Image

ഇസ്രേയേൽ-പലസ്തീൻ: എന്താണ് നിലപാട്? (ജെ.എസ് . അടൂർ)

Published on 14 October, 2023
ഇസ്രേയേൽ-പലസ്തീൻ: എന്താണ് നിലപാട്? (ജെ.എസ് . അടൂർ)

1) യുദ്ധങ്ങളുടെയും നിഷ്ടൂരതകളുടെയും യാതനകൾ അനുഭവിക്കുന്ന പലസ്തീനികളയ സാധാരണക്കാർക്ക് ഐക്യ ദാർഢ്യം.
എല്ലാ ആയുധ അധികാര അധിനിവേശത്തിലും ഏറ്റവും കൂടുതൽ കഷ്ട്ടത അനുഭവിക്കുന്നത് അധികാരത്തിനു പുറത്തുള്ള സാധാരണ ജനങ്ങളാണ്.
അത് കൊണ്ടു ആയുധ അധികാര അധിനിവേശത്തിൽ കൂടുതൽ കഷ്ടത നേരിടുന്ന സാധാരണ പാലസ്റ്റീൻ ജനങ്ങൾക്ക് ഐക്യഡാർഢ്യം.
നിഷ്ട്ടൂര യുദ്ധങ്ങളിൽ കഷ്ടമനുഭവിക്കുന്ന സാധാരണകാരോടൊപ്പമാണ്. എന്നും. എവിടെയായലും. പലസ്തിനിലായാലും. ഇസ്രായേലിൽ ആയാലും. എവിടെ ആയാലും.
ഇസ്രായേൽ ഗാസയിൽ നടത്തുന്ന നിഷ്ടൂര ഉപരോധത്തിലും ബോംബിങ്ങിലും ഏറ്റവും കഷ്ടം അനുഭവിക്കുന്നത് അവിടുത്തെ സാധാരണ ജനങ്ങളാണ്. അവിടെ യൂ എൻ ഉദ്യോഗസ്ഥറും റെഡ് ക്രോസ് പ്രവർത്തകരും കൊല്ലപ്പെട്ടു. അത് കൊണ്ടു എത്രയും വേഗം യുദ്ധവും ഉപരോധവും അവസാനീപ്പിക്കണം
വംശ / മത ഭ്രാന്തുള്ളവർ രണ്ടു ഭാഗത്തും പരസ്പരം പരിപോഷിപ്പിക്കുകയാണ്.
2. എല്ലാത്തരം വെറുപ്പിന്റയും ഹിംസയുടെയും ഐഡിയോളെജികളോട് എതിർപ്പാണ്. അത് തീവ്ര സയോണിസവും അത് പോലെ മത / വംശ / ജാതി/പാർട്ടി സത്വത്തിലൂന്നിയ എല്ലാത്തരം ഹിംസാത്മക ഫനാറ്റിക്ക് ഐഡിയോളേജിയോട് തിക്ഞ്ഞ വിയോജിപ്പാണ്. അത് താലിബാൻ ആയാലും, ഹിസ്‌ബുള്ള ആയാലും, ഐസിസ് ആയാലും, ഹമാസ് ആയാലും, ബോക്കോ ഹാരം ആയാലും, അൽഷ്യ്ദ ആയാലും ഏത് ഹിംസത്മക ജിഹാദിസ്റ്റ് ഐഡിയോളജി ആയാലും. ഹമാസിന്റ ഹിമാസത്മ ഐഡിയോളെജി കൊണ്ടു ഒരു പരിഹാരവുമുണ്ടാകില്ല.
 മതത്തിന്റെയോ ( ഏത് മതം ആയാലും ) വംശത്തിന്റയോ, ഗോത്രത്തിന്റയോ, ഭാഷയുടെയോ, പ്രത്യയശാസ്ത്രത്തിന്റ ഒക്കെ പേരിൽ മനുഷ്യരെ വിവേചിക്കുന്ന, മനുഷ്യരെ കൊല ചെയ്യുന്ന എല്ലാത്തരം  സംഘങ്ങളോടും എന്നും എതിർപ്പ്.
3.സയോനിസവും, എണ്ണയുടെ രാഷ്ട്രീയവും, അറബ് രാഷ്ട്രീയവും,ആയുധ വ്യാപാരവും, ബ്രിട്ടീഷ് - അമേരിക്കൻ താല്പര്യങ്ങളും പരസ്പര വെറുപ്പിന്റെ ഐഡിയോളേജികളും യുദ്ധവും അധിനിവേശവുമൊക്കെ കെട്ടു പിണഞ്ഞു കിടക്കുന്ന ജിയോ പൊളിറ്റിക്കൽ വിശകലനം പിന്നീട് എഴുതാം. എന്തായാലും 1948 മെയ്‌ 15 നു തുടങ്ങിയ യുദ്ധങ്ങൾ പ്രോക്‌സി യുദ്ധങ്ങളാണ്. ഇസ്രേൽ ഓരോ യുദ്ധവുംഉപയോഗിച്ച് കൂടുതൽ ഭൂമി പിടിച്ചു കൊണ്ടേയിരുന്നു.
അവിടെ നടക്കുന്നത് ജിയോ പൊളിറ്റിക്കൽ വടം വലിയും പഴയ ഗോത്രവർഗ / വംശീയ / മത ഐഡിയോളെജിക്കൽ യുദ്ധവും ആയുധം അധികാര പ്രയോഗത്തിലുള്ള ഹിംസയുടെ ക്രൂര രാഷ്ട്രീയവുമാണ്.
4. ശ്വാശത പരിഹാരം. പലസ്തിന് പരമാധിക രാഷ്ട്രമായി.ഇസ്രായേലുമായി വെടി നിർത്തൽ ഉടമ്പടിയാണ് വേണ്ടത്.  പരസ്പര വെറുപ്പിന്റെ രാഷ്ട്രീയം മാറ്റി പരസ്പര സഹവർത്തിനു മാത്രമെ സമാധാനം പുന സ്ഥാപിക്കാൻ സാധിക്കുകയുള്ളു.
അതിന് ഇറാനും അമേരിക്കയും ഇസ്രായേലും അടക്കമുള്ള എല്ലാ സ്റ്റെക് ഹോൾഡേഴ്‌സും രാഷ്ട്രീയ സമീപന മാറ്റണം. അത് അത്ര എളുപ്പമല്ല.
കേരളത്തിൽ ചേരി തിരിഞ്ഞുള്ള ഗ്വോ ഗ്വാ വിളികൾ ഇവിടെ വർഗീയ ചേരി തിരുവുകൾ കൂട്ടും എന്നല്ലാതെ ഒന്നും സംഭവവിക്കില്ല എന്ന് തിരിച്ചറിയുക.
ജെ എസ്‌.
പിൻകുറിപ്പ്: എന്റെ വ്യക്തിപരമായ നിലപാടാണ്
 എന്റെ ടൈം ലൈനിൽ വന്നു ഇസ്രേയേൽ മഹാത്മ്യമൊ മോ,ഹമാസ് മാഹാത്മ്യമോ, യുദ്ധ ന്യായെകരണമോ നടത്തുന്ന കമന്റുകൾ മാറ്റും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക