Image

സഹകരണ സംഘ ബാങ്കുകൾക്ക് എന്ത് പറ്റി? (ജെ എസ് അടൂർ)

Published on 07 October, 2023
സഹകരണ സംഘ ബാങ്കുകൾക്ക് എന്ത് പറ്റി? (ജെ എസ് അടൂർ)

സഹകരണ നാൾവഴികൾ...1

ലോകത്തിലെ ഉദാത്തമായ ആശയങ്ങളും ചെറുകിട സാമൂഹിക സംരഭംങ്ങളും അതി സ്ഥാപനവലക്കരിക്കുമ്പോൾ അവിടെ തല്പര്യകക്ഷികൾ അഥവാ vested interest പിടിമുറുക്കും. അതാണ് ഉദാത്തമായ സഹകരണ സാമൂഹിക സംരഭങ്ങൾക്ക് സംഭവിച്ചത്.

ലോകത്തു പരസ്പര സഹകരണവും സേവിഗ് ആൻഡ് ക്രെഡിറ്റ് സാമൂഹിക സംരഭങ്ങൾക്ക് ഇരൂനൂറു വർഷത്തിൽ അധികം ചരിത്രമുണ്ട്. യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തോടൊപ്പം ഗ്രാമങ്ങളിലെ മാടമ്പി വ്യവസ്ഥയിലെ ചൂഷണത്തിൽ നിന്ന് രക്ഷപെടാൻ നഗരങ്ങളിലെ ഫാക്ടറി തൊഴിലാളികാരയവരുടെ തുച്ഛ ശമ്പളവും കൂടിയ ജീവിത ചിലവുമൊക്കെയുള്ള അവസ്ഥയിലാണ്. പതിനെട്ടാം നൂറ്റാന്ദിന്റെ അവസാന കാലത്തോടയും പത്തൊമ്പതാം നൂറ്റാണ്ടിലും വിവിധ സാമൂഹിക സഹകരണ സംരഭങ്ങളുണ്ടായായത്. ബ്രിട്ടനിൽ 1769 ലാണ് ആദ്യത്തെ സഹകരണ കൺസ്യൂമർ സോസൈറ്റി തുടങ്ങിയത്. ആദ്യകാലത്ത് അതാതു ക്രിസ്ത്യൻ പള്ളി ഇടവകളാണ് പട്ടിണിയകറ്റാൻ സൂപ്പ് കിച്ചുനകളും സഹകരണ സേവിഗ് ആൻഡ് ക്രെഡിറ്റ് സഹകരണ സംരഭങ്ങൾ തുടങ്ങിയത്.

പിന്നീട് മിഷ്ണറിമാർ പലയിടത്തും സേവിങ്, ക്രെഡിറ്റ്‌, ചിറ്റ് ഫണ്ട്, ലോട്ടറി,പിടിയരി പോലുള്ള സഹകരണ സാമൂഹിക സംരഭങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാനുള്ള ഉപാധികളാക്കി. അങ്ങനെ തുടങ്ങിയ പരസ്പരം സഹകരണ സഹായ സംഘങ്ങളാണ് പല രാജ്യത്തും ക്രെഡിറ്റ് യൂണിയനും പിന്നെ സഹകരണ ബാങ്കുളായി പലയിടത്തും പരിണാമിച്ചത്.

റോബർട്ട് ഓവനെ( 1771-1858)പോലെ ധനികനായ ഫിലന്ത്രോപ്പിസ്ട്ടാണ് ( മനുഷ്യസ്നേഹി)  അയാളുടെ തൊഴിലാളികൾക്ക് വേണ്ടിയും കഷ്ടത അനുഭവിക്കുന്നവർക്ക് വേണ്ടിയും സഹകരണ പ്രസ്ഥാനങ്ങൾ സ്ഥാപനവൽക്കരിച്ചത്. അത് കൊണ്ട് തന്നെ സഹകരണ പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവയാണ് അദ്ദേഹം അറിയപ്പെടുന്നത്
ജർമനിയിലാണ് 1852 ൽ സഹകരണ ക്രെഡിറ്റ്‌ യൂണിയൻ തുടങ്ങിയത്. അടിസ്ഥാന തലത്തിൽ പരസ്പര സഹായ സാമ്പത്തിക സാമൂഹിക സംരഭങ്ങളാണ്. ഒരു തരത്തിൽ ഫിനാന്സിന്റ സഹകരണ ജനായത്തമെന്ന കാഴ്ചപ്പാടാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റ അവസാനത്തോടെ അമേരിക്കയിലും കാനഡയിലും ക്രെഡിറ്റ്‌ യൂണിയൻ എന്ന സാമ്പത്തിക സഹകരണ സംഘങ്ങൾ രൂപം കൊണ്ടു.
പിന്നീട് അത് സഹകരണ ബാങ്കുളും സാമ്പത്തിക സംരഭങ്ങളും പിന്നെ ഇപ്പോൾ കാണുന്ന മൈക്രോ ഫിനാൻസിങ്ങായി  വിവിധ രാജ്യങ്ങളിൽ വളർന്നു. ബംഗ്ലാദേശിലെ ഗ്രാമീൻ ബാങ്ക്, ബ്രാക് ബാങ്ക്, ഇന്ത്യയിൽ അഹമദ ബാദിസേവ ബാങ്ക്, കേരളത്തിൽ ഇസാഫ് എല്ലാം സാമൂഹിക മൈക്രോ ക്രെഡിറ്റ് സംരഭങ്ങളായി തുടങ്ങി ബാങ്കുകളയായതാണ്
അത്പോലെ ഇന്ത്യയിൽ വിവിധ ഇടങ്ങളിൽ അടിസ്ഥാന സ്ഥലത്തിൽ തൊഴിൽ സഹകരണ സംഘങ്ങളും കർഷകരുടെ സഹകരണ സംഘങ്ങളുമുണ്ടായി. ഹരിത വിപ്ലവതിന്റെ ഭാഗമായി കർഷകരെ സഹായിക്കാൻ കാർഷിക ലോണുകൾക്ക് വേണ്ടി ചെറു സഹകരണ ബാങ്കിങ്ങ് വിജയിപ്പിച്ചു  നബർഡ് പോലെയുള്ള കേന്ദ്ര സർക്കാർ കാർഷിക വികസന ബാങ്കിങ്ങ് സംരഭങ്ങൾ വായ്പയും ടെക്നിക്കൽ ട്രയിനിങ്ങും കൊടുത്തു.

പൂനയിൽ വൈകുണ്ട് മേത്ത കോപ്പേറേറ്റി വ് പരിശീലന കേന്ദ്രം അത് പോലെ പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് എല്ലാം ഈ സാഹചര്യത്തിലാണ് തുടങ്ങിയത്
ഇന്ത്യയിൽ ധവള വിപ്ലവത്തിനും  ഷീര കർഷക സഹകരണ സംഘങ്ങളാണ് വലിയ പങ്കു വഹിച്ചത് . അത് പോലെ ഹരിത വിപ്ലവതിന്നു കാർഷിക സഹകരണ സംഘങ്ങൾ valiy പങ്കു വഹിച്ചു.
സാമ്പത്തിക ജനയാത്തവും രാഷ്ട്രീയ ജനായത്തവും പരസ്പരപൂരകങ്ങളാകേണ്ടതാണു.

ലോകത്തിൽ  സാമ്പത്തിക സാമൂഹിക സംരഭങ്ങളെകുറിച്ച് പഠിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഞാൻ ഉൾപ്പെടെ ഉള്ളവർ സ്ഥാപിച്ച ആഗോള വിജ്ഞാന - ക്രിയാത്മക നെറ്റ്വർക്കാണ് ഗ്ലോബൽ സോളിഡാരിറ്റി ഇക്കോണമി നെറ്റിവർക്ക്. ഈ വിഷയത്തെകുറിച്ചു  ഇരുപതു വർഷംഎഴുതിയ പ്രബന്ധം  ബ്രസീലിൽ വച്ചു 2003 ൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിൽ അവതരിപ്പിച്ചു. അത് പിന്നീട് പല പുസ്തകങ്ങളിലും ജെണലുകളിലും പ്രസിദ്ധീരിച്ചു.

ഇന്ത്യയിൽ ഇന്ത്യൻ കോഫി ഹൗസ് സോളിഡാരിറ്റി ഇക്കോണമിയുടെ ഉദാഹരണമായി ഞാൻ പലയിടത്തും വിശകലനം ചെയ്തിട്ടുണ്ട്. കേരളത്തിൽ 1905 മുതൽ വിവിധ സഹകരണ പ്രസ്ഥാനങ്ങൾ സജീവമായി. കേരളത്തിൽ പത്തൊമ്പതം നൂറ്റാണ്ടിന്റ അവസാനത്തോട് മിഷനറിമാർ പല പള്ളികളി(പാരിഷ് )സേവിങ്ങ് ക്രെഡിറ്റ്, പിടിയരി, ചിട്ടി / കുറി ഫണ്ടുകളോക്കെ തുടങ്ങി.
കേരളത്തിൽ സഹകരണ സംഘങ്ങൾ 1905 മുതൽ തുടങ്ങി.

പക്ഷേ സാമ്പത്തിക ജനായത്തതിന്നു വേണ്ടി തുടങ്ങിയ സാമൂഹിക സംരഭങ്ങൾ ബാങ്കുളായി പരിണമിച്ചപ്പോൾ ഉണ്ടായ അപചയങ്ങളെകുറിച്ചും ദുഷിച്ച അധികാര പാർട്ടിവൽക്കരണത്തെ കുറിച്ച് അടുത്ത കുറിപ്പിൽ

തുടരും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക