Image

പുസ്തക പ്രസാധന രംഗത്ത് ഒരു പുതിയ ബദൽ (ജെ എസ് അടൂർ)

Published on 19 September, 2023
പുസ്തക പ്രസാധന രംഗത്ത് ഒരു പുതിയ ബദൽ (ജെ എസ് അടൂർ)

പുതു വഴികളും മറു വഴികളും :
പുസ്തക പ്രസാധന രംഗത്ത് ഒരു പുതിയ ബദൽ
പ്രസിദ്ധീകരിക്കാൻ പോകുന്ന ഈ പുസ്തകത്തിനു തന്ന പിന്തുണക്കു സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.  കവർ പങ്കു വച്ച എല്ലാ കൂട്ടുകാർക്കും ഹൃദയത്തിൽ നിന്നു സ്നേഹ നന്ദികൾ.
പുസ്തകത്തിന്റെ കവർ പങ്കുവച്ചു പന്ത്രണ്ടു മണിക്കൂറിൽ 350 സുഹൃത്തുകളാണ് പുസ്തകം വേണമെന്നു ആവശ്യപ്പെട്ടത്.
പുസ്തകം ആവശ്യപ്പെട്ട എല്ലാവരും നിങ്ങളുടെ അഡ്രസ് മെസേജിൽ തരാൻ അപേക്ഷിക്കുന്നു. പോസ്റ്റിൽ അയക്കേണ്ടവർ അത് അറിയിക്കുക.
അല്ലാത്തവർക്ക് പുസ്തകം ഒന്നുകിൽ ഞങ്ങളുടെ തിരുവനന്തപുരം ഓഫസിൽ നിന്നോ ബോധിഗ്രാമിൽ നിന്നോ വാങ്ങാം
പിന്നീട് പുസ്തകം ആമസോണിലും കേരളത്തിൽ വിവിധ ഇടങ്ങളിലും ലഭ്യമാക്കും
ഇവിടെ പുസ്തകം വേണം എന്ന് ആവശ്യപ്പെടുന്നവർക്ക് ഞങ്ങൾ പ്രകാശിതമായി ഉടനെ തന്നെ അയച്ചു തരും.
പുസ്തകത്തിന്റെ പെയ്മെന്റ് ജി പേയിൽ അയക്കാൻ സാധിക്കും. പക്ഷെ അത് പുസ്തകം അയക്കുന്നതിന് തൊട്ട് മുൻപ് അയച്ചാൽ മതിയാകും.. ജി പെ വിവരം നിങ്ങളെ അറിയിക്കാം.
പുസ്തകം തിരുവനന്തപുരത്തു വച്ചു ആദ്യം പ്രകാശിതമാകും.  അതിന്റ വിശദ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പങ്ക് വയ്ക്കാം.അത് കഴിഞ്ഞു  അടൂർ കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിൽ പുസ്തക ചർച്ചകളും പ്രകാശനവും കാണും.
ബോധിഗ്രാം ബുക്സിന്റെ നേതൃത്വത്തിൽ പുസ്തക പ്രസിദ്ധീകരണത്തെ കുറിചുള്ള സെമിനാറുകൾ വിവിധ ഇടങ്ങളിൽ നടക്കും.
Bodhigram Imprint എന്നത് ഇഗ്ളീഷ് പുസ്തക പ്രസാധന രംഗത്ത് അടുത്ത വർഷം ബാംഗ്ലൂരിലും പൂനയിലും തുടങ്ങും. ഓൺലൈനും ഓഫ്‌ ലൈനുമായി നല്ല പുസ്തകങ്ങൾ പ്രൊമോട്ട് ചെയ്യുന്ന പുതിയ സംരംഭം ആയിരിക്കും. പ്രസാധന രംഗത്ത് പുതു വഴികളും മറു വഴികളും തേടുകയാണ് ഉദ്ദേശം. പ്രാസധക രംഗത്ത് ഒരു പുതിയ ബദൽ സംവിധാനം. കേരളത്തിലും ഇന്ത്യയിലുമുള്ള സ്വതന്ത്ര പ്രസാധകർക്കുംപ്രസാധനം സാംസ്‌കാരിക പ്രവർത്തനമാക്കുന്നവർക്കുമോപ്പമായിരിക്കും പ്രവർത്തനം. ഇത് ഏറ്റവും ലാഭം കൊയ്യാനുള്ള ഒരു കച്ചവട ഏർപ്പാട് ആയിരിക്കില്ല.
അതെ സമയം പബ്ലിഷിങ്ങിലെ ഏറ്റവും നൂതന മാർഗങ്ങൾ ഉപയോഗിക്കും


ഈ -ബുക്ക് ഓഡിയോ ബുക്ക്‌ ഒക്കെ പുറകലെ വരും.
ഏതാണ്ട് 25 വർഷം മുമ്പ് പുസ്തക പ്രസാധക രംഗത്ത് അതികായകനായ അസാങ്ങ് മച്ചുവെയോടോപ്പം ബുക്സ് ഫോർ ചേഞ്ചു തുടങ്ങാൻ കൂടെ നിന്നു. അതിന് വേണ്ടി ഒരാഴ്ചയോളം പുസ്തക പ്രസാധനത്തെകുറിച്ച് ലണ്ടനിൽ പ്രത്യേക പരിശീലനത്തിനു പോയി. നിർഭാഗ്യവശാൽ അസാങ്ങ് മാച്വെ പെട്ടന്ന് മരിച്ചതിനെ തുടർന്നു സഹ സ്ഥാപകനായ മൈക്കിൽ നോർട്ടൻ ബുക്സ് ഫോർ ചേഞ്ചു ആക്ഷൻ എയ്ഡിനെ എൽപ്പിച്ചു. എന്നാൽ ചില വർഷങ്ങൾക്കു ശേഷം ഞാൻ അക്ഷൻഏയ്ട് ആഗോള നേതൃത്വത്തിൽ വന്നപ്പോൾ വീണ്ടും ബുക്സ് ഫോർ ചേഞ്ചിനെ ശക്തിപ്പെടുത്തി. ഏതാണ്ട് ആയിരം ടൈറ്റിലുകൾ പ്രകടിപ്പിച്ചു. പിന്നീട് ഞാൻ യൂ എന്നിൽ പോയപ്പോൾ അക്ഷൻഎയ്ഡിൽ വന്നവർക്ക് പുസ്തകങ്ങളിൽ താല്പര്യം ഇല്ലായിരുന്നത് കൊണ്ടു ബുക്സ് ഫോർ ചേഞ്ചു പതിയെ നിന്നു.
അന്ന് വിചാരിച്ച സ്വപ്നമാണ് ബോധിഗ്രാം പബ്ലഷിങ്ങ് ആൻഡ് ന്യൂ മീഡിയ എന്ന സാമൂഹിക സംരഭത്തിലൂടെ തുടങ്ങുന്നത്. പുസ്തകം ഒരു കച്ചവട ചരക്ക് അല്ലെന്നും ഒരു ബദൽ സാമൂഹിക സാംസ്‌കാരിക പ്രവർത്തനവുമാണ് എന്നതാണ് എന്റെ കാഴ്ചപ്പാട്.  പുസ്തകത്തെ കച്ചവട ചരക്കാക്കി മാർക്കറ്റ് മോണോപ്പളിക്കുള്ള ബദൽ ആയിരിക്കും ബോധിഗ്രാം ബുക്സ്. കേരളത്തിൽ തുടങ്ങി. അത് ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും എത്തും. ഇപ്പോൾ പത്തു വർഷത്തെ സ്ട്രടെജിക്ക് പ്ലാനോടെ തുടക്കം.
ബോധിഗ്രാം അതിന്റ വളർച്ചയുടെ മൂന്നാംഘട്ടത്തിലേക്ക് പോകുന്നതിന്റ ഭാഗമായ മൂന്നു സംരഭങ്ങളിൽ ഒന്നാണ് ബോധിഗ്രാം പബ്ലിഷിങ്ങ്. നിങ്ങളുടെ വിലയേറിയ സഹകരണവും നിർദേശങ്ങളും സഹായങ്ങളും വേണം.
എല്ലാവർക്കും നന്ദിയും സ്നേഹാദരങ്ങളും.
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക