത്ഥി  ദിവസം ചൊവ്വാഗ്രഹത്തിൽ നിന്നും ഗണേശവിഗ്രഹത്തിൽ നിന്നും ഏറ്റവും കൂടുതൽ ശക്തിതരംഗങ്ങൾ ഭക്തരിലേക്ക് ആവാഹിച്ച് എത്തുന്നു. അതിനെ ആവാഹനം ചെയ്യാനായി സ്ഥിരമായ ഗണപതി വിഗ്രഹത്തിനു പകരം പുതിയ വിഗ്രഹം നിർമ്മിച്ച് ഉപയോഗിക്കുകയും അതിനെ പിന്നീട് വിസർജ്ജിക്കുകയും  ചെയ്യുന്നു." ഇങ്ങനെ പത്ത് ദിവസം ആഘോഷിക്കുന്നതിലും പത്താം ദിവസം നിമജ്ഞനം ചെയ്യുന്നതിനെ സംബന്ധിച്ച കഥ ഇങ്ങനെ. മഹര്‍ഷി വേദവ്യാസന്‍ മഹാഭാരതം രചിക്കാനായി അത് പറഞ്ഞുകൊടുത്ത് എഴുതിക്കാൻ ഗണേശനെ ക്ഷണിച്ചു.  നിർത്താതെ പറയണമെന്ന നിബന്ധന ഗണേശനും മനസ്സിലാക്കി എഴുതണമെന്ന നിബന്ധന വ്യാസ മഹർഷിയും  വയ്ക്കുകയും ഇരുക്കൂട്ടരും അത് സമ്മതിക്കുകയും ചെയ്തു. ഗണേശചതുര്‍ത്ഥി ദിനത്തില്‍  വേദവ്യാസന്‍  ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും അങ്ങനെ ഗണപതി ഭഗവാൻ മഹാഭാരതം എഴുതാൻ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു. ഈ 10 ദിവസം കൊണ്ട് ഭഗവാന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഭഗവാൻ, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്‍ദശി ആയിരുന്നു. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത് എന്ന് വിശ്വസിക്കുന്നു. 
ഹിന്ദുമത വിശ്വാസപ്രകാരം പ്രഥമഗണനീയനാണ് ഗണപതി.   ഏതൊരു നല്ല കാര്യം തുടങ്ങുന്നതിനുമുമ്പ്   ആദ്യം ഗണപതിയെ ആണു സ്മരിക്കാറുള്ളത്.  ആദ്യപൂജിതൻ, മംഗളമൂർത്തി തുടങ്ങിയ പേരുകൾ ഗണപതിക്കുണ്ട്. തന്മൂലം മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിഷ്ഠയുണ്ട്. സംഗീതവിദ്യാർത്ഥികൾ ആദ്യം ഭജിക്കുന്നത്  ഗണപതിയെയാണ്. വാതാപി ഗണപതിം ഭജേഹം, വാതാപി ഗണപതിം ഭജേഹം, വാരണാസ്യം വരപ്രദം ശ്രീ,വാതാപി ഗണപതിം ഭജേഹം. വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ ക്യതിയാണ്‌ വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്.(വാതാപിയിൽ വാണരുളുന്ന ശ്രീമഹാഗണപതിയെ ഞാൻ ഭജിയ്ക്കുന്നു). ചാലൂക്യരാജവംശത്തിൻറ്റെ തലസ്ഥാനമായിരുന്ന കർണ്ണാടകത്തിലെ ബഗൽക്കൊട്ട് ജില്ലയിലെ ബദാമി എന്നിപ്പോൾ അറിയപ്പെടുന്ന താലൂക്കും അതിന്റെ തലസ്ഥാനവും ആണ് പഴയ വാതാപി.
കുട്ടിയെ എഴുത്തിനിരുത്തുമ്പോൾ  ആദ്യം നാവിലും കൈകളിലും നിറയുന്ന ആദ്യ അക്ഷരം ഗണപതി സ്തുതിയാണ്. 'ഓം ഹരിശ്രീ ഗണപതയേ നമഃ'. പുരാതനഭാരതത്തിൽ  സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്നു  കേരളത്തിൽ ഉപയോഗിച്ചിരുന്ന അക്ഷരസംഖ്യ സമ്പ്രദായമാണ് കടപയാദി. ക ട പ യ തുടങ്ങിയ അക്ഷരങ്ങൾ ഒന്ന് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു ആ അക്ഷരങ്ങൾ മുതൽ എന്ന് മനസിലാകാൻ വേണ്ടിയാണ്. ഇതിനെ കപടയാദി എന്ന് പറയുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഓരോ അക്ഷരത്തിനും ഓരോ സംഖ്യയുണ്ട്(numerology പോലെ). അത് പ്രകാരം ഹരി:28, ശ്രീ:2, ഗ:3, ണ:5, പ:1, ത:6, യേ:1, ന:0, മ:5 (ആകെ കൂട്ടുമ്പോൾ 51). ഇത് മലയാളത്തിലെ 51 അക്ഷരങ്ങളെ സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് നവരാത്രിക്ക് എഴുതാനിരിക്കുമ്പോൾ “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതിക്കുന്നത്. ഒപ്പം വിദ്യയുടെ ദേവതയായ സരസ്വതിദേവിയെയും സ്തുതിക്കുന്നു.
സരസ്വതി നമസ്തുഭ്യം, വരദേ കാമരൂപിണീ. വിദ്യാരംഭം കരിഷ്യാമി, സിദ്ധിർ ഭവതുമേ സദാ.

അർത്ഥം = സരസ്വതീദേവി, അനുഗ്രഹങ്ങൾ വർഷിക്കുന്ന, ആഗ്രഹങ്ങൾ സഫലമാക്കുന്ന അവിടുത്തേക്കെന്റെ വന്ദനം. ഞാൻ വിദ്യാഭ്യാസം ആരംഭിക്കുകയാണ്, എനിക്കെന്നും നേട്ടം ഉണ്ടാവണേ.
വിളക്കു കൊളുത്തി സന്ധ്യക്ക് ഈശ്വരനാമം ജപിക്കുന്നത് പുരാതനകാലം  മുതൽ ഹിന്ദുക്കൾ അനുഷ്ടിച്ച്ചുവരുന്ന ചടങ്ങാണ്.  താഴെ പറയുന്ന  സ്തോത്രം ചൊല്ലി ഗണപതി ഭഗവാനെ സ്തുതിക്കുന്നു. 
ഏകദന്തം മഹാകായം, തപ്തകാഞ്ചന സന്നിഭം. ലംബോദരം വിശാലാക്ഷം, വന്ദേഹം ഗണനായകം

അർത്ഥം = ഏക ദന്തനും മഹാശരീരിയും കാച്ചിയ തങ്കത്തിന് സമാനമായ വർണ്ണത്തോടെ പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയങ്ങളോടുകൂടിയവനും ഭൂതഗണങ്ങൾക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്കരിക്കുന്നു.
അടുത്ത ശ്ലോകം  “ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം, പ്രസന്ന വദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ “

അർത്ഥം = ശുക്ലവർണ്ണമായ വസ്ത്രം ധരിച്ചവനും സർവ്വ വ്യാപിയും ചന്ദ്രന്റെ നിറമുള്ളവനും നാല് തൃക്കൈകളോട് കൂടിയവനും പ്രസന്നമായ മുഖത്തോട് കൂടിയവനുമായ (ഗണപതിയെ), എല്ലാ വിഘ്നങ്ങളുടെയും ഉപശാന്തിക്കായി ധ്യാനിക്കണം. ( സ്കന്ദ പുരാണത്തിൽ നിന്നെടുത്തതാണ് ഈ ശ്ലോകം ).
ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ്  ഗണപതി.  പരമശിവന്റേയും പാർവതി ദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. ഗണപതിയുടെ ജനനത്തെക്കുറിച്ച് ധാരാളം വ്യത്യസ്തമായ ഐതിഹ്യങ്ങൾ ഉണ്ട്. ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കൽപ്പന.ഗജാസുരനെ സംഹരിക്കാൻ ശിവൻ കൊമ്പനാനയുടെ രൂപം ധരിച്ച് ദേവി പിടിയാനയായി. അങ്ങനെയുണ്ടായ പുത്രനാണു ഗണപതി എന്ന് ഉത്തരരാമാ യണത്തിൽ പറയുന്നു. പാർവതി ദേവി ദിവ്യത്വമുള്ള ഒരു കുഞ്ഞിനുവേണ്ടി മഹാവിഷ്‌ണുവിനെ ഉപാസിച്ചു. തപസ്സിൽ സന്തുഷ്ടനായ  വൈകുണ്ഠൻ ശിശുരൂപത്തിൽ പാർവതിയുടെ മകനായി പിറന്നു.  കുട്ടിയെ അഭിനന്ദിച്ചവരിൽ ശനീശ്വരനും ഉണ്ടായിരുന്നു. അദ്ദേഹം കുട്ടിയെ  നോക്കിയില്ല.കാരണം അന്വേഷിച്ചപ്പോൾ  അദ്ദേഹത്തിന് ദൃഷ്ടിദോഷമുണ്ടെന്നും നോക്കിയാൽ കുട്ടി മരിക്കുമെന്നും പറഞ്ഞു.പാർവതി ദേവി അത് സാരമില്ല നോക്കിക്കോളൂ എന്ന് അനുവാദം നൽകി. കുട്ടിയുടെ ശിരസ്സ് അറ്റു പോയി. പാർവതി  ദേവി കോപിച്ച് ശനീശ്വരനെ ശപിച്ചു. പിന്നെ അവർ അതീവദുഃഖിതയായി. അവരുടെ ദുഃഖത്തിൽ  ദയ തോന്നിയ വിഷ്ണുഭഗവാൻ കുട്ടിക്ക് ആനയുടെ ശിരസ്സ് നൽകി. അങ്ങനെ ആന തലയനായി. സ്വർഗ്ഗത്തിലുള്ള ചന്ദ്രപ്രതിഷ്ഠാദർശനം മനുഷ്യർക്കും ശൂദ്രന്മാർക്കും, കിരാതർക്കും സാധ്യമായി. ഇത് ദേവന്മാർക്ക് അപ്രിയമായിരുന്നു. അവർ ശിവനെ വിവരം അറിയിച്ചു. പരിഹാരം കാണാൻ ശിവൻ പാർവതിയെ ഏൽപ്പിച്ചു. പാർവതി തന്റെ ശരീരത്തിൽ തേച്ചിരുന്ന ചന്ദനം ഉരുട്ടിയെടുത്ത് ഒരു പ്രതിമ സൃഷ്ടിച്ച്,നാല് കൈകളും ആനത്തലയുമുള്ള ഒരു ജീവിയെ സൃഷ്ടിച്ച്. അനധികൃതർ സ്വർഗത്തിൽ പ്രവേശിക്കരുത്. സ്വർഗം കാക്കാൻ ഗണപതിയെ ചുമതലപ്പെടുത്തി.
ബുദ്ധിയുടെയും സിദ്ധിയുടേയും കവിതത്തിന്റെയും വേദവിജ്ഞാനത്തിന്റെയും ഇരിപ്പിടമായാണ് മഹാഗണപതിയെ കണക്കാക്കുന്നത്.വിഘ്നേശ്വരനായ ഗണപതിയുടെ കോവിലിൽ മാത്രമുള്ള ഒരു സമർപ്പണമുണ്ട്. അതാണ് ഏത്തമിടൽ. ഇടതുകാലിന്മേൽ ഊന്നിനിന്നു വലതുകാൽ ഇടതുകാലിനു മുന്നിൽകൂടി ഇടത്തോട്ട് പിണച്ചുകൊണ്ട് പോയി പെരുവിരൽ മാത്രം നിലത്ത് തൊടുവിച്ച് നിൽക്കണം, ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ മുൻവശത്തുകൂടി ഇടത്തോട്ടുകൊണ്ടുപോയി  മുമ്പ് പറഞ്ഞ രണ്ടു വിരലുകൾ കൊണ്ട്  ഇടത്തെ ചെവിയും പിടിക്കണം. എന്നിട്ട് ഗണപതിയെ വന്ദിക്കുന്നു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പലതവണ കുമ്പിടുകയും നിവരുകയും ചെയ്യണം, ഇത് 3, 5, 7, 12, 21 ഇങ്ങനെ പല പ്രാവശ്യം ചെയ്യാവുന്നതാണ്. ശാസ്ത്രവിധിയനുസരിച്ച് ഏത്തമിടൽ കുട്ടികളിലുണ്ടാകാവുന്ന  ശ്രദ്ധയില്ലായ്മ (Attention Deficit Disorder ADD) കണക്കിലേറെ പ്രസരിപ്പ് (Attention Deficit Hyperactivity Disorder ADHD) ഡൌൺ സിൻഡ്രോം, മറവി രോഗം, മുതലായ പെരുമാറ്റ വൈകല്യങ്ങൾക്ക് ഇത് പ്രയോജനകരമാണെന്നു ആധുനിക ശാസ്ത്രം കണ്ടെത്തുന്നു. മനസ്സിന് ഏകാഗ്രത ലഭിക്കുന്നതിനും, ബുദ്ധിവികാസത്തിനും, ശരീരത്തിന്റെ എനർജിലെവൽ ഉയർത്താനും ഇതിനു കഴിയുന്നു.  ബ്രയിനിലെ ന്യുറോപ്പാത്ത്  വഴികളെ സ്റ്റിമുലേറ്റ് ചെയ്യുകയും ചെവിയുടെ മാംസളമായ കീഴ്ഭാഗത്തെ അകുപങ്‌ചർ പോയിന്റുകളെ ശക്തമാക്കുകയും ചെയ്യുന്നു.   
തിരുവനന്തപുരം ജില്ലയിലെ പഴവങ്ങാടി ക്ഷേത്രം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കോട്ടയം ജില്ലയിലെ മള്ളിയൂർ, എറണാകുളം ഇടപ്പള്ളി, മലപ്പുറം ജില്ലയിലെ കോട്ടക്കൽ ഇന്ത്യനൂർ, വയനാട് ബത്തേരി, കണ്ണൂർ ജില്ലയിലെ വേളം, കാസർഗോഡ് ജില്ലയിലെ മധൂർ തുടങ്ങി കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാകാറുണ്ട്.
ശുഭം 

Join WhatsApp News
Korason 2023-09-19 02:00:03
വളരെ അറിവ് ലഭിക്കാവുന്ന ലേഖനം, നന്ദി സുധീർ സാർ. ഗണപതിയുടെ കൊമ്പ് ഒടിഞ്ഞത് എന്താണെന്നു പലരോടും തിരക്കിയിരുന്നു, ഇപ്പോൾ അതിൽ ഒരു മറുപടിയും കിട്ടി.
Ninan Mathullah 2023-09-19 02:52:57
If India has to compete with the West, China, and other nations, it has to free its mind of religion. Church and state need to be separate for our children to compete with other children from other countries. I am worried that the minds of our children are bound or chained by religion, its rituals, and rites. Children are not allowed to think freely and objectively. They are forced to think within a cage as parents impose meaningless, baseless religious rituals and rites on children. We see all the developments in India because we had secular leaders like Nehru, who encouraged free or critical thinking in our children. I am not against religion, as I am a very religious person. However, religion is our personal choice, and we must be free to choose which religion to choose. When forward-thinking writers like respected Mr. Sudhir write articles like this, propagating mythological, religious thoughts with no historical or scientific basis, I am afraid our children's minds are not free and bound to religion. Parents and society are telling children how to think. A certain amount of parental control is inevitable, as there is no alternative to parents raising children under their care. But children will be free to think objectively, freely, and critically if church and state are separate and the school study program is free from overt religious and racial influence. However, the truth is that religious and racial forces exert influence in deciding the school and college curriculum of our children. To fuel the fire, the Central Government of India also stands for a religion to protect religious interests and stay in power. Recently, with the Manipur issue burning, our prime minister was not ready to make a statement in parliament until he was forced to make a statement after a non-confidence motion. Most of the time there, he spent on something else. However, when somebody criticized 'Ganapathi' as a myth, he immediately opened his mouth to defend his religious faith. His eyes must be focused on the vote bank to cling to power with a few votes from Hindu religious extremists or illiterate poor Hindus. The future of our country is at stake here, as our children will lag behind other nations if they are not allowed to think freely and objectively. We don't see any developments in Western countries in India as our minds were bound in chains of religious superstition, rituals, and rites. When Western countries marched forward, we were lagging and even under foreign rule. We were not allowed to think freely by religion. We had to copy what others were doing and had nothing to offer others. Even now, if you go to any market anywhere in the world, including India, it is hard to find a product designed by Indians and not copied from the West. When I pointed this out to a Hindu friend (now with BJP/RSS extremist views) with a master's degree in science, he was offended and asked me to stop the conversation then and there. I noticed he was living in the past, proud of his heritage, and inflated like a balloon. When I discussed this with a Hindu friend here in the USA, she agreed that I was right, and there is not even a needle on the market designed by an Indian mind. We must find out why. We won't agree that we are less intelligent than others. Then, where is the problem? We must beg for Western technology and can't offer anything to others. With the recent trade balance with Russia for buying oil with Rupees, a problem developed as we had little to offer besides natural resources. We couldn't develop products with added value to trade with other countries. All the developments in India now are the after-effects of foreign rule due to the changes foreigners instituted here. Anything you can name in Delhi now is from Mogul or British rule. When Baber, the Mogul ruler, came to India, he didn't like anything he saw in Delhi. Everything we are proud of in Delhi and nearby places is from Mogul or British rule. All the fancy North Indian dresses and even food like Biriyani were brought here by Moguls. War was necessary to bring these changes to our country. In any country, such changes are the after-effect of war and conquest as cultures come into contact and share their best things. If left alone, the ruling elite will not be ready for change as they will say, we don't need your goodies; we are better off than you. Are we going to learn from history as history will repeat itself if we don't learn from history? The developments in Europe and the USA are the after-effects of the Renaissance, Reformation, and Industrial Revolution. Why did such things not happen in India? Because we could not think independently of religion. Their writers encouraged independent thinking. In the West, the Catholic Church was ruling supreme, and reformers like Galileo, Wycliffe, and Tyndale paid a price with their life to free the minds of people of religion. Later, the Catholic Church had to allow textual criticism of the Bible. People were allowed to question anything and everything, think objectively and critically, and accept only valid things. Now, nobody gets offended because somebody criticized the Bible or its content in the West. In India and Islamic countries, it is 'Matha Ninda' and 'matha vikaram vrunappeduthal' and is punishable. We don't promote talents irrespective of religion and race. So, we don't see such developments in India and Islamic countries but just copying from others. When will we escape the chains of baseless religious practices, superstitions, rituals, and rites? Forward-thinking writers like Shri Sudhir can do much here instead of acting as the mouthpiece of narrow political, racial, and religious interests. When I read comments from him like, 'മനുഷ്യൻ സമൂഹജീവിയാണ് അതുകൊണ്ട് കുട്ടികൾ പൊല്ലാപ്പിനൊന്നും പോകാതെ സ്വന്തം മതങ്ങളിൽ ഉറച്ചുനിൽക്കുക', I am afraid that we are binding our children to religion, rituals and its rites, instead of encouraging them to think independently and critically and freely. In his words, I see the intolerance widespread in India when one changes religion. Let religion be a personal choice, as religious faith can't be proven scientifically.
ജോസഫ് എബ്രഹാം 2023-09-19 10:16:10
വിഘ്നേശ്വര കൃപയും സരസ്വതീ കടാക്ഷവും ധാരാളം കിട്ടിയിട്ടുള്ള ആളാണ് ലേഖകൻ. സാഹിത്യ വിഷയങ്ങളിലും പുരാണങ്ങളിലും ഉള്ള അറിവ് ശ്ലാഘനീയമാണ്. എല്ലാ പുരാണങ്ങളും കേൾക്കാൻ ഇമ്പമുള്ള കഥകളും മനുഷ്യന്റെ അറിവിലേക്ക് അനല്പമായ ജ്ഞാനം നൽകുന്നത് മാണ്. മിത്തോ സത്യമോ എന്ന തർക്കങ്ങൾക്ക് അപ്പുറം ഇതെല്ലം മനുഷ്യന്റെ, ഒരു കവിയുടെ അല്ലെങ്കിൽ ഒരു എഴുത്ത് കാരന്റെ തൂലികയിൽ അല്ലെങ്കിൽ ഭാവനയിൽ ഉരുത്തിരിഞ്ഞു എന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നും. മഹാഭാരതത്തെക്കാൾ വലിയൊരു സാഹിത്യ സൃഷ്ട്ടിയുണ്ടോ ? ഇനി ഉണ്ടാവുകയുമില്ല. അതിലെ നെല്ലും പതിരും തേടുന്നവർക്ക് അതിനുള്ള വഹയും കഥകൾ ഇഷ്ട്ടമായവർക്ക് അതിനുള്ള വഹയുമുണ്ട്. അതുപോലെ തന്നെയാണ് മറ്റു പുരാണങ്ങളും. ഇത്തരം കഥകൾ പരിചയപെടുത്തുന്ന ലേഖകന് നന്ദി
Sudhir Panikkaveetil 2023-09-19 12:47:29
ശ്രീ കോരസനു നന്ദി. എന്റെ ലേഖനത്തിലെ വിവരങ്ങൾ താങ്കൾ അന്വേഷിച്ചിരുന്നതിനുള്ള ഉത്തരങ്ങളായി എന്നറിഞ്ഞതിൽ സന്തോഷം. ഏതു മതത്തിന്റെയായാലും അറിവുകൾ നേടുന്നത് മനസ്സിനെ വിശാലമാക്കാൻ സഹായിക്കും ഭാരതത്തിന്റെ സംസ്കൃതിയും, സംസ്കാരവും ചരിത്രവും ഒരു ഭാരതീയൻ അറിഞ്ഞിരിക്കേണ്ടതാണ്. അതിൽ മതമില്ല. മറ്റു മതങ്ങളിലേക്ക് മാർക്കം കൂടിയവരും ഭാരതീയ പൈതൃകം കാത്തുസൂക്ഷിക്കുന്നുണ്ട് .ശ്രീ മാത്തുള്ള അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിനോട് യോജിക്കുന്നില്ല. അതേക്കുറിച്ച് തർക്കിക്കാനുമില്ല. അദ്ദേഹത്തിനും നന്ദി.
JOSEPH ABRAHAM 2023-09-19 15:21:02
Dear Ninan Mathullah, Is your faith based on any scientific proof? Is there any scientific theory for raising a dead body that is decomposed? Can any science explain how Jesus contained a storm just by holding his hand against it? But still, you believe it? Hindu epics are not just. Mythological books, but they are good literature, too. Is there any classic above the Mahabharatha? Is there any other religious book written in such a poetic way as in Hindu Mythology? I do not believe in mythology, but I enjoy all Hindu mythology books as the best piece of literature. Are all the fiction and Roman and Greek Mythologies at par with scientific temper and based on historical evidence? All these are the best pieces of literature. What Mr. Sudir wrote is also a part of literature; whether he believes those things or not is different. “Pay to Caesar the things that are Caesar's, and to God the things that are God's.”
😎cool guy 2023-09-19 18:55:16
Matthullah is locked in a box with his Bible, and he cannot find the key. He doesn't know anything about this article. Let us move forward.
Ninan Mathullah 2023-09-20 01:43:44
Joseph, Abraham, I don't know who you are. You may be Mr. Joseph, as you say, or you can be Dinakaran, Vasu, or somebody else. Now, it is possible to legally change your name by taking Christian, Hindu, or Muslim names. You can open an email with your legal name different from the name you are known in the community. Even 'emalayalee' won't be able to find your true identity. Propaganda machinery is very active in media comment columns and social media. It looks like you didn't read my comment well and reacted before reading it. This happens when a person is emotional. Quote from my comment, last sentence- 'Let religion be a personal choice, as religious faith can't be proven scientifically.' Now, you are asking me for proof of my faith. Does that make sense? I asked several questions in my comment. Nobody answered my questions. Mr. Sudhir said he disagreed with me. As a writer, I am responsible to society to lead them in the right direction and not mislead or confuse them. So, if you disagree with me, giving reasons for it will help readers. Otherwise, it will stay just an opinion and not affect the truth of the matter. Writers generally think of their writings as faultless. I am writing not for the writers to change their minds but for the readers. I wrote not to personally attack or insult anybody but to help readers. Although nobody answered my questions, I will try to answer your questions. As I said before, nobody has to give scientific proof for religious faith, as God or no God can't be proven scientifically. Looks like Science is your God. There are questions Science can't answer, like the purpose of life and the need for morals and ethics or life after death. You asked me a question about Jesus and miracles. Since the question is addressed to Jesus, and only Jesus can answer it, I will skip it. Since I believe Jesus is God, and nothing is impossible with God, miracles are also possible. Besides, I experienced several miracles, so I have no difficulty believing in miracles. I agree with you that Mahabharata and Ramayana are excellent, beautiful literature. I admire them, and even Western readers appreciate the beauty of it. I used to read Mahabharata and Ramayana stories in the school library and was curious to know what happened next. It is a beautiful, imaginative work by talented writers. My issue is to consider it a reality, bring children under its influence as reality, brainwash them, and curtail their thinking and development. Instead of teaching them to open their hands and work hard to achieve things in life for themselves and the country, praying to such mythological figures for success is questionable. India stayed backward because our minds were chained to religion. You mentioned historical evidence. These Hindu religious books are not historical, and the characters there are mythic figures. However, the characters in the Bible are not mythological figures but real people who lived in history. It is the story of how God interacted with them. You may or may not believe it. These Hindu religious books are not historical, and the characters there are mythic figures. However, the characters in the Bible are not mythological figures but real people who lived in history. It is the story of how God interacted with them. You may or may not believe it. It is your choice. Of the Hindu scriptures, the four Vedas and Bhagavad Gita are considered as 'shruthi' by Hindus. 'Sruthi' in the sense heard directly from God. Other puranas and epics like Mahabharata and Ramayana are not considered 'sruthi' and have no equal authority as Vedas or Gita. I often quote from Gita in my speeches and writings. Ganapathi is not part of Vedas or Gita. Some people try to connect Ganapathi with Vedas to give credibility to the figure, but it is controversial. We must open our hands and work to succeed in life and to support our country as God helps those who help themselves. This is the lesson we need to teach our children. Thanks.
Varghese Mathew 2023-09-20 12:39:02
ഞാൻ മാമോദീസ മുങ്ങിയ ഒരു കൃസ്താനിയാണ് അതുകൊണ്ട് എന്റെ പേര് വർഗീസ് എന്നാണ്. മാത്തുള്ളയെ ബോധിപ്പിക്കേണ്ട കാര്യമില്ല. മാത്തുള്ള പറയുന്നത് സിന്ധു നദീതട സംസ്കാരം മിത്താണ് അവിടെ ആൾപാർപ്പില്ലായിരുന്നു നസ്രത്തിൽ മാത്രമാണ് ആൾ താമസമുണ്ടായിരുന്നത് അതുകൊണ്ട് അവർ പറഞ്ഞെതല്ലാം ചരിത്രം ഹിമാലയത്തിന്റെ മഞ്ഞും മൂടി കിടന്ന് ഭാരതം എന്ന ഉപഭൂഖണ്ഡത്തിൽ ആരും ജീവിച്ചിരുന്നില്ല. അവർ പറഞ്ഞതും എഴുതിയതും വെറും മിത്. .. സുമേറിയൻ സംസ്കാരം കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ളതാണ് നദീതട സംസ്കാരം. അവിടെ കഴിഞ്ഞിരുന്നവർ താടിയും തലയും വളർത്തിയ മണ്ടന്മാരായിരുന്നോ കൃസ്തു ഭകത..ആരെ വേണമെങ്കിലും പൂജിച്ചോളു പക്ഷെ മറ്റുള്ളവരേ നിന്ദിക്കരുത്. ഞാൻ സത്യകൃസ്താനിയാണ് മതഭ്രാന്തനല്ല. ഞാൻ യേശു പറഞ്ഞപോലെ എല്ലാവരെയും സ്നേഹിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക